വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി]

Posted by

വിരുന്നുകളുടെ തുടക്കമായിരുന്നു അത്. അന്ന് തൊട്ട് ഓരാഴ്ചകാലം വിരുന്ന തന്നെയായിരുന്നു പരുപാടി. അതിനിടയില്‍ അവര്‍ അവരുടെ ഹണിമൂണ്‍ പ്ലാന്‍ ചെയ്തു. പഞ്ചാബ്, ഡെല്‍ഹി, ഷിംല, അഗ്ര. ആകെ പത്ത് ദിവസത്തെ ട്രിപ്പ്.
ബൈ റോഡ് ഇത്തിരി റിസ്കായത് കൊണ്ട് ഫ്ലൈറ്റാണ് തീരുമാനിച്ചത്. ആദ്യമായാണ് ഫ്ലൈറ്റില്‍ കയറുന്നത് എന്ന് പറഞ്ഞ് ചിന്നു തന്‍റെ പേടി അറിയിച്ചെങ്കിലും വേറെ വഴിയില്ലാതെ അവള്‍ വഴങ്ങുകയായിരുന്നു.

ഒരാഴ്ചയായി ചിന്നുവും കണ്ണനും വൈഷ്ണവത്തിലെ അന്തിയുറക്കത്തിന് എത്തുന്ന ആള്‍ക്കാരെ പോലെയായിരുന്നു. രാവിലെ പോയാല്‍ എത്താന്‍ രാത്രിയാവും. പിന്നെ ഭക്ഷണം, ഉറക്കം….

കണ്ണന് ഇടയ്ക്ക് കണ്ട്രോള്‍ പോവുമെങ്കിലും ചിന്നു അതിസമര്‍ഥമായി അവനെ പിടിച്ച് കെട്ടും. എന്നാലും രണ്ടുപേരും ഒരുപാടങ്ങ് അടുത്തു വരികയായിരുന്നു.
ചിന്നുവിന്‍റെ ചിരിയും കളിയും പരിഭവങ്ങളും നിയന്ത്രണങ്ങളും കണ്ണന്‍ അസ്വദിക്കുകയായിരുന്നു. അവള്‍ തിരിച്ചും.

ഒരാഴ്ചത്തെ നാടുചുറ്റലിന് ശേഷം അവര്‍ വൈഷ്ണവത്തിലെത്തി. ഇനി രണ്ടു ദിവസം വൈഷ്ണവത്തില്‍ റെസ്റ്റ്…..

വന്ന അന്ന് രാത്രി റൂമിലെത്തിയ ചിന്നുവിനെ ബെഡില്‍ കാത്തിരിക്കുകയായിരുന്നു കണ്ണന്‍…. കണ്ണന്‍ പല കാര്യങ്ങളും ചിന്തിച്ചങ്ങനെയിരിക്കുകയായിരുന്നു…
ചിന്നു റൂമിലെത്തി വാതിലടച്ച് ബെഡിലേക്കിരുന്നു.

അങ്ങനെ ആ പരുപാടി കഴിഞ്ഞു. വിരുന്ന് കഴിഞ്ഞ കാര്യം ചിന്നു കണ്ണനോടായി പറഞ്ഞു….

പക്ഷേ കണ്ണന്‍ എന്തോ ചിന്തിച്ചിരിക്കുന്നതിനാല്‍ അവളുടെ വാക്കുകള്‍ ശ്രദ്ധിച്ചതെയില്ല.
അതേയ്…. ഞാന്‍ പറഞ്ഞത് കേട്ടോ….

ചിന്നു കണ്ണനെ തട്ടികൊണ്ട് ചോദിച്ചു.

ങേ…. എന്താ…. എന്താ കാര്യം…. പെട്ടെന്ന് ചിന്തമണ്ഡലത്തില്‍ നിന്ന് ഇറങ്ങി വന്ന കണ്ണന്‍ ചിന്നുവിനോടായി ചോദിച്ചു….

കുന്തം…. എന്താ ഇത്ര കാര്യമായി ചിന്തിക്കുന്നേ….. ചിന്നു ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു…

ഞാനാലോചിക്കുകയായിരുന്നു. നിനക്ക് ഈ കല്യാണം കൊണ്ട് ഒരുപാട് നഷ്ടമുണ്ടായി ലെ…. കണ്ണന്‍ അവളോടായി ചോദിച്ചു….

എന്ത് നഷ്ടം…. ചിന്നു കാര്യം മനസിലാവാത്തതിനാല്‍ തിരിച്ച് ചോദിച്ചു…

അല്ല…. നിനക്ക് കല്യാണം കഴിഞ്ഞിട്ടും ഒരു ഭര്‍ത്താവില്‍ നിന്ന് കിട്ടേണ്ട പലതും കിട്ടാതെ ഇങ്ങനെ ജീവിക്കാന്‍….. കണ്ണന്‍ പറഞ്ഞ് മുഴുവനാക്കാതെ അവളെ നോക്കി….

അതിന്….. എന്നാല്‍ എനിക്കും ചോദിച്ചുടെ…. കണ്ണേട്ടനും ഒരു ഭാര്യയില്‍ നിന്ന് കിട്ടേണ്ട പലതും കിട്ടുന്നില്ലലോ….

ഡീ…. മണ്ടി…. ഇത് എന്‍റെ വിധിയാണ്…. നിനക്ക് വേറെ കല്യാണം കഴിച്ച് പോയാല്‍ എല്ലാ രീതിയിലും ഒരു ഭാര്യയായി കഴിയാമായിരുന്നു…. പക്ഷേ എനിക്ക് നിനക്ക് പകരം ആര് വന്നാലും ഈ അവസ്ഥ തന്നെയായിരിക്കും… കണ്ണന്‍ അവളെ നോക്കി വിഷമത്തോടെ പറഞ്ഞു….

ന്‍റെ കൃഷ്ണാ…. എന്തിനാ കണ്ണേട്ടാ ഇങ്ങനെയൊക്കെ ചിന്തിച്ച് കൂട്ടുന്നേ…. എനിക്ക് ഇത് നഷ്ടകച്ചവടമാണെല്‍ ഞാന്‍ അങ്ങ് സഹിച്ചു…. എനിക്ക് ഈ വൈഷ്ണവും അച്ഛനും അമ്മയും കണ്ണേട്ടനെയും ഒക്കെ മതി…. ഇതിനെക്കാള്‍ വലിയ എന്ത് കിട്ടിയാലും എനിക്ക് വേണ്ട… ചിന്നു ഉറച്ച ശബ്ദത്തോടെ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *