അവള്‍ അവന്‍റെ ഇടതുവശത്തായി ഇരുന്നു. ഭക്ഷണം കിട്ടി കഴിഞ്ഞാല്‍ ചിന്നു ഉമ്മച്ചിക്കുട്ടിയെ കണ്ട നായര് ചെക്കനെ പോലെയാണ്…. ചുറ്റുമുള്ളതൊന്നും കാണില്ല….
ചിന്നു പുട്ടിനെ തവിടുപൊടിയാക്കി കഴിക്കാന്‍ തുടങ്ങി. ഭക്ഷണത്തില്‍ അവളുടെ വേഗതയെ മറിക്കടക്കാന്‍ കണ്ണന് സാധിച്ചില്ല.
അപ്പോഴെക്കും ലക്ഷ്മിയമ്മ ചായയുമായി എത്തി. കണ്ണന്‍ ലക്ഷ്മിയമ്മയെ നോക്കി ചിരിച്ചു. ലക്ഷ്മിയമ്മ തിരിച്ചും. ചിന്നു അമ്മ വന്നത് അറിഞ്ഞ ഭാവം കാണിച്ചില്ല. അവള്‍ ചെയ്യുന്ന പണിയില്‍ കോണ്‍സട്രേഷന്‍ കൊടുത്തു.
അമ്മ കഴിക്കുന്നില്ലേ….
കണ്ണന്‍ ലക്ഷ്മിയോട് ചോദിച്ചു…
ഇല്ല… നിങ്ങള്‍ കഴിച്ചോ…. ഞാന്‍ പിന്നെ കഴിച്ചോളാം….
ലക്ഷ്മി മറുപടി നല്‍കി.
ഇന്നെന്താ രണ്ടാള്‍ക്കും പരുപാടി എന്തോ ഓര്‍മ്മ വന്ന പോലെ ലക്ഷ്മിയമ്മ വീണ്ടും ചോദിച്ചു….
അറിയില്ല…. ചിന്നു പറയും പോലെ…. അല്ലേ…. കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു.
എവിടെ…. ചിന്നു അതറിഞ്ഞത് പോലുമില്ല…. കോണ്‍സട്രേഷന്‍…..
ചിന്നു മറുപടി പറയാതെയായപ്പോള്‍ കണ്ണന്‍ അവളുടെ തുടയില്‍ ഒന്ന് പിടിച്ച്
ചെറുതായിട്ട് പിച്ചു. അതെന്തായാലും ഏറ്റു. പെണ്‍ ഞെട്ടി തിരിഞ്ഞു.
എന്താ… കണ്ണേട്ടാ…. അവള്‍ ചോദിച്ചു….
മോള്‍ ഏത് ലോകത്താ…. കണ്ണന്‍ ചോദിച്ചത് കേട്ടില്ലേ…. ഇന്നെന്താ പരുപാടിന്ന്….
ലക്ഷ്മിയമ്മ അവരുടെ ഇടയിലേക്ക് കയറി ചോദിച്ചു.
ഹാ… അതാണോ…. ഇന്ന് രമ്യയുടെ വീട്ടില്‍ പോണം. അവള്‍ ക്ഷണിച്ചിരുന്നു. ഇത്രയും പറഞ്ഞ് ചിന്നു ഇടയ്ക്ക് നിര്‍ത്തിയ കഴിക്കല്‍ പുനരരംഭിച്ചു.
അവള്‍ മിനിറ്റുകള്‍കൊണ്ട് പ്ലേറ്റ് ക്ലീനാക്കി… പിന്നെയാണ് ശ്രദ്ധ ഒന്നു തിരിച്ചത്…. അവള്‍ അടുത്തിരിക്കുന്ന കണ്ണന്‍റെ കഴിക്കല്‍ തീരാനായി കാത്തിരുന്നു.
അസ്വദിച്ച് കഴിച്ചിരുന്ന അവന് പിന്നെയും സമയം അവശ്യമായി വന്നു. അവന്‍ കഴിച്ച് കഴിഞ്ഞ് എണിക്കാന്‍ ഭാവിച്ചപ്പോ ചിന്നു കഴുകാനായി അവന്‍റെ പ്ലേറ്റ് എടുത്തു.
കണ്ണന്‍ എന്താ എന്ന ഭാവത്തില്‍ ഒന്ന് നോക്കിയെങ്കിലും ഇതെന്‍റെ അവകാശമാണ് എന്ന ഭാവത്തില്‍ അവള്‍ അതെടുത്ത് കൈ കഴുകാന്‍ നടന്നു.
പ്രതലിന് ശേഷം അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞവര്‍ രമ്യയുടെ വിട്ടിലേക്ക് തിരിച്ചു. കണ്ണനും ചിന്നുവും രമ്യയെ പറ്റിയായിരുന്നു കാറില്‍ പോവുമ്പോള്‍ പറഞ്ഞത്. അന്ന് ആദ്യമായി അവളെ കണ്ടതും അവളെ കാണാനല്ല വന്നത് എന്നറിഞ്ഞപ്പോഴുള്ള എക്സപെര്‍ഷനുമൊക്കെ ഓര്‍മയില്‍ നിന്നെടുത്ത് കണ്ണന്‍ ചിന്നുവിനോട് പറഞ്ഞു. അത് കേട്ട് ചിന്നു കുറച്ച് നേരം നിര്‍ത്താതെ ചിരിച്ചു പോയി. ചിന്നുവും അവളെ ആദ്യമായി കണ്ടതും അവളുടെ കുടെ കറങ്ങി നടന്നതും ഒക്കെ പറഞ്ഞുകൊണ്ടിരിക്കെ കാര്‍ രമ്യയുടെ വീടിന് മുന്നിലെത്തി.
അന്ന് നാടകം കഴിഞ്ഞ് കൊണ്ടാക്കിയത് കൊണ്ട് കണ്ണന് വഴി ഏകദേശം പിടുത്തമുണ്ടായിരുന്നു. വീടിന്‍റെ വാതിലില്‍ തന്നെ രമ്യ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. വണ്ടി വീട്ടുമുറ്റത്ത് നിര്‍ത്തിയ ഉടനെ ചിന്നു ഇറങ്ങി ചെന്ന് അവളെ കെട്ടിപിടിച്ചു. പിന്നെ കണ്ണന്‍റെ കുടെ അകത്തേക്ക് കയറി.