ഇതുവരെ അവളോട് തോന്നാത്ത ഒരു സ്നേഹവും ബഹുമാനവും ഒക്കെ വന്നത് പോലെ…. എന്നാല്‍ അതൊരിക്കലും അവളുടെ ശരീരത്തോടുള്ള ആഗ്രഹമായി തോന്നിയില്ല…. ശരീരത്തെക്കാള്‍ അവളുടെ മനസിനെ അവന്‍ കെട്ടിപിടിക്കാന്‍ തോന്നി….
അവളും അവന്‍റെ കൈവലങ്ങള്‍ക്കിടയിലുടെ അവന്‍റെ മാറില്‍ അടങ്ങി നിന്നു. ഇതുവരെ കിട്ടാത്ത ഒരു സുരക്ഷിത്വം അവിടെ കിട്ടിയ പോലെ തോന്നി. പെട്ടന്ന് അവള്‍ക്ക് വിലാസിനിയമ്മയുടെ വാക്കുകള്‍ ഓര്‍മ്മയിലേക്ക് വന്നു.
കണ്ണേട്ടാ മതി…. വിട്….. കണ്ണേട്ടാ….
അവള്‍ അവന്‍റെ കൈയില്‍ നിന്ന് കുതറാന്‍ ഇരുകൈകള്‍ ഉപയോഗിച്ച് അവന്‍റെ നെഞ്ചില്‍ പിടിച്ച് പിന്നിലേക്ക് തള്ളാനും നോക്കി…
ഏതോ ഒരു അനുഭുതിയില്‍ നിന്നിരുന്ന കണ്ണന് അവളുടെ വാക്കുകളോ സ്പര്‍ശനമോ അറിയാന്‍ സാധിച്ചില്ല…
വേറെ വഴിയില്ലാതെ ചിന്നു കണ്ണന്‍റെ ഇടുപ്പില്‍ നഖം ഉപയോഗിച്ച് ഒന്ന് പിച്ചി…
അയ്യോ…. ഡീ….
പെട്ടെന്ന് വേദന ശരീരത്തിലേക്ക് കയറിയ കണ്ണന്‍ അവളെ പിടിച്ച് തന്നില്‍ നിന്ന് അകത്തി. വേദന കടിച്ചമര്‍ത്തി അവളെ തുറിച്ച് നോക്കി. പക്ഷേ അവളില്‍ നാണം മാത്രമായിരുന്നു. അവള്‍ തല കുമ്പിട്ട് നില്‍ക്കുകയായിരുന്നു.
നീയെന്ത് പരുപാടിയാ കാണിച്ചേ….. എന്‍റെ ജീവനങ്ങ് പോയി….
അവളുടെ താടിയ്ക്ക് പിടിച്ച് മുഖമുയര്‍ത്തി അവന്‍ അവളോട് ചോദിച്ചു.
അത്… കണ്ണേട്ടാ…. ഇങ്ങനെ കെട്ടിപിടിച്ച് നില്‍ക്കുമ്പോ എനിക്കെന്തോ പോലെ…. നാണത്തില്‍ കുതിര്‍ന്ന വാക്കുകളോടെ അവള്‍ പറഞ്ഞു.
എന്ത് പോലെ…. കണ്ണന്‍ ചോദിച്ചു….
പോ…. കണ്ണേട്ടാ…. എന്‍റെ കണ്ട്രോള്‍ കുടെ കളയാതെ…. പോയെ പോയി കുളിക്ക്…. ചിന്നു നാണത്തില്‍ തന്നെ പറഞ്ഞു….
ഇതെന്ത് കൂത്ത് എന്ന മട്ടില്‍ കണ്ണന്‍ ചിന്നുവിനെ നോക്കി. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഇതില്‍ നിന്നെല്ലാം ഒഴുവാക്കാന്‍ നിന്നവള്‍ തന്‍റെ സാമീപത്തിനായി അല്ലെങ്കില്‍ തന്‍റെ സ്പര്‍ശനത്തിനായി കാത്തിരിക്കുന്നവള്‍ ആയിരുന്നോ…. അത് അവന്‍ പ്രതിക്ഷിച്ചില്ല. ഒരു പക്ഷേ അങ്ങിനെ ചിന്തിക്കാന്‍ അവള്‍ സമ്മതിച്ചില്ല എന്നുവേണം പറയാന്‍….
എങ്ങനെ…. കണ്ണന്‍ ചിരിയോടെ ചോദിച്ചു….
അങ്ങനെ തന്നെ…. പോയി കുളിക്ക് കള്ള കണ്ണാ…. കുളിച്ച് ഡ്രെസ് മാറി അങ്ങ് വന്നേക്ക്,
ഞാന്‍ അടുക്കളയില്‍ കാണും….. ഇത്രയും പറഞ്ഞ് ഒരു ചിരിയും തന്ന് അവള്‍ റുമിന് പുറത്തേക്ക് ഓടി….
കണ്ണന്‍ അവളുടെ മാറ്റത്തില്‍ ഞെട്ടി നിന്നു. പിന്നെ അവള്‍ പോയ് മറഞ്ഞപ്പോള്‍ കുളിക്കാനായി ബാത്ത്റൂമില്‍ കയറി. കുളി കഴിഞ്ഞ് ഡ്രെസ് മാറി ഡൈനിംഗ് ടെബിളിനടുത്ത് പോയപ്പോള്‍ ലക്ഷ്മിയമ്മയും ചിന്നുവും അടുക്കളയില്‍ നിന്ന് സംസാരിക്കുന്നുണ്ട്.
കണ്ണന്‍ ടെബിളിന്‍റെ അടുത്തുള്ള ചെയര്‍ നിക്കി അതില്‍ ഇരുന്നു. ശബ്ദം കേട്ടാട്ടാവണം ചിന്നു അടുക്കളയില്‍ നിന്ന് തലയിട്ട് നോക്കി. കണ്ണനെ കണ്ടപ്പോ അവള്‍ അങ്ങോട്ട് കയറി ചെന്നു. മുഖത്ത് നേരത്തെ കാര്യങ്ങളുടെ ഒരു നാണവും ചമ്മലും ഉണ്ട്….
അവള്‍ കണ്ണന്‍റെ മുന്നിലേക്ക് ഒരു പ്ലേറ്റ് വെച്ചു. അന്നത്തെ പ്രാതലായ പുട്ട് എടുത്ത് വെച്ചു. കടലകറിയില്‍ അതിന് മേലെ ഒഴിച്ച് കൊടുത്തു. പിന്നെ തന്‍റെ മുന്നില്‍ അടുത്ത പ്ലേറ്റ് വെച്ച് അതിലേക്കും അവശ്യത്തിന് പ്രാതല്‍ എടുത്തു.