അതേയ് കണ്ണേട്ടന് ഇങ്ങനെ സഹിക്കാന്‍ പറ്റുന്നില്ല എങ്കില്‍ ഞാന്‍ തിരിച്ച് വൈഷ്ണവത്തിലേക്ക് വരുന്നില്ല. രണ്ടു കൊല്ലം കഴിഞ്ഞ് വരാം… എന്തേയ്…
ചതിക്കല്ലേ എന്‍റെ മുത്തേ….. നീയില്ലതെ എനിക്കെന്ത് സന്തോഷം…. അവള്‍ നീട്ടിയ തോര്‍ത്ത് വാങ്ങി അവളുടെ കണ്ണിലേക്ക് നോക്കി ചിരിച്ചുകൊണ്ട് കണ്ണന്‍ പറഞ്ഞു….
എന്നാ ഈ ചുഴ്ന്നുള്ള നോട്ടം ഓക്കെ നിര്‍ത്തികൊണ്ടു…. എനിക്കത് തീരെ ഇഷ്ടപ്പെടുന്നില്ല…. ചിന്നു കണ്ണിലേക്ക് നോക്കി ഗൗരവത്തോടെ പറഞ്ഞു….
കണ്ണന് അത് കേട്ടപ്പോ ചിരി പതിയെ മാഞ്ഞു. എന്തോ ഒരു വേദന അവന്‍റെ മനസിലേക്ക് വന്നു. അവന്‍ അവളുടെ കണ്ണില്‍ നിന്ന് നോട്ടം മാറ്റി ചുരെയുള്ള ചുമരിലേക്കാക്കി.
ഒരു നിമിഷം കൊണ്ട് കണ്ണേട്ടന്‍റെ മുഖം മാറിയപ്പോള്‍ അവളുടെ മനസ്സും ഒന്ന് പിടച്ചു. തന്‍റെ വാക്കുകളിലെ സൂചിമുന അവള്‍ക്കപ്പോഴാണ് മനസിലായത്….
ഒരു മിനിറ്റോളം നിശബ്ദമായി ആ മുറി തുടര്‍ന്നു. ചലനങ്ങളോ സംഭഷണങ്ങളോ അവിടെയുണ്ടായില്ല.
കണ്ണേട്ടാ…. ചിന്നു പതിയെ വിളിച്ചു.
കണ്ണന്‍ അവളെ നോക്കി. അവന്‍റെ മുഖം ആകെ വിഷമത്തിലായിരുന്നു.
സോറി കണ്ണേട്ടാ…. ചിന്നു പിന്നെയും പറഞ്ഞു ഒന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു.
കണ്ണേട്ടന്‍ ഇങ്ങനെ നോക്കുമ്പോള്‍ എന്തെലും തെറ്റു പറ്റി പോവുമോ എന്ന ഭയം എനിക്കുണ്ട്. തല്‍ക്കാലം നമ്മുക്ക് വേറെ വഴിയില്ല. കുറച്ച് കാലം സഹിച്ച് ജീവിച്ചാലെ പറ്റു… അതാ ഞാന്‍ അങ്ങിനെ പറഞ്ഞത്….
കണ്ണന്‍ അവളെ നോക്കി നിന്നു. വേറെ ഭാവമാറ്റമൊന്നുമില്ല…. അവളുടെ കണ്ണുകള്‍ ഇപ്പോ നിറയും എന്ന അവസ്ഥയിലായി….
ഇങ്ങനെ നോക്കല്ലേ കണ്ണേട്ടാ…. എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല…. കണ്‍മഷി ഉള്ള കണ്ണുകളില്‍ നിന്ന് ഒരിറ്റ് കണ്ണുനീര്‍ കവിളിലേക്ക് ഊര്‍ന്നിറങ്ങി….
പെട്ടെന്ന് കണ്ണന്‍ ഒന്ന് പകച്ചു…. പിന്നെ സ്വബോധം തിരിച്ചെടുത്തുകൊണ്ട് അവളുടെ അടുത്തെക്ക് ചെര്‍ന്ന് നിന്നു.
അവന്‍ ഇരു കൈകളും അവളുടെ കവിളില്‍ വെച്ച് കണ്ണുനീര്‍ തുടച്ചു. അവളെ കവിളുകള്‍ ചേര്‍ത്ത് അവനിലേക്ക് അടുപ്പിച്ചു….
ചിന്നു. ഇങ്ങനെ കരയല്ലേ…. എനിക്കെന്തോ പോലെ….. നീ പറഞ്ഞത് ശരിയാണ്…. പക്ഷേ…. എനിക്ക് പറ്റുമോ എന്നറിയില്ല…. പക്ഷേ നിനക്ക് വേണ്ടി ഞാന്‍ ശ്രമിക്കാം….. നീ എന്‍റെ കുടെ ഉണ്ടാവില്ലേ….. കണ്ണന്‍ ചോദിച്ചു…..
നിറഞ്ഞ കണ്ണുകളോടെ തന്നെ ചിന്നു കണ്ണനെ നോക്കി.
ശ്രമിച്ച പോരാ… നടക്കണം…. എനിക്ക് എന്നും കണ്ണേട്ടന്‍റെ കുടെ ജീവിക്കണം…. ഇങ്ങനെ ഒരുപാട് കാലം കണ്ണേട്ടന്‍റെ കുടെ ജീവിക്കണം…. ചിന്നു പയ്യെ പറഞ്ഞു….
ഹാ…. നമ്മുക്ക് ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കണം…. നീ പോ എന്നു പറയും വരെ നിന്‍റെ കുടെയുണ്ടാവും….. ഇത്രയും പറഞ്ഞ് അവളെ അവന്‍ തന്‍റെ ശരിരത്തിലേക്ക് അടുപ്പിച്ച് കെട്ടിപിടിച്ചു.