ഒരുക്കങ്ങള്‍ കഴിഞ്ഞ് അഞ്ചുമണിയോടെ അവര്‍ റൂമില്‍ നിന്നിറങ്ങി. കാറില്‍ കയറി ദുര്‍ഗ്ഗസ്ഥാനിലേക്ക് വെച്ചു പിടിച്ചു.
പതിനഞ്ച് മിനിറ്റേ കാറില്‍ ഉണ്ടായിരുന്നുള്ളു. കാര്‍ ഒരു മരത്തിന്‍റെ ചുവട്ടില്‍ ചെന്ന് നിര്‍ത്തി. ചിന്നു കണ്ണനെ നോക്കി. അവന്‍ അവളോട് ഇറങ്ങാന്‍ പറഞ്ഞു. ചുറ്റും ആകെ ഇരുട്ട്…. ചുറ്റും മരങ്ങള്‍ കാണാം… വേറെയൊന്നുമില്ല. അവര്‍ തങ്ങളുടെ ഫോണിലെ ഫ്ളാഷ് ഓണാക്കി.
കണ്ണന്‍ തോളില്‍ ചെറിയ ഒരു ഹാന്‍ബാഗുമിട്ട് മുന്നില്‍ നടന്നു. ചിന്നു പിറകെയും….
കണ്ണേട്ടാ…. എങ്ങോട്ടാ ഈ പോകുന്നേ….
ദുര്‍ഗ്ഗസ്ഥാനിലേക്ക്…..
കാറില്‍ പോയികുടെ…..
ഇല്ല…. ഇതുവരെ കാര്‍ പോകു…
ഇനി കുറെ ഉണ്ടോ….
ഹാ…. കുറച്ച് ഉണ്ട്…. നീ വാ….
കുറച്ച് കഴിഞ്ഞപ്പോ കല്ലില്‍ കൊത്തി ശരിയാക്കിയ പടികള്‍ കണ്ടു. കണ്ണന്‍ അവളുടെ കൈ പിടിച്ച് കയറാന്‍ തുടങ്ങി. മുകളിലേക്ക്….
ചിന്നു പതിയെ നോക്കി നോക്കി പടികള്‍ കയറി. പടികള്‍ വളഞ്ഞ് തിരിഞ്ഞ് പോകുന്നു. ഇരുട്ടായത് കൊണ്ട് എത്ര ഉയരമുണ്ടേന്ന് അറിയില്ല….
കണ്ണേട്ടാ…. ഈ പടികള്‍ കുറയുണ്ടോ…. ചിന്നു സ്വല്‍പം പേടിയില്‍ ചോദിച്ചു…
ഹാ…. ഉണ്ട്…. ഒരു ആയിരത്തോളം ഉണ്ടാവും…. കണ്ണന്‍ നിസരമെന്ന രീതിയില്‍ മറുപടി നല്‍കി….
ന്‍റെ കൃഷ്ണ….. ആയിരമോ…. പെട്ടെന്ന് നടത്തം നിര്‍ത്തി ചിന്നു കണ്ണനോടായി ചോദിച്ചു….
ഹാ…. അത്രയല്ലേ ഉള്ളു…. നമ്മുക്ക മിണ്ടിയും പറഞ്ഞും നടന്നു കയറമെന്നെയ്….
ഞാന്‍ മുഴുവന്‍ കയറുമെന്ന് തോന്നുന്നില്ല…. ചിന്നു സംശയം പ്രകടിപ്പിച്ചു….
പറ്റുന്നത്ര കയറ്…. ബാക്കി ഞാന്‍ എടുക്കാം…. കണ്ണന്‍ ആശ്വാസകരമായി പറഞ്ഞു….
അവര്‍ വീണ്ടും മലകയറ്റം തുടങ്ങി…. രാത്രിയില്‍ തണുത്ത കല്ലുകളില്‍ നിന്ന് തണുപ്പ് കാലിലേക്ക് കയറുന്നുണ്ട്. ഫോണിന്‍റെ ഫ്ലാഷ് ലൈറ്റില്‍ മുന്നിലെ കുറച്ച് പടികള്‍ കാണാം…. മുകളിലേക്ക് എത്രയുണ്ടെന്നോ… എത്രയെണ്ണം കയറിയെന്നോ കാണാന്‍ കഴിയില്ല….
കയറി പോകുന്നതിനനുസരിച്ച് ഇരുവരും കിതച്ചു തുടങ്ങി. എങ്കിലും ഇപ്പോ തീരും എന്ന് വിചാരിച്ച് ചിന്നു കണ്ണനൊപ്പം നടന്നു.
മുക്കാല്‍ മണിക്കുറായി കയറ്റം കയറി തുടങ്ങിട്ട്… ഇതുവരെ മുകളിലെത്തിയില്ല. ഉള്ള ആരോഗ്യം മൊത്തം ക്ഷയിച്ച് തുടങ്ങി. ചിന്നു ആകെ തളര്‍ന്ന പോലെയായി. അവള്‍ ഒരിടത്ത് നിന്ന് കിതച്ച് കൊണ്ട് ചോദിച്ചു….
ഹോ…. ഹോ….. കണ്ണേട്ടാ…. ഹാ…. ഇനിയും ഉണ്ടോ….
ഇല്ല കുറച്ചേ ഉള്ളു…. കണ്ണന്‍ മറുപടി നല്‍കി….
അയ്യോ…. അമ്മേ…. ന്‍റെ കൃഷ്ണ…. എനിക്ക് വയ്യായേ…. ചിന്നു ശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു…. അവളുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളി വരുന്നത് പോലെ തോന്നി. ആകെ വിയര്‍ത്തു കുളിച്ച ശരീരം…
ചിന്നു അവിടെ നിക്കാതെ വാ ചിന്നു…. കുറച്ചുടെ ഉള്ളു…. ഒരു നൂറ് പടികള്‍ കുടെ…..
അയ്യോ…. ഇതിന് അവസാനമില്ലേ…. കയറി കയറി ആകാശത്തെത്താറായി….
ഇപ്പോ തീരും നീ ഇങ്ങു വാ…. കണ്ണന്‍ പിറകിലുടെ അവളുടെ ഇടുപ്പിലുടെ കയ്യിട്ട് അവളെ തന്‍റെ ഒപ്പം വലിച്ച് കയ്യറ്റാന്‍ തുടങ്ങി. അവള്‍ അവന്‍റെ പിറകിലെ കൈയിന്‍റെ ചലനത്തില്‍ കയറി കൊണ്ടിരുന്നു…. ശ്വാസശ്വാസത്തിന്‍റെ ശബ്ദം മാത്രം…. ഇപ്പോഴും ഇരുട്ട് മാറിയിട്ടില്ല…. സുര്യന്‍ വരാന്‍ ലേറ്റാണെന്ന് തോന്നുന്നു…