എന്താ ചിന്നു തിരയുന്നത്, കിടക്കുന്നില്ലേ… കണ്ണന്‍ ചോദിച്ചു.
കണ്ണേട്ടാ…. ഇവിടെ രണ്ട് തലയണയേ ഉള്ളു…. ചിന്നു ഇത്തിരി വിഷമത്തോടെ പറഞ്ഞു.
കണ്ണന്‍ അപ്പോഴാണ് കാര്യം മനസിലായത്. ഇന്ന് അവര്‍ക്കിടയില്‍ തലയണ മതില്‍ ഇല്ല. എന്നാല്‍ അവന്‍ അമ്മയ്ക്ക് കൊടുത്ത വാക്ക് തെറ്റിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിനാല്‍ അധികം പറയാന്‍ നിന്നില്ല….
ഞാന്‍ നിന്നെ കയറി പിടിക്കാനൊന്നും വരുന്നില്ല… നീ കിടന്നോ… കണ്ണന്‍ ക്ഷീണം അഭിനയിച്ച് പറഞ്ഞു.
അതോടെ വേറെ വഴിയില്ലാതെ ചിന്നു കട്ടിലിന്‍റെ അറ്റത്തോട് ചേര്‍ന്ന് കിടന്നു. ക്ഷീണം രണ്ടു പേരേയും പെട്ടെന്ന് ഉറക്കി….
പിറ്റേന്ന് പുലര്‍ച്ചേ നാലു മണിക്ക് ഫോണില്‍ അലറാം അടിച്ചു. കണ്ണന്‍ ശബ്ദം കേട്ടപ്പോഴെ കണ്ണു തുറന്നു. നോക്കുമ്പോള്‍ തന്‍റെ നെഞ്ചില്‍ ഒരു ഭാരം. കണ്ണന്‍ ലൈറ്റിട്ട് നോക്കിയപ്പോ ദേ കിടക്കുന്നു അവന്‍റെ നെഞ്ചില്‍ കൈയും വെച്ച് ചിന്നു തന്നോടു ചേര്‍ന്നു കിടക്കുന്നു. പല ചിന്തകളും മനസില്‍ വന്നേങ്കിലും അവന്‍ ഉറച്ച തീരുമാനം എടുത്തിരുന്നു.
അവന്‍ അവളുടെ കൈ പതിയെ എടുത്ത് ബെഡിലേക്ക് വെച്ചു. അവള്‍ അത് അറിഞ്ഞ മട്ടില്ല. ശാന്തവും സുന്ദരവുമായ ഉറക്കത്തിലാണ് കക്ഷി.
അവന്‍ എണിറ്റ് ബാത്ത് റൂമില്‍ പോയി പല്ലുതേപ്പും അനുബന്ധപരുപാടിയും തീര്‍ത്തു. തിരിച്ച് ബെഡിനടുത്തേക്ക് വന്നപ്പോഴും ചിന്നു നല്ല ഉറക്കത്തിലാണ്. കണ്ണന്‍ ബെഡില്‍ ഇരുന്ന് അവളെ തട്ടിവിളിച്ചു.
ചിന്നു…. ചിന്നു….
എന്താ…. കണ്ണേട്ടാ…. ചിന്നു ഉറക്കച്ചുവയില്‍ ചോദിച്ചു.
വാ…. എണിക്ക് ദുര്‍ഗ്ഗസ്ഥാനില്‍ പോവാം…. കണ്ണന്‍ വീണ്ടും അവളുടെ ഷോള്‍ഡില്‍ തട്ടികൊണ്ട് പറഞ്ഞു. അവള്‍ പതിയെ കണ്ണ് തുറന്ന് ജനലിലുടെ പുറത്തേക്ക് നോക്കി…. ആകെ ഇരുട്ട്….
നേരം വെളുക്കട്ടെ…. കണ്ണേട്ടാ…. അവള്‍ ചുണുങ്ങി കൊണ്ട് വീണ്ടും കണ്ണടച്ച് കിടന്നു.
പോരാ…. രാവിലെ നേരത്തെ അവിടെയെത്തണ്ണം…. നീ എണിക്ക്…. കണ്ണന്‍ വിടുന്ന ലക്ഷണമില്ല.
അവളുടെ ഭാഗത്ത് നിന്ന് അനുകൂല മറുപടി കാണാതെ വന്നപ്പോ അവന്‍ അവളുടെ ഇടുപ്പില്‍ വിരലിട്ട് ഇക്കിളിയാക്കി. ചിന്നു പെട്ടെന്ന് ചാടി എണിറ്റിരുന്നു. ദേഷ്യത്തോടെ കണ്ണനെ നോക്കി….
എന്താ കണ്ണേട്ടാ ഇത്…. ഒന്ന് ഉറങ്ങാന്‍ സമ്മതിക്കുമോ…. അവള്‍ ദേഷ്യത്തോടെ ചോദിച്ചു….
നീ എണിറ്റ് ഫ്രഷാവ്…. നമ്മുക്ക് നേരത്തെ ഇറങ്ങണം…. കണ്ണന്‍ പറഞ്ഞു…
അതോടെ വേറെ വഴിയില്ലാതെ അവള്‍ കണ്ണുതിരുമ്മി പിന്നെ ഡ്രസെടുത്ത് ബാത്ത്റൂമിലേക്ക് നടന്നു.
അരമണിക്കുറിലധികം എടുത്തു അവള്‍ ഇറങ്ങാന്‍. അപ്പോഴെക്കും കണ്ണന്‍ അവനുള്ള ഡ്രസ് എടുത്ത് വെച്ചിരുന്നു. അവള്‍ ഇറങ്ങിയ ശേഷമാണ് അവന്‍ കുളിക്കാന്‍ കയറിയത്. പത്ത് മിനിറ്റെ അവന്‍ എടുത്തുള്ളു.