“താങ്കളുടെ ഇടത് വശത്ത് പ്രധാന ബെഡ്റൂമിന്റെ ബാത്രൂം ആണ് ഉള്ളത്, മാസ്റ്റർ ആദിത്യ”, എൽദോ വിവരിച്ചു. “വലത് വശത്ത് താങ്കളുടെ ഡ്രസിങ് റൂം ആണ്. താങ്കളുടെ തുണികളെല്ലാം പെട്ടികളിൽ നിന്ന് പുറത്ത് എടുത്ത് അതിൽ അടുക്കിയിട്ട് ഉണ്ട്. അതിൽ കുറെ എണ്ണം തേയ്ക്കുന്നതിന് വേണ്ടി കൊണ്ട് പോയിരിക്കുക ആണ്. തേച്ചതിന് ശേഷം ഒരു മണിക്കൂറിന് ഉള്ളിൽ ഇവിടെ തിരിച്ച് എത്തിക്കുന്നത് ആണ്”.
“ഇതാണോ എന്റെ ബെഡ്‌റൂം?”, ആദിത്യൻ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു. മുറിയുടെ വലത് വശത്ത് രണ്ട് കൈഉള്ള കസേരകൾ ഉണ്ടായിരുന്നു. അതിന് നേരെ മറ്റൊരു വലിയ ടീവിയും ഉണ്ടായിരുന്നു. മുറിയുടെ ഇടത് വശത്ത് പുസ്‌തകങ്ങൾ വൈകുന്ന ഷെൽഫുകൾ ഉണ്ടായിരുന്നു.
“അതെ, ഇതാണ് താങ്കളുടെ ബെഡ്‌റൂം, ആദിത്യ”, പ്രിയ പറഞ്ഞു. “എന്റെ മുറി അപ്പുറത്ത് ഉള്ളതാണ്”, അവർ നടന്ന് വരുമ്പോൾ വലത് വശത്ത് കണ്ടിരുന്ന ബെഡ്‌റൂം ചൂണ്ടി കാട്ടി പ്രിയ പറഞ്ഞു.
“ഇത് കുറച്ച് ഓവർ ആണ്”, ആദിത്യൻ പതിയെ പരുങ്ങലോടെ പറഞ്ഞു. അവൻ ഇന്ന് വരെ ഇതുപോലൊരു ആർഭാട ജീവിതം നയിച്ചിട്ട് ഇല്ല. ഇതെല്ലം അവന്റെ മരിച്ച് പോയ അച്ഛൻ മനു വർമ്മയിൽ നിന്ന് പാരമ്പര്യമായി ലഭിച്ചത് ആണ്. ഇതെല്ലം ഇനിമുതൽ തന്റേത് . . . ആ ചിന്ത അവനെ വല്ലാതെ അലട്ടി.
“ഞങ്ങൾക്ക് കുറച്ച് സമയം നൽകാമോ, എൽദോ”, പ്രിയ പെട്ടെന്ന് ചോദിച്ചു. എൽദോ പുറത്തേക്ക് പോയപ്പോൾ പ്രിയ ആദിത്യന്റെ കൈ പിടിച്ച് കട്ടിലിൽ കൊണ്ട് പോയി ഇരുത്തി. “എന്ത് പറ്റി, ആദിത്യ”.
അവൻ കൈകൾ വിരിച്ച് ചുറ്റും നോക്കി കൊണ്ട് പറഞ്ഞു. “ഇതെല്ലം കണ്ട് എനിക്ക് പ്രാന്ത് പിടിക്കുന്ന പോലെ ഉണ്ട്”.
“താങ്കൾ കുറച്ച് നേരം ഉറങ്ങു, ആദിത്യ. അത് കഴിഞ്ഞ് ഇതിനെ കുറിച്ച് എല്ലാം കൂടുതൽ ചിന്തിക്കാം”, പ്രിയ വിഷമത്തോടെ പറഞ്ഞു.
“ഞാൻ വിജാരിച്ചാലും എനിക്ക് ഉറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല”, ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു. അവൻ ആകെ ക്ഷീണിതൻ ആണെങ്കിൽ പോലും അവന്റെ തലയിലൂടെ പല കാര്യങ്ങളും ഓടികൊണ്ട് ഇരിക്കുകയാണ്.
“താങ്കൾ ഉറങ്ങാൻ ശ്രെമിക്ക്”, പ്രിയ പറഞ്ഞു. “എന്താണ് താങ്കൾ സാധാരണ കിടക്കുമ്പോൾ ഉള്ള ശീലങ്ങൾ?”.
“നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്?”.
“താങ്കൾ സാധാരണ കട്ടിലിന്റെ ഒരു വശത്താണോ കിടക്കാറ്?. താങ്കൾ ഉടുപ്പുകൾ ഇട്ടാണോ അതോ നഗ്നൻ ആയി ആണോ കിടക്കാറ്?. തങ്ങൾ സാധാരണ വായിക്കുമോ, അല്ലെങ്കിൽ ടീവി കാണുമോ, അതും അല്ലെങ്കിൽ വെറുതെ കിടന്ന് ഉറക്കത്തിലേക്ക് വഴുതി വീഴുമോ?”, പ്രിയ ചോദിച്ചു.
“ഞാൻ സാധാരണ കട്ടിലിന്റെ വലത് വശത്താണ് കിടക്കാറ് പിന്നെ കിടക്കുമ്പോൾ ഞാൻ ഒന്നും ധരിക്കാറില്ല”, ആദിത്യൻ ചെറിയ ചമ്മലോടെ പറഞ്ഞു.
“താങ്കൾ നഗ്നൻ ആയി ആണോ കിടക്കാറ്?”, പ്രിയ ചോദിച്ചു.
ആദിത്യൻ നാണിച്ച് തല ആട്ടി അപ്പോൾ അവന്റെ കവിളുകൾ ചുവന്ന് തുടുത്തിരുന്നു.
“അത് വലിയ കാര്യമല്ല ഞാനും അങ്ങനെ ആണ് കിടക്കുന്നത്. ഉറക്കത്തിലേക്ക് പോകുന്നതിന് മുൻപ്പ് താങ്കൾ എന്ത് ചെയ്യും?”.
ആദിത്യൻ പ്രിയയെ നോക്കി ഒരു പൊട്ടൻ ചിരി ചിരിച്ചു.