“നന്ദി, വിന്ദു”, അവൾ തിരിഞ്ഞ് പോകാൻ നേരം ആദിത്യൻ പറഞ്ഞു. അവൾ തിരിഞ്ഞ് ആദിത്യനെ നോക്കി ചിരിച്ചപ്പോൾ അവന് സന്ദോഷം തോന്നി. എന്താവശ്യത്തിനും വിളിക്കാൻ സഹായികൾ ഉള്ളത് അവന് ഒരു പുതുമ ആയിരുന്നു അതുകൊണ്ട് തന്നെ അവരുടെ പേരുകൾ ഓർത്തിരിക്കണം എന്നത് അവന് നിർബന്ധം ആയിരുന്നു.
“ആദിത്യ”, പ്രിയ ഒരു ചെറു ചിരിയോടെ അവനെ വിളിച്ചു.
“എന്താ?”.
“അവളുടെ പേര് ഇന്ദു എന്നാണ് വിന്ദു എന്നല്ല”.
“ചെ . . .കോപ്പ്”, ആദിത്യൻ ഒന്ന് മുരണ്ട്‍ കൊണ്ട് പറഞ്ഞു. “ആൾക്കാരുടെ പേര് അറിഞ്ഞിരിക്കണം എന്ന് കരുതിയത് ഇങ്ങനെ ആയി”.
“താങ്കൾക്ക് അങ്ങനെ വേണം എന്നുണ്ടെങ്കിൽ ഇനി മുതൽ അവരെ കൊണ്ട് പേരെഴുതിയ ബാഡ്ജ് കുറച്ച് കാലത്തേക്ക് ധരിപ്പിക്കാം”, പ്രിയ ഒരു അഭിപ്രായം പറഞ്ഞു.
“അത് നല്ലതായിരിക്കും”, ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “എനിക്ക് ആൾക്കാരുടെ പേര് ഓർത്തിരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എനിക്ക് സഹായികൾ ഉണ്ടാവുക . . . . . വിചിത്രമാണ്. ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്ക് മനസ്സിലായോ?”, ആദിത്യൻ ചോദിച്ചു.
“താങ്കളുടെ ആദ്യത്തെ സഹായികളിൽ ഒരാൾ എന്ന നിലയിൽ എനിക്കത് മനസ്സിലാക്കാവുന്നതേ ഉള്ളു”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “താങ്കൾക്ക് കഴിയുമെങ്കിൽ കുറച്ച് വിശ്രമിക്കു. താങ്കളുടെ ഇന്നത്തെ സമയക്രമം വായിച്ച് കേൾപ്പിക്കാൻ ഉണ്ട്. കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്”, പ്രിയ പറഞ്ഞു.
“ങ്ങാ . . . പറഞ്ഞോളൂ”, ബാറിന്റെ വെളിയിൽ ഉള്ള ഒരു ചെറിയ മേശയുടെ അടുത്തുള്ള കസേരയിൽ ഇരുന്ന് കൊണ്ട് ആദിത്യൻ പറഞ്ഞു.
“ശെരി, നമ്മൾ സ്യൂട്ട് റൂം കണ്ടതിന് ശേഷം ഡോക്ടർ കാതറീനെ കാണാൻ പോകും. ദ്വീപിന്റ് ഡോക്ടർ, താങ്കൾക്ക് ഒരു വൈദ്യപരിശോധന നൽകാൻ വേണ്ടിയും കൂടെ ഏതെങ്കിലും വാക്സിൻ എടുത്തിട്ട് ഇല്ലെങ്കിൽ അത് എടുക്കാനും. അതിന് ശേഷം സമയം ഉണ്ടെങ്കിൽ നമുക്ക് ഡെന്റിസ്റ്റിനെ കൂടി കാണാം. ചൈത്രക്ക് സ്യൂട്ട് തയ്‌ക്കുന്നതിന് വേണ്ടി താങ്കളുടെ അളവ് എടുക്കേണ്ടി വരും അതിന്റെ കൂടെ താങ്കളുടെ അലമാരയിലെ ഉടുപ്പുകൾ അടുക്കിയ രീതിയും പറഞ്ഞ് തരും. അതിന് ശേഷം തങ്ങളുടെ മുടി വെട്ടുന്നതിന് വേണ്ടി പോകണം”, പ്രിയ പറഞ്ഞു.
“ഇതിപ്പോൾ എന്നെ മൊത്തത്തിൽ അഴിച്ച് പണിയും എന്നാണല്ലോ തോന്നുന്നത്”, ആദിത്യൻ ചോദിച്ചു.
“ഇതെല്ലാം താങ്കൾ പെങ്ങമ്മാരെ കാണുന്നതിന് മുൻപ് സുന്ദരൻ ആക്കാൻ വേണ്ടി ചെയ്യുന്നത് ആണ്”, പ്രിയ അവനെ സൂകിഷിച്ച് നോക്കി കൊണ്ട് കൂട്ടി ചേർത്തു. “ആദ്യമായി കാണുന്നതിന് മുൻപ്”.
“ശെരി”, പ്രിയ അതിനെ കുറിച്ച് ഓർമിപ്പിച്ചത് കേട്ട് ഒന്ന് മുരണ്ട്‍ കൊണ്ട് ആദിത്യൻ പറഞ്ഞു.
“ഞാൻ താങ്കൾക്ക് ഉറങ്ങാൻ വേണ്ടി ഒരു മൂന്ന് മണിക്കൂർ ഒഴിച്ച് വച്ചിട്ട് ഉണ്ട്. താങ്കൾക്ക് അത് അത്യാവശ്യമാണെന്ന് എനിക്ക് തോനുന്നു”, പ്രിയ പറഞ്ഞു. “അഡ്വക്കേറ്റ് പ്രഭാകരൻ വന്ന് കഴിഞ്ഞാൽ നിങ്ങൾ മൂന്ന് പേരും അദ്ദേഹത്തിന്റെ കൂടെ മനു വർമ്മയുടെ വിൽപത്രം വായിക്കുന്നത് കേൾക്കാൻ ഇരിക്കും. അതിന് ശേഷം താങ്കൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം”.
“നിങ്ങൾക്ക് അറിയാമോ അതിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന്?, ഞാൻ ഉദേശിച്ചത് വിൽപത്രത്തിൽ”.