“അപ്പോൾ അവർ എന്റെ രണ്ട് വശത്ത് ഉള്ള മുറികളിൽ ഉണ്ടാവും, അല്ലെ?”, ആദിത്യൻ ചോദിച്ചു.
“അതെ, മാസ്റ്റർ ആദിത്യ”.
“ശെരി”, ആദിത്യൻ തല ആട്ടി. എന്താണ് ഇനി ചോദിക്കേണ്ടത് എന്ന് അറിയാതെ അവൻ കുറച്ച് നേരം മിണ്ടാതെ നിന്നു. പെട്ടെന്നുള്ള ഈ ജീവിത രീതിയിൽ ഉള്ള മാറ്റങ്ങൾ അവനെ വല്ലാതെ അലട്ടുക ആയിരുന്നു.
“ഇടത് വശത്തെ ഗോപുരത്തിന്റെ താഴത്തെ നിലയിൽ ഒരു ചെറിയ സിനിമാ തീയേറ്ററും രണ്ട് മീറ്റിംഗ് റൂമുകളും ഒരു സ്റ്റാഫുകൾക്ക് വേണ്ടിയുള്ള മുറിയും ആണ് ഉള്ളത്. ഗോപുരങ്ങളുടെ മുകളിലത്തെ നിലയിൽ ഉള്ള മുറികൾ ദ്വീപിന്റെ കമ്മ്യൂണിക്കേഷൻ സാമഗ്രികളും IT ഇൻഫ്രാസ്ട്രച്ചറുകൾക്ക് വേണ്ടിയും ഉള്ളതാണ്”, എൽദോ പറഞ്ഞു.
“സർവർ മുറികൾ?”, ആദിത്യൻ ചോദിച്ചു.
“ഇത് അതിലും സംഘീർണം ആണ് എന്നാലും ചുരുക്കി പറഞ്ഞാൽ അതെ”, എൽദോ തോൾ വെട്ടിച്ച് കൊണ്ട് പറഞ്ഞു.
“ഇത് കുറെ വലുത് ആണല്ലോ”, ആദിത്യൻ ചോദിച്ചു.
“ശെരി ആണ്, മാസ്റ്റർ ആദിത്യ”, എൽദോ മറുപടി പറഞ്ഞു. “ഇനി ഞാൻ ഒന്ന് പോയി താങ്കളുടെ മുറി ശെരിയാക്കിയോ എന്ന് നോക്കട്ടെ”.
എൽദോ പ്രധാന കെട്ടിടത്തിന്റെ ഉള്ളിലേക്ക് പോയപ്പോൾ ആദിത്യൻ ചുറ്റും ഒന്ന് നോക്കി.
“ഈ സ്ഥലം അടിപൊളിയാണ്. ഇവിടെ താമസിച്ച് നിങ്ങക്ക് എങ്ങനെ ആണ് എന്തെങ്കിലും ജോലി ചെയ്യാൻ പറ്റുന്നത്?. ഞാനാണെങ്കിൽ ചുറ്റിലും ഉള്ളതെല്ലാം വെറുതെ നോക്കി ഇരുന്ന് പോകും”, ആദിത്യൻ പ്രിയോട് പറഞ്ഞു.
“താങ്കൾ കുറച്ച് ദിവസങ്ങൾ കൊണ്ട് അതിനോട് പൊരുത്തപ്പെട്ട് വരും”, പ്രിയ പറഞ്ഞു.
ആദിത്യൻ ചിരിച്ച് കൊണ്ട് പൂളിന്റെ മറുവശത്ത് ഉള്ള കടലിന്റെ ഭാഗത്തേക്ക് പോയി. അവിടെ നിന്ന് കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കടൽ കാണാം. ആ കാഴ്ച്ചയും കടലിന്റെ ഇരമ്പലും മനസ്സിന് ശാന്തി നൽകുന്ന ഒരു പ്രത്യക അനുഭവം ആണ്.
“നിങ്ങൾ ഇവിടെ ഉള്ളപ്പോൾ എവിടെ ആണ് താമസിക്കുന്നത്?”, ആദിത്യൻ പ്രിയയോട് ചോദിച്ചു.
“എനിക്ക് ഇവിടെ ഒരു വീട് ഉണ്ട് അതിൽ ഞാൻ വേറൊരു എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ലക്ഷ്മിയുടെ കൂടെ ആണ് നില്കുന്നത്. പ്രധാന വീട്ടിൽനിന്ന് വെളിയിൽ ഇറങ്ങി ഇടത് വശത്തേക്ക് നോക്കിയാൽ കാണുന്ന കെട്ടിടങ്ങളിൽ ഒന്നാണ്. ഇപ്പോൾ പക്ഷെ . . . ഇങ്ങനെയെല്ലാം സംഭവിച്ചത് കൊണ്ട് ഞാൻ താങ്കളുടെ സ്യൂട്ട് റൂമിലായിരിക്കും താമസിക്കുന്നത്”, പ്രിയ പറഞ്ഞു.
ആദിത്യൻ ഒരു പുരികം ഉയർത്തി പ്രിയയെ നോക്കി.
“താങ്കൾക്ക് കുഴപ്പം ഒന്നും ഇല്ലങ്കിൽ”, പ്രിയ കൂട്ടി ചേർത്തു. “താങ്കളുടെ സ്യൂട്ടിൽ രണ്ട് ബെഡ്റൂമുകൾ ഉണ്ട്, ഒരു ഡ്രസിങ് റൂം, ഒരു ഓഫീസ്‌റൂമും ലൗഞ്ചും ഉണ്ട്. പിന്നെ ഒരു ബാല്കണിയും ഉണ്ട്”, പ്രിയ പറഞ്ഞു.
“ദൈവമേ”, ആദിത്യൻ പതിയെ പറഞ്ഞു. “മുകളിലത്തെ നില മുഴുവൻ ഉണ്ടല്ലോ”.
“അതിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അത് ശെരിയാണ്”.
ഇന്ദു ഒരു ആഷ്ട്രേയും, ഐസ് ഇട്ട രണ്ട് ഗ്ലാസ് ഫ്രൂട്ട് ജ്യൂസും കൊണ്ട് വന്നു. ഗ്ലാസിന്റെ സൈഡിൽ ഒരു ഓറഞ്ചിന്റെ കഷ്ണം കുത്തനെ ഇറുക്കി വച്ചിരുന്നു അതിൽ ഒരു സ്ട്രോയും ഉണ്ടായിരുന്നു. ആദിത്യൻ ഗ്ലാസിൽ നിന്ന് ഒരു സിപ് എടുത്തു ജ്യൂസ് പറഞ്ഞത് പോലെ വളരെ നല്ലതു ഉന്മേഷദായകവും ആയിരുന്നു.