പ്രിയക്ക് തന്റെ മനസ്സിൽ ഓടുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ടെന്ന് ആദിത്യൻ തിരിച്ചറിഞ്ഞു. “അവർക്ക് എന്നോട് വെറുപ്പ് തോന്നുകയാണെങ്കിൽ എന്ത് ചെയ്യും?”.
“താങ്കൾക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം താങ്കൾ നല്ല ഒരു മനുഷ്യൻ ആണെന്ന് അവരെ കാണിക്കുക എന്നുള്ളത് ആണ്, ആദിത്യ. അത് മാത്രമാണ് താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പിന്നീട് അവരെ ഒറ്റക്ക് സംസാരിക്കാൻ കിട്ടുമ്പോൾ എനിക്ക് ഉറപ്പുണ്ട് അവരും താങ്കളെ പോലെ പേടിച്ച് ഇരിക്കുക ആണെന്ന് താങ്കൾക്ക് മനസ്സിലാകും. മാത്രമല്ല താങ്കൾ ഇത് ഒറ്റക്ക് നേരിടുമ്പോൾ അവർ ഒരുമിച്ചാണ് അഡ്വക്കേറ്റ് പ്രഭാകരന്റെ കൂടെ അവരുടെ അസ്സിസ്റ്റന്റുകളുമായി വരുന്നത്”.
“എന്റെ ജീവിതം നായ നക്കി”, ആദിത്യൻ കുറ്റിത്താടി ചൊറിഞ്ഞ് കൊണ്ട് പറഞ്ഞു.
“എല്ലാം ശെരിയാവും”, പ്രിയ ഉറപ്പിച്ച് പറഞ്ഞു. “വരൂ നമുക്ക് ബോട്ട് ജെട്ടിയിലേക്ക് പോകാം. എനിക്ക് ബോട്ട് വരുന്നത് കാണാം”.
“ബോട്ട് ഇപ്പോഴേ എത്തിയോ?”, ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു. “ദൈവമേ”.
അവർ വേഗം നടന്ന് ബീച്ചിൽ നിൽക്കുന്ന എൽദോയുടെ അടുത്ത് എത്തി. അവർ മൂന്ന് പേരും കൂടെ ബോട്ട് ജെട്ടിയുടെ അറ്റത്തുള്ള മരപ്പാലത്തിലേക്ക് നടന്നു. ആദിത്യന് ബെർഡി ബോട്ട് അവരുടെ അടുത്തേക്ക് വരുന്നത് കാണാം. മരപ്പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ ബോട്ടിന്റെ വേഗത കുറഞ്ഞു.
ആദിത്യന്റെ ഉള്ളംകൈ വിയർത്തു തുടങ്ങി, അവന്റെ ഹൃദയം ഇടിക്കുന്നത് അവന് നന്നായി കേൾകാം. ബോട്ട് അടുത്തേക്ക് വന്നു, ക്യാപ്റ്റൻ വാൾട്ടറുടെ സഹായികൾ ബോട്ട് ഒരു മരത്തൂണിൽ വലിച്ച് കെട്ടി.
“ഓഹ് . . . കോപ്പ്”, ആദിത്യൻ പതിയെ പറഞ്ഞു. സമയം അതിക്രമിച്ച് കൊണ്ട് ഇരിക്കുവാണ്.
“ഹേയ്”, പ്രിയ പതിയെ ആദിത്യനെ വിളിച്ചു. “ഒരു ദീർഘ നിശ്വാസം എടുത്ത് മനസ്സിനെ നിയന്ദ്രിക്ക്”.
“ഓഹ് . . . മൈര്”, ആദിത്യൻ സംയമനം പാലിക്കാൻ ശ്രേമിച്ചു പക്ഷെ അവന്റെ കൈകൾ വിറക്കുക ആയിരുന്നു.
പ്രിയ അവന്റെ അടുത്തേക്ക് വന്ന് അവനെ മുട്ടി നിന്നു. ബോട്ടിലെ സഹായികൾ ബോട്ടിൽ നിന്ന് ജെട്ടിയിലേക്ക് കയറാൻ വേണ്ടി ഇരുമ്പ് ഷീറ്റ് നിരത്തിയപ്പോൾ പ്രിയ സ്വകാര്യമായി പറഞ്ഞു. “ഞാൻ താങ്കളെ വെള്ളത്തിലേക്ക് തള്ളി ഇട്ടാലോ, എന്താ താങ്കളുടെ അഭിപ്രായം?”.
ആദിത്യൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു ചെറു പുഞ്ചിരി അവളുടെ മുഖത്ത് കണ്ടപ്പോൾ അവനും ചിരിച്ച് പോയി.
“ഇപ്പോൾ അല്പം ശെരിയായിട്ടുണ്ട്. എന്തായാലും ’22 Female Kottayam’ സിനിമയിലെ പെണ്ണിൻറെ ക്കൂടെ ഒരു രാത്രി ചിലവഴിച്ച് വന്നവന്റെ പോലെയുള്ള മുഖഭാവം മാറി”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഏത്, ആ കുണ്ണ വെട്ടി കളഞ്ഞ പെണോ?”, ആദിത്യൻ തല കുടഞ്ഞ് കൊണ്ട് ചോദിച്ചു.
“അത് തന്നെ”, പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു. “നാട്ടിലെ പെൺകുട്ടികളെ പ്രേമ കുരുക്കിൽ പെടുത്തി കാര്യം സാധിക്കുന്ന കഴപ്പാൻ മാർക്ക് പേടി തോന്നുന്ന ഒരു കഥാപാത്രം. എന്തായാലും അത് താങ്കളുടെ പെങ്ങൾ അല്ല എന്ന് താങ്കൾക്ക് അറിയാം”.