“അത് വളരെ മോശമായി പോയി”, ആദിത്യൻ പറഞ്ഞു. “അയാൾക്ക് അറിയാരുന്നോ അയാൾ അമ്മയെ തള്ളി താഴെ ഇട്ടു എന്ന്?”.
“അതെ, അറിയാമായിരുന്നു”.
“റോക്കിക്ക് ദേഷ്യം വന്നത് വെറുതെ അല്ല. അയാളുടെ അമ്മക്കും അയാളോട് ദേഷ്യം ഉണ്ടാവും എന്നെനിക്ക് ഉറപ്പുണ്ട്”, ആദിത്യൻ പറഞ്ഞു.
“അയാളുടെ അമ്മ അയാളെ ഹാൻഡ്ബാഗ് കൊണ്ട് തലക്ക് അടിച്ചു”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അത് നന്നായി”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഹേയ് അകിരോ നിങ്ങൾ എന്താണ് അയാളെ വട്ടൻ റോക്കി എന്ന് വിളിക്കുന്നത്?”.
“മിസ്റ്റർ റോക്കി ഒരുമാതിരി . . . “, മുടി വെട്ടുന്ന ആൾ പറഞ്ഞ് തുടങ്ങി പക്ഷെ പ്രിയ ഇടക്ക് കയറി പറഞ്ഞു.
“ജോലി ചെയ്യുമ്പോൾ അയാൾ വളരെ നല്ലതാണ്. ശെരിക്ക് പറഞ്ഞാൽ അസാമാന്യമായ കഴിവുള്ള ആൾ”.
“പിന്നെ?”, ആദിത്യൻ ചോദിച്ചു.
“ജോലി ഒന്നും ഇല്ലാത്തപ്പോൾ . . . വെറുതെ കുടിച്ച് കൂത്തടി നടക്കും”, പ്രിയ പറഞ്ഞു. “കുടി, പെണ്ണുപിടി, പ്രേശ്നങ്ങൾ ഉണ്ടാക്കൽ. ഒരു നടി സോഫിയ അയാളെ വിശേഷിപ്പിച്ചത് ഒരു വിവേകം ഇല്ലാത്ത കാമം മൂത്ത കൊടിച്ചി പട്ടി ആയിട്ടാണ്”.
“അവർ തമ്മിൽ എന്തോ പ്രെശ്നം ഉണ്ടെന്ന് തോനുന്നു”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഞാൻ കഥകൾ കേട്ടിട്ട് ഉണ്ട് പക്ഷെ ഒന്നും ഉറപ്പിച്ച് പറയാൻ പറ്റില്ല”, പ്രിയ പറഞ്ഞു.
“കേട്ടിട്ട് നല്ലൊരു മനുഷ്യൻ ആണെന്ന് തോനുന്നു”.
“ആദിത്യ, താങ്കൾ അയാളെ പോലെ തുടങ്ങാൻ പോവുകയാണെങ്കിൽ ഞാൻ ഈ ജോലി രാജി വയ്ക്കുകയാണ്”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “എന്തായാലും ഞാൻ പറഞ്ഞത് പോലെ ജോലി ചെയുമ്പോൾ അയാൾ അസാമാന്യൻ ആണ്. നാളെ അയാൾ നിങ്ങളുടെ സെക്യൂരിറ്റി ചീഫുകളെ തിരഞ്ഞെടുക്കാൻ സഹായിക്കും”.
“വളരെ നല്ലത്”.
“ആയിരിക്കാം, അയാളുടെ കൂടെ കള്ള് കുടിക്കാൻ നിൽക്കരുത്, മനസ്സിലായോ?”, പ്രിയ പറഞ്ഞു.
“ഞാൻ അയാളുടെ കൂടെ കുടിക്കില്ല”, ആദിത്യൻ ഉറപ്പ് കൊടുത്തു.
“അത് കഴിഞ്ഞ് ജൂഡിന്റെ കൂടെ പിന്നൊരു ട്രെയിനിങ് സെക്ഷൻ. അതിന് ശേഷം ഉച്ച ഭക്ഷണം പിന്നെ വൈകുന്നേരം വരെ ബിസിനസ്സ് ബ്രീഫിങ്. അത് കഴിഞ്ഞ് മൂന്നാമത്തെ ട്രെയിനിങ് സെക്ഷൻ അതിന് ശേഷം ഭക്ഷണം പിന്നെ ഉറക്കം”.
“ഓഹ്, മാസ്റ്റർ ആദിത്യ”, അകിരോ പറഞ്ഞു. “താങ്കളുടെ കാലുകൾ ട്രെയിനിങ് സെക്ഷന് ശേഷം ജെല്ലി പോലെ വിറക്കും”.
“പക്ഷെ എന്റെ മുടി കാണാൻ ഭംഗി ഉണ്ടാവും അല്ലേ?”, ആദിത്യൻ അകിരോയോട് ചിരിച്ച് കൊണ്ട് ചോദിച്ചു.
“വെറും ഭംഗി അല്ല അടിപൊളി ആയിരിക്കും”, അകിരോ മറുപടി പറഞ്ഞു.
“അതെനിക്ക് ഇഷ്ടമായി”, ആദിത്യൻ പറഞ്ഞു.
പിന്നെയും ഒരു പത്ത് മിനിറ്റ് എടുത്തു സലൂണിലെ പരിപാടികൾ കഴിയാൻ. അകിരോ പറഞ്ഞത് പോലെ മുടി വെട്ടിയത് കാണാൻ ശെരിക്കും അടിപൊളി ആയിരുന്നു. ആദിത്യന്റെ മുഖത്തുള്ള കുറ്റി രോമം അവർ ഒരേ അളവിൽ ട്രിംചെയ്ത് വച്ചു. അതും അവന്റെ മുഖത്തിന് നല്ലപോലെ ഇണങ്ങുന്നുണ്ടായിരുന്നു.