“ഓഹ് . . . ഹമ്മോ”, ആദിത്യന് പ്രിയയുടെ മുഖത്ത് സഹതാപം കാണാൻ പറ്റി.
“പിന്നെ ഇനി വരുന്ന പന്ത്രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് മൂന്ന് തവണ സ്വയംഭോഗം ചെയ്ത് നല്ല പാൽ കളയണം”, ഇത്രയും വ്യക്തിപരമായ കാര്യം പ്രിയയോട് തുറന്ന് സംസാരിക്കുന്നത് ഓർത്ത് ആദിത്യൻ തല കുടഞ്ഞു.
“ഡോക്ടറുടെ നിർദേശ പ്രകാരം. അവർ താങ്കൾക്ക് അതിനുള്ള കുറിപ്പും തരണമായിരുന്നു”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അല്ലെങ്കിൽ സ്വയംഭോഗം ചെയ്യാനുള്ള എണ്ണ എങ്കിലും തരണമായിരുന്നു”, ആദിത്യനും ഏറ്റുപിടിച്ചു.
“താങ്കൾക്ക് എപ്പോൾ വേണമെങ്കിലും തിരിച്ച് പോയി അവരോട് ചോദിക്കാവുന്നതേ ഉള്ളു”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.
“പിന്നെയും അടുത്ത കുത്തിവയ്പ്പ് വാങ്ങിക്കാനോ?. എനിക്ക് എണ്ണ വേണ്ട”.
ക്ലിനിക്കിൽ നിന്ന് കുറച്ച് നേരം നടക്കണമായിരുന്നു സലൂണിലേക്ക് എത്താൻ. നടന്ന് കൊണ്ട് ഇരിക്കുമ്പോൾ ആദിത്യൻ ഒരു സിഗരറ്റ് കത്തിച്ചു. അവൻ ദ്വീപിന്റെ കിഴക്ക് വശത്തേക്ക് ഇത് ആദ്യമായി ആണ് പോകുന്നത്. പനകൾക്ക് ഇടയിൽ നട്ട് പിടിപ്പിച്ച ചെടികളും പടർപ്പുകളും അവന് വളരെ ഇഷ്ടമായി. പൂക്കളുടെ മണവും ശുദ്ധമായ വായുവും പട്ടണത്തെ അപേക്ഷിച്ച് അവന് വളരെ ഉന്മേഷ ധായകമായി തോന്നി.
നടന്ന് കൊണ്ട് ഇരിക്കുമ്പോൾ പ്രിയ ഹെലിപാഡിലേക്ക് പോകാനുള്ള വഴിയും, റെക്കോർഡിങ് സ്റ്റുഡിയോവിലേക്ക് പോകാനുള്ള വഴിയും, ഗുസ്റ്റുകളുടെയും സ്റ്റാഫുകളുടെയും താമസ സ്ഥലത്തേക്ക് പോകാനുള്ള വഴിയും, പ്രധാന സെക്യൂരിറ്റി ഓഫീസിൽക്ക് പോകാനുള്ള വഴിയും ആദിത്യന് കാണിച്ച് കൊടുത്തു. അവസാനം അവർ സലൂണിന്റെ അകത്ത് എത്തി.
അവിടെ മൂന്ന് പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവർ നല്ല പ്രകാശം ഉള്ള ഒരു വലിയ സ്ഥലത്ത് ആണ് ഉണ്ടായിരുന്നത്. പ്രധാന സ്റ്റൈലിസ്റ്റ് ഒരു ജാപ്പനീസ് കാരൻ ആയിരുന്നു. അയാളുടെ രണ്ട് കൈകളും പച്ച കുത്തിയിരുന്നു. പ്രിയ അയാളെ അകിരോ എന്ന് പരിചയപ്പെടുത്തി. അയാളുടെ കൂടെ ജോലി ചെയ്തിരുന്നത് ഒരു പൊക്കം കുറഞ്ഞ ബെറ്റി എന്ന പെൺകുട്ടിയും ഒരു പൊക്കമുള്ള മൊട്ട തലയൻ അലെക്സും ആയിരുന്നു.
അവർ മൂന്ന് പേരും ആദിത്യന്റെ തലയിൽ ജോലി ചെയ്യാൻ തുടങ്ങി. അകിരോ അവന്റെ തലയുടെ പുറകിൽ നിന്ന് കൊണ്ട് മുടി വെട്ടുമ്പോൾ ബാക്കി രണ്ട് പേർക്കും എന്താണ് ചെയ്യണ്ടതെന്ന് പറഞ്ഞ് കൊടുക്കുക ആയിരുന്നു. ആദിത്യൻ ഇത് വരെ കേൾക്കാത്ത സാധനങ്ങളെ കുറിച്ച് അകിരോ ചോദിച്ച് കൊണ്ട് ഇരുന്നു. അവർ മൂന്ന് പേരും വളരെ വേഗത്തിൽ ജോലി ചെയ്ത് കൊണ്ട് ഇരുന്നു.
അവർ ആദിത്യന്റെ മുടി വെട്ടി കഴിഞ്ഞപ്പോൾ പ്രിയ അവന്റെ മുൻപിലേക്ക് വന്നു.
“ഇന്നത്തെ ബാക്കിയുള്ള സമയ ക്രമങ്ങൾ വായിക്കണോ, ആദിത്യ?”, പ്രിയ ചോദിച്ചു.
“പറയു”.
“ഇത് കഴിഞ്ഞ് നമ്മൾ സ്യൂട്ടിലേക്ക് പോകും. താങ്കൾ വസ്ത്രം മാറിയതിന് ശേഷം നമ്മൾ ബോട്ട് ജെട്ടിയിലേക്ക് ആദിയയെയും ആദിരയെയും കാണാൻ പോകും”. പ്രിയ പറഞ്ഞു.
ആദിത്യൻ പേടിയോടെ തുപ്പൽ ഇറക്കി. അവരെ കാണാൻ പോകുന്നു എന്ന് കേട്ടപ്പോളെക്കും അവന്റെ വയർ ഉരുണ്ട് മറിയാൻ തുടങ്ങി.
പ്രിയ മുൻപോട്ട് ആഞ്ഞ് ആദിത്യന്റെ കണ്ണുകളിലേക്ക് നോക്കി. “എല്ലാം ശെരിയാവും, അവർ ബോട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം നിങ്ങൾ മൂന്ന് പേരും അഡ്വക്കേറ്റ് പ്രഭാകരന്റെ അടുത്ത് വിൽപത്രം വായിച്ച് കേൾക്കാൻ പോകും. ആദ്ദേഹം അത് മുഴുവൻ വായിച്ച് തീരുമ്പോളേക്കും നല്ലൊരു സമയം ആകും”.
“ശെരി, വിൽപത്രം വായിച്ച് കേൾക്കുന്നത് ഒട്ടും താല്പര്യം ഇല്ലാത്ത കാര്യമാണ് എന്നാലും ശെരി”, ആദിത്യൻ പറഞ്ഞു.