“ഹാലോ…അകത്തേക്ക് വരാമോ ?”
സംഗീത വാതിലിൽ മുട്ടി പയ്യെ തിരക്കി .
“ആഹ്…സംഗീത ആണോ ?”
ഞാൻ ശബ്ദം കേട്ട് ആളെ മനസിലായ പോലെ ചോദിച്ചു . അതോടെ പിന്നെ ഒന്നും മിണ്ടാതെ അവള് വാതിൽ തള്ളി തുറന്നു .
“എന്താ കുട്ടാ പരിപാടി ?”
അവള്ൽ വാതിൽ തുറന്നുകൊണ്ട് കസേരയിൽ ഇരുന്ന എന്നെനോക്കി .
“എന്ത് പരിപാടി ..ചുമ്മാ ടി.വി കാണുന്നു ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു അവളെ ക്ഷണിച്ചു . അതോടെ കക്ഷി എന്റെ അടുത്തെത്തി ഒരു കസേരയിലായി ഇരുന്നു . കുളിയൊക്കെ കഴിഞ്ഞു മുടി കെട്ടിവെച്ചിട്ടില്ല. അത് ലക്ഷ്യമായി അവള് ഇടതു തോളിലൂടെ മുന്നിലേക്കിട്ടിട്ടുണ്ട് .
“അല്ല…കൊറേ കാലം ആയിട്ട് നിന്റെ അഡ്രെസ്സ് ഇല്ലല്ലോ …? നീ ചെന്നൈയിൽ വന്നിട്ട് ഒരുപാടായോ ?”
ഞാൻ അവളെ നോക്കി ചോദ്യങ്ങൾ തുടങ്ങി .
“ഹ്മ്മ്…ഇപ്പൊ കൊറച്ചായി…അവനു ഇവിടെ ബെറ്റർ ആയിട്ടുള്ള ഒരു ജോലി കിട്ടിയപ്പോ ചാടിയതാ..”
സംഗീത അതിനു പയ്യെ മറുപടി നൽകി. പിന്നെ ടി.വി യിലേക്ക് ശ്രദ്ധകൊടുത്തു . പഴയ ഏതോ കളിയുടെ ഹൈലൈറ്റ് ആണ് ഞാൻ കണ്ടു കൊണ്ടിരുന്നത് .
“നിന്റെ ഈ കളി പ്രാന്ത് ഇപ്പോഴും ഉണ്ടോ ?”
സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ ഞാൻ ക്രിക്കറ്റ് ടീമിൽ ഉണ്ടായിരുന്ന കാര്യം സംഗീതക്കറിയാം. അതുകൊണ്ടാണ് കക്ഷി അങ്ങനൊരു ചോദ്യം എറിഞ്ഞത് .
“ഏയ്..അതൊക്കെ വിട്ടു ..ഇപ്പൊ കളി കാണല് മാത്രേ ഉള്ളു..കളിയ്ക്കാൻ ആഗ്രഹം ഉണ്ടേലും ആളെകിട്ടണ്ടെ ”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു ചിരിച്ചു .
“ഓഹോ….”
സംഗീതയും അതിലെ ദ്വയാർത്ഥം മനസിലായ പോലെ ചിരിച്ചു . പണ്ട് വാട്സാപ്പിലും അവളോട് ഞാൻ ക്ളോസ് ആയിട്ട് എല്ലാം പറയാറുണ്ട്. അതുകൊണ്ട് അങ്ങനെ സംസാരിക്കുന്നതിൽ എനിക്ക് വല്യ ബുദ്ധിമുട്ടില്ല .
“നിന്റെ കെട്ട്യോൻ എന്തെ ?”
ഞാൻ അവളുടെ ചിരി കണ്ടു പയ്യെ തിരക്കി .
“ആഹ്…എനിക്കറിഞ്ഞൂടാ …പൊറത്തെങ്ങാനും പോയി കാണും ..”
സംഗീത ആ ചോദ്യം അത്ര ഇഷ്ടപെടാത്ത പോലെ മറുപടി നൽകി .
“അതെന്താ നിനക്കു അറിഞ്ഞൂടെ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“ഞാൻ ചോദിക്കാറില്ല …അവനായി അവന്റെ പാടായി ..ഇഡിയറ്റ്”
സംഗീത ആരോടെന്നില്ലാതെ പറഞ്ഞു ടി.വി യിലേക്ക് നോക്കി .
“ഇതെന്താടി പുല്ലേ ഇങ്ങനൊക്കെ പറയുന്നേ ? നിങ്ങള് തമ്മിൽ വല്ല പ്രേശ്നവും ഉണ്ടോ ?”
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി .
“അതൊക്കെ എന്തിനാ നീ അറിയുന്നേ ..നീ നിന്റെ കാര്യം പറയെടാ ”
സംഗീത വിഷയം മാറ്റാൻ വേണ്ടി ചിരിച്ചു .
“എന്റെ കാര്യം ഇപ്പൊ എന്തോ പറയാൻ ആണ് സനു..കൊഴപ്പമില്ല …ഇങ്ങനെ ഒക്കെ പോണൂ..”
ഞാൻ പയ്യെ പറഞ്ഞു .
“ഹ്മ്മ് …നമ്മുടെ ഒപ്പം പഠിച്ചവരെ ഒക്കെ കാണാറുണ്ടോ ?”
സംഗീത എന്നെ നോക്കി ആകാംക്ഷയോടെ തിരക്കി .