ഞാൻ കോളേജിൻറെ ഗേറ്റിനു മുമ്പിൽ വെയിറ്റ് ചെയ്തു നിന്നു. അപർണ അതുവഴി വന്നപ്പോൾ ഞാൻ കാര്യം പറഞ്ഞു അവളും സമ്മതിച്ചു. അങ്ങനെ ഞങ്ങൾ നടന്ന ബസ്‌സ്റ്റോപ്പിൽ എത്തി. അപ്പോൾ അവിടെ ഹരിയും അവൻറെ പുതിയ കാമുകി കി സ്വാതിയും ഉണ്ടായിരുന്നു. ഞങ്ങൾ ബസ്റ്റോപ്പിൽ അങ്ങനെ വെയിറ്റ് ചെയ്തു കുറച്ചു കഴിഞ്ഞപ്പോൾ തിയേറ്റർ വഴി പോകുന്ന വണ്ടിയിൽ കയറി.
ഞാനും ഹരിയും ഒരു സീറ്റിൽ ഇരുന്നു അവളുമാർ ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്ന സീറ്റിലിരുന്നു.
അങ്ങനെ കുറച്ചുനേരത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങൾ തീയറ്ററിൽ എത്തി
തിയേറ്റർ കണ്ടിട്ട് എനിക്ക് ഇഷ്ടപ്പെട്ടില്ല ഞാൻ ഹരിയോട് ചോദിച്ചു അളിയാ ഇതിനകത്ത് കയറിയാൽ വല്ല പാമ്പു വല്ലോം കടിക്കുവോ അമ്മാതിരി ഒരു തിയേറ്റർ. നമ്മൾക്ക് നല്ല ഏതെങ്കിലും തിയറ്ററിൽ പോകാം എടാ
ഹരി: അതിന് സിനിമ കാണുക എന്നത് അല്ലല്ലോ നമ്മളുടെ ഉദ്ദേശം
ഞാൻ: നിൻറെ ഉദ്ദേശം സിനിമ അല്ലായിരിക്കും എന്നാ ഞങ്ങൾക്ക് സിനിമ കാണണ്ടേ.
ഹരി: സിനിമയുടെ പോസ്റ്റർ കണ്ടിട്ട് നല്ല സിനിമയാണെന്ന് തോന്നുന്നു
ഞാൻ :പേരുപോലും കേൾക്കാത്ത ഒരു സിനിമ ആണ് ഓടുന്നത്
ഹരി: അളിയാ നീ ക്ഷമിക്ക് ഇവിടെ ആകുമ്പോൾ അധികം ആൾ ഒന്നും വരുന്നില്ല
ഹരി അത് പറഞ്ഞപ്പോൾ എൻറെ മനസ്സില് ഒരു ലഡു പൊട്ടി😜
അങ്ങനെ ഞാനും ഹരിയും കൂടി അവളു മാരെ വെളിയിൽ നിർത്തിയിട്ട് ടിക്കറ്റ് എടുക്കുന്ന കൗണ്ടറിൽ ചെന്നു . അവിടെ രണ്ടു ചേട്ടന്മാർ ഉണ്ടായിരുന്നു അവരോട് ഞാൻ ചോദിച്ചു ചേട്ടാ സിനിമ തുടങ്ങിയോ
അവര് രണ്ടുപേരും മുഖത്തോടുമുഖം നോക്കിയിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു ഇല്ല ഇപ്പോൾ തുടങ്ങും
ഞാൻ പറഞ്ഞു എന്നാൽ താഴെ നാല് ടിക്കറ്റ് വേണം
കൗണ്ടറിൽ ഇരുന്ന ഒരു ചേട്ടൻ പറഞ്ഞു താരത്തെ ടിക്കറ്റ് ഒന്നുമില്ല
ഞാൻ ഹരിയോട് പറഞ്ഞു നീയല്ലേടാ പറഞ്ഞ് പട്ടി ഇവിടെ അധികം ആളുകൾ ഒന്നും വരുത്തില്ലെന്ന് ഇപ്പോ നോക്കിയേ താഴത്തെ ടിക്കറ്റ് പോലുമില്ല
ഹരി പറഞ്ഞു അളിയാ അങ്ങനെ വരാൻ വഴിയില്ലല്ലോ ഞാൻ ഇതിനു മുമ്പ് ഇവിടെ വന്നപ്പോൾ തന്നെ മനസ്സിലായത്. ഇത് ഒരു ഉമ്പിയ തിയേറ്റർ ആണ് ഇവിടെ അങ്ങനെ അധികം ആൾ ഒന്നും വരാൻ സാധ്യതയില്ലല്ലോ . എന്തായാലും വന്നില്ലേ ഇനി കണ്ടിട്ടു പോകാം നീ എന്തായാലും നാല് ടിക്കറ്റ് എടുത്തു മുകളിൽ ബാൽക്കണിയിൽ
ഞാൻ കൗണ്ടറിൽ ഇരുന്ന ചേട്ടനോട് നാലു ബാൽക്കണി ടിക്കറ്റ് തരാൻ ആവശ്യപ്പെട്ടു