മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Posted by

അങ്ങനെ സ്‌കൂള്‍ അവധിയായി. ഭര്‍ത്താക്കന്മാരെ ജയിലില്‍നിന്ന് ഇറക്കുന്നതിനെ കുറിച്ച് അവര്‍ ചിന്തിച്ചു. ആറ് ഏക്കറോളം വരുന്ന ഈ പുരയിടം വില്‍ക്കാം, ബാക്കി പണംകൊണ്ട് മറ്റെവിടെയെങ്കിലും പോയി ജീവിക്കാം എന്ന തീരുമാനത്തില്‍ അവര്‍ മൂവരും എത്തി. ഭര്‍ത്താവിന്റെ ജീവനേക്കാള്‍ വലുതല്ലായിരുന്നു ആ സ്ത്രീകളുടെ സമ്പത്തും അഭിമാനവും. കാര്യ അറിഞ്ഞ കല്ല്യാണിക്ക് ആകെ വിഷമമായി. പക്ഷെ കല്ല്യാണിക്കുള്ള സ്ഥലം എന്തായാലും അവരുടെ പേരില്‍ എഴുതിതരാമെന്ന് പുഷ്പവല്ലി വാക്കുകൊടുത്തു. പക്ഷെ കല്ല്യാണിക്ക് അവര്‍ ഇവിടം വിട്ട് പോവുന്നത് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമായിരുന്നു. അതുപോലെ കുട്ടപ്പനും. പുഷ്പവല്ലിയമ്മയോടും മീരയുടെയും ആര്യയോടുമായി
കല്ല്യാണി : തമ്പ്രാട്ടി, ഞാനിവിടെ കുഞ്ഞുനാള്‍ മുതല്‍ ജോലിക്ക് വരുന്നുണ്ട്. എന്റെ അച്ഛനും അമ്മയും ഇവിടുത്തെ ജോലിക്കാരായിരുന്നു. അവരുടെയും എന്റെയും ജീവിതം കഴിഞ്ഞുപോയത് നിങ്ങള് കാരണമാ
എന്നുപറഞ്ഞു കരയുന്ന കല്ല്യാണിയോട് പുഷ്പവല്ലി : എന്ത് ചെയ്യാനാ കല്ല്യാണി. വിധി മറ്റൊന്ന് തീരുമാനിച്ചില്ലേ..?
കല്ല്യാണി : തമ്പ്രാട്ടിയുടെ അച്ഛന്‍ ഗോപാല മേനോന്റെ സഹായിയായിരുന്നു എന്റെ അച്ഛന്‍ കോരന്‍. തമ്പ്രാട്ടിക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല. ഈ നാട്ടിലെ സ്ഥലമൊക്കെ കൈക്കലാക്കാന്‍ തമ്പ്രാട്ടിയുടെ അച്ഛന്‍ ധൈര്യവും തന്റേടവുമാത്രമല്ല കൈമുതലാക്കിയത്. മറ്റൊരാളെ ആശ്രയിച്ചിരുന്നു.
പുഷ്പവല്ലി : ആരെ…?
കല്ല്യാണി : നീലകണ്ഠനാശാന്‍
പുഷ്പവല്ലി : അയാള് ഒരു മന്ത്രവാദിയല്ലേ..?
കല്ല്യാണി : അതേ. നടക്കാതെ പോയിരുന്ന പല കാര്യങ്ങളും അയാള്‍ മുഖേന നടത്തിയിട്ടുണ്ട്.
പുഷ്പവല്ലി : ശരി തന്നെയാണ് നീ പറഞ്ഞത്. തറവാട്ടിലെ നിധി കണ്ടെത്തിയതും, ദോഷം വരാതെ നോക്കിയതും, പിന്നെ ആഗ്രഹിച്ച കാര്യങ്ങള്‍ ഏറെ സാധിച്ചത് ആശാന്‍ കാരണമാണ്. അങ്ങനെയും ഇങ്ങനെയും കൈക്കലാക്കിയ സ്വത്തായതുകൊണ്ടാണ് ഇങ്ങനെയൊക്കെ നഷ്ടപ്പെടുത്തേണ്ടിവന്നത്. അച്ഛന്‍ അന്ന് വെട്ടിപ്പിടിച്ചത് ഈ നാട്ടിലെ സാധാരണക്കാരുടെ സ്വത്തായിരുന്നു.
കല്ല്യാണി : തമ്പ്രാട്ടി, എന്നിട്ട് എന്ത് പറ്റി…? തമ്പ്രാട്ടിയുടെ അച്ഛന്‍ നല്ല ആയൂരാരോഗ്യത്തോടെയല്ലേ ജീവിച്ചു മരിച്ചത്.
പുഷ്പവല്ലി : പക്ഷെ അതിന്റെ ശാപം എനിക്കും എന്റെ കുട്ടികള്‍ക്കുമാ.
കല്ല്യാണി : അത് പറയാന്‍ വരട്ടെ. ആ തന്ത്രം നമുക്ക് ഈ കാര്യത്തില്‍ ഉപയോഗിച്ചാല്‍ മേനോന്‍ തമ്പ്രാനും മക്കള്‍ക്കും പഴയപോലെ ജീവിച്ചൂടെ.
പുഷ്പവല്ലി : അതിന് ആശാന്‍ മരിച്ചുപോയില്ലേ കല്ല്യാണി.
കല്ല്യാണി : ആശാന്‍ മരിച്ചാലും അനന്തരവന്‍ വേലുക്കുട്ടിയെ അറിയില്ലേ തമ്പ്രാട്ടിക്ക്
പുഷ്പവല്ലി : വേലുകുട്ടി ഇവിടെ വീടുപണിക്കും പറമ്പിലെ പണിക്കും വന്നിട്ടില്ലേ…?
കല്ല്യാണി : പണിക്ക് മാത്രമല്ല. ഈ കുട്ടികളുടെ കല്ല്യാണത്തിനും വന്നിട്ട്ണ്ട്. പുറത്ത് ഇലയിട്ട് ഞാനാ ചോറ്് കൊടുത്തത്.
പുഷ്പവല്ലി : അതിന് അയാള്‍ക്ക് നമ്മളെ എങ്ങനെ സഹായിക്കാന്‍ കഴിയും.
കല്ല്യാണി : നീലകണ്ഠനാശാന്റെ കൂടെ ഇയാളും കുറെ കാലം മന്ത്രവാദത്തിന് പോയിട്ടുണ്ടായിരുന്നു. കാര്യങ്ങള്‍ കുറെയൊക്കെ അയാള്‍ക്കും അറിയാം. അത് മാത്രമല്ല ഇവിടുത്തെ തമ്പാന്‍ അയാളെ സഹായിച്ചിട്ടുണ്ട്.
പുഷ്പവല്ലി : അതുകൊണ്ട് ഇങ്ങനെയുള്ള കാര്യത്തിന് അയാള്‍ക്ക് നമ്മളെ എങ്ങനെ സഹായിക്കാന്‍ കഴിയും..?
പരിഹാസത്തോടെ മീര : ഈ കാലത്താണോ മന്ത്രവാദം..?

Leave a Reply

Your email address will not be published. Required fields are marked *