പറഞ്ഞതുപോലെ മന്ത്രങ്ങള്‍ ജപിക്കാന്‍ തുടങ്ങി. മൂന്ന് സന്ധ്യാസമയത്തെ ജപത്തിന് ശേഷം അവര്‍ ആ ഇലകള്‍ കീറി വലിച്ചെറിഞ്ഞു. ആ രാത്രി അവര്‍ കിടന്നുറങ്ങി. കാരണം സ്വാമിയെ അവര്‍ക്ക് വിശ്വാസമായിരുന്നു.
————————————————————————————————————————————————-
പുലര്‍ച്ചെ നീട്ടിയടിച്ച ഫോണിന്റെ ശബ്ദം കേട്ടാണ് പുഷ്പ എഴുന്നേറ്റത്. ഫോണിലേക്ക് നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പറില്‍ നിന്നാണ് കോള്‍. ഫോണ്‍ കട്ടായി. അപ്പോളേക്കും മീരയുടെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. പരിചയമില്ലാത്ത നമ്പറായിരുന്നു അത്. മീര വേഗം ഫോണെടുത്തു.
മീര: ഹലോ..
ശശിധരന്‍: ഹലോ മോളെ ഞാനാ അച്ഛന്‍
ഞെട്ടലോടെയും സന്തോഷത്തോടെയും മീര: അച്ഛാ, അച്ഛനിത് എവിടെനിന്നാ
ശശിധരന്‍: മോളെ ഞാന്‍ ഇവിടെയാ ദുബൈയില്. എന്നെ ജാമ്യത്തില് വിട്ട്.
മീര: നോരോ..?
ശശിധരന്‍: അതെ.. നീ അമ്മക്ക് കൊടുത്തേ..
ഫോണുമായി പുഷ്പയുടെ മുറിയിലേക്ക് ചെന്നുകൊണ്ട് മീര: അമ്മേ അച്ഛനാ.. അച്ഛനെ ജാമ്യത്തില് വിട്ടു.
സന്തോഷത്തോടെയും ഞെട്ടലോടെയും പുഷ്പ: ങാ ചേട്ടാ
ശശിധരന്‍: ടീ നീ എന്താ ഫോണെടുക്കാത്തെ
പുഷ്പ: പരിചയമില്ലാത്ത നമ്പറായതോണ്ടാ.
ശശിധരന്‍: ടീ എന്നെ ജാമ്യത്തില് വിട്ടു. ഇന്നലെയാ വിട്ടത്.
പുഷ്പ: ദൈവം കാത്തു.
ശശിധരന്‍: കോടതി ഇത്ര പെട്ടെന്ന് എന്നെ വിടൂന്ന് ഞാന്‍ കരുതീലാ
പുഷ്പ: ഏതായാലും ഇനി മക്കളെ ഇറക്കാന്‍ നോക്കണം.
ശശിധരന്‍: 28 ദിവസാ എന്റെ ജാമ്യ കാലാവധി അതിനുള്ളില്‍ പണംകെട്ടണം. അത്രയും രൂപ എവിടെ നിന്ന് ഉണ്ടാക്കും.
പുഷ്പ: അതൊക്കെ ഉണ്ടാവും.
ശശിധരന്‍: ശരിയെടി. ഞാനിപ്പോള്‍ ഡോക്ടര്‍ ഗംഗാധരന്റെ വീട്ടിലാ. ഇത് അവന്റെ ഫോണാ. മക്കള്‍ക്ക് സുഖല്ലേ.?
പുഷ്പ: ങാ സുഖാണ്.
ശശിധരന്‍: ശരി ഞാന്‍ പിന്നെ വിളിക്കാ.
പുഷ്പ: ശരി ചേട്ടാ.
കുളിച്ച് നനഞ്ഞ മുടി ടവ്വലില്‍ കെട്ടി അങ്ങോട്ട് വന്നുകൊണ്ട് ആര്യ: എന്താ അമ്മേ…?
മീര: ടീ അച്ഛനെ ജാമ്യത്തില് വിട്ടു.
സന്തോഷത്തോടെ ആര്യ: തന്നെ അമ്മേ..?
പുഷ്പ: അതെ മോളെ 28 ദിവസത്തിന് ജാമ്യത്തില് വിട്ടത്.
മീര: അപ്പൊ ആ സ്വാമി പറഞ്ഞത് പോലെ നടന്നല്ലോ…?
പുഷ്പ: ഇപ്പൊ എങ്ങനെയിരിക്കണ്…? ഞാന്‍ പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ലല്ലോ..?
ആര്യ: ഇങ്ങനെ കഴിവുള്ളവര്‍ ഈ ഭൂമിയിലുണ്ടാവുമെന്ന് ഞാന്‍ കരുതീലാ..
മീര: അതെ അമ്മേ.. അദ്ദേഹം ശരിക്കും ഒരു ദൈവം തന്നെയാണ്
പുഷ്പ: കണ്ടത് മാത്രം വിശ്വസിച്ചാല്‍ പോരാ. കാണാത്തതും വിശ്വസിക്കേണ്ടി വരും. നിങ്ങള്‍ക്കൊക്കെ പഠിപ്പുണ്ട്, വിദ്യാഭ്യാസവും. അതല്ലാതെ വേറെയും ഒരുപാട് അറിവുകള്‍ ഇവിടെയുണ്ട്.
അങ്ങോട്ട് വന്നുകൊണ്ട് കല്ല്യാണി: തമ്പ്രാട്ടി. തമ്പ്രാനെ ജയിലിന്ന് വിട്ടല്ലേ…?
പുഷ്പ: അത് നീയെങ്ങനെ അറിഞ്ഞു…?