മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]

Posted by

അവര്‍ മൂവരും മുഖാമുഖം നോക്കി. വേലുക്കുട്ടി: ങാ.. നിങ്ങള്‍ മൂന്നുപേരും തെക്ക് ദിശ ഒഴിച്ച് മൂന്ന് ദിശ അതായത് കിഴക്ക്, വടക്ക്, പടിഞ്ഞാറ് ഭാഗത്തേക്ക് പോയി അവിടെയുള്ള ഏതെങ്കിലും ഒരു ചെടിയുടെ ഇലകൊണ്ടുവരൂ. കൊണ്ടുവന്നു എന്റെ മടിയിലിടണം.
പുഷ്പ: ശരി
എന്നു പറഞ്ഞു എഴുന്നേല്‍ക്കുന്ന മൂവരും. കണ്ണടച്ചിരിക്കുന്ന വേലുക്കുട്ടി. അവര്‍ മൂന്നുപേരും മൂന്നുദിക്കുകളില്‍നിന്ന് ഇഷ്ടമുള്ള ചെടിയുടെ ഇല പറിച്ച് കൊണ്ടു വന്നു വേലുവിന്റെ മടിയിലേക്കിട്ടു. മീരക്കും ആര്യക്കും വലിയ വിശ്വാസമില്ലെങ്കിലും എന്തെക്കെയോ അറിവുള്ള ആളാണ് വേലുവെന്ന് മനസിലായി. എന്നാലും ഒരു പരീക്ഷിക്കുക തന്നെ എന്ന തീരുമാനത്തിലായിരുന്നു അവര്‍.
മടിയില്‍ ഇലകള്‍ വീണതറിഞ്ഞ് കണ്ണടച്ചുകൊണ്ട് വേലുക്കുട്ടി: മൂന്നുപേരും എനിക്കഭിമുഖമായി നില്‍ക്കൂ.
വേലു മടിയിലെ മൂന്നു ഇലകളും കയ്യിലിട്ടു അങ്ങോട്ടും ഇങ്ങോട്ടും മാറ്റി. എന്നിട്ട് ഒരുമിച്ച് പിടിച്ചു തന്റെ തലയിലെ മൂര്‍ദ്ധാവില്‍ വെച്ചുകൊണ്ട്
വേലുക്കുട്ടി: ഭക്ഷണ സാധനങ്ങളുടെ വില്‍പ്പനയല്ലായിരുന്നോ ആദ്യം
പുഷ്പ: അതെ
വേലുക്കുട്ടി: പിന്നെ അത് വെള്ളവുമായി ബന്ധപ്പെട്ട കച്ചവടത്തിലേക്ക് മാറിയോ…?
മൂവരും ഞെട്ടലോടെ നോക്കി.
വേലുക്കുട്ടി: പറയൂ..
ആര്യ: മാറി
വേലുക്കുട്ടി: ഇപ്പോള്‍ നിങ്ങളുടെ അവകാശികള്‍ക്ക് കാരാഗ്രഹവാസമാണ് അല്ലേ..?
മൂവരും ഒരുമിച്ച് പറഞ്ഞു: അതെ.
വേലുക്കുട്ടി: പക്ഷെ, ആരോ നിങ്ങളെ ചതിച്ചു. അതുകൊണ്ടല്ലേ ഇരുട്ടറയില്‍ ആയത്.
ആര്യ: ഉം
വേലുക്കുട്ടി: പുതിയ ബന്ധത്തിലൂടെ നിങ്ങളിലേക്ക് കടന്നുവന്ന അയാള്‍ക്ക് നിങ്ങളെ പെരുവഴിയിലാക്കാം. അയാളുടെ പേര് അബ്ദുള്ള അല്‍ ഹസാമി എന്നാണോ..?
ഞെട്ടലോടെ മൂവരും മുഖത്തോടുമുഖം നോക്കി. ഈ കാര്യം ഇങ്ങനെ ഇയാള്‍ അറിഞ്ഞു. മിനറല്‍വാട്ടറിന്റെ പ്ലാന്റ് യുഎഇയിലെ അറബിയുമായി ചേര്‍ന്ന് തുടങ്ങിയ കാര്യം ഇവിടെ ഞങ്ങള്‍ മൂന്നുപേര്‍ക്കുമല്ലാതെ മറ്റൊരാള്‍ക്ക് അറിയില്ല. ഇയാള്‍ എങ്ങനെ ഇതറിഞ്ഞു.
വേലുക്കുട്ടി: വഴികള്‍ ഞാന്‍ പറയാം. ആദ്യം നിങ്ങളെ അവകാശികളിലൊരാളെ പുറത്തിറക്കാം. പിന്നീട് മറ്റ് കാര്യങ്ങള്‍.
എന്നുപറഞ്ഞു കണ്ണുതുറക്കുന്ന വേലുക്കുട്ടി. അവര്‍ക്കഭിമുഖമായി എഴുന്നേറ്റ് നിന്ന് കയ്യിലെ മൂന്ന് ഇലകളും തിരഞ്ഞെടുത്ത് ഒരോരുത്തര്‍ക്കായി കൊടുക്കുന്നു. അതെ ഓരോരുത്തരും പറിച്ചെടുത്ത വ്യത്യസ്തമാര്‍ന്ന ഇലകള്‍ അവര്‍വരുടെ കൈകളില്‍ തന്നെ വേലുക്കുട്ടി വെച്ചുകൊടുത്തു. അത് മൂവരിലും ഞെട്ടലുണ്ടായി.
വേലുക്കുട്ടി: ഇനി എനിക്ക് മൂന്ന് ദിവസത്തെ വ്രതമാണ്. എന്റെ അമ്മാവന്റെ ഗ്രന്ഥം എനിക്ക് വായിച്ച് പഠിക്കണം. മറ്റൊരു ആളുടെ സാമിപ്യം അവിടെയുണ്ടാവരുത്. അതുകൊണ്ട് എവിടെയാ എനിക്ക് താമസിക്കാന്‍ പറ്റിയ സ്ഥലം.

Leave a Reply

Your email address will not be published. Required fields are marked *