ഒന്നു പോയെ ലച്ചു.. ഞാൻ ഇവിടെ അല്ലെങ്കിലേ പ്രാന്തായി നിക്കുവാ അപ്പഴാ അവളുടെ ഒരു ഊള ഡയലോഗ്… അല്ല ചേച്ചിക്കെന്താ പറ്റിയെ… ഞാൻ അറിയാത്ത പോലെ ചോദിച്ചു…
ഓഹ് അപ്പോ നീ കണ്ടില്ലേ.. ഞാൻ വിചാരിച്ചു നീ എന്തെങ്കിലും പണി ഒപ്പിച്ചു കാണുമെന്ന്..
ദെയ് ലെച്ചു എന്റെ വായിന്ന് കേൾക്കുവേ… ചേച്ചിടെ ചുണ്ടിൽ എന്താ പറ്റ്യേ… നീ കാര്യം പറഞ്ഞേ?
അതേ അഭിനയം കീപ് ചെയ്തുകൊണ്ട് ഞാൻ ചോദിച്ചു..
എടാ അവളുടെ ചുണ്ട് കല്ലിച്ചിട്ടുണ്ട് ഏതോ പ്രാണി കടിച്ചതാത്രെ..
നന്നായി കല്ലിച്ചിട്ടുണ്ടോ….
നിനക്ക് പോയി നോക്കിക്കൂടെ… എന്നോട് ചോദിക്കാതെ..
എന്റെ പൊന്നേ സോറി… ഞാൻ നോക്കിക്കോളാമേ…
അതും പറഞ്ഞ് ഞാൻ താഴോട്ട് നടന്നു… പെട്ടന്നാണ് നാളെ ഇവിടുന്ന് പോണ്ട കാര്യം എന്റെ ഓർമയിൽ വന്നത്… ലച്ചുവിനെ കൊണ്ട് എങ്ങനേലും ഇത് സമ്മതിപ്പിക്കണം എന്ന് മനസ്സിലുറപ്പിച്ചുകൊണ്ട് ഞാൻ ലച്ചുവിന്റെ റൂമിലോട്ട് തിരികെ നടന്നു…
അതേ ലച്ചു എനിക്കൊരു കാര്യം പറയാനുണ്ട്..
പിന്നെ എന്താണാവോ മോന്റെ ടെൻഷൻ… ലച്ചു തുടർന്നു…
എനിക്ക് നാളെ വീട്ടിൽ പോണോന്നെ…വെക്കേഷന് ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടി കുറച്ചു പ്ലാനൊക്കെ ചെയ്തിട്ടുണ്ടായിരുന്നു.. ഞാനത് ഇപ്പഴാ ഓർത്തെ….
അതെന്താ പെട്ടന്ന് ഇങ്ങനൊക്കെ …. നീ എനിക്ക് വാക്ക് തന്നതല്ലേ ഇവിടെ നിൽക്കാന്ന്..
അതെന്നാ ലച്ചു ഞാനും ആലോചിക്കുന്നേ… എനിക്കാണെങ്കിൽ പോവാതിരിക്കാനും കഴിയ്യില്ല..
നിനക്ക് നിന്റെ ഫ്രണ്ട്സാ വലുതെങ്കിൽ നീ പൊക്കോ അല്ലാതെ ഞാൻ എന്ത് പറയാനാ….
പോവാതിരുന്നാലേ അവന്മാർ എന്നെ കൊല്ലും അതാ ലച്ചു…. ഞങ്ങൾ അത്രയും ഉറപ്പ് പറഞ്ഞാ പിരിഞ്ഞത്..
അല്ല എന്താ ഇത്രക്ക് വലിയ പരുപാടി…
ഏയ് അത് ഒന്നുല്ലന്നെ… അത് ഞങ്ങടെ ഒരു സീക്രെട്ടാ…. പുറത്തു പറഞ്ഞാൽ ഫലിക്കില്ല… അതോണ്ടാ സൊ സോറി…
(പ്രത്യേകിച്ചൊന്നും പ്ലാൻ ചെയ്യാഞ്ഞത് കൊണ്ട് ഞാൻ അങ്ങനെ പറഞ്ഞ് തടിതപ്പി… പക്ഷെ എനിക്കുള്ളതെല്ലാം ലച്ചു തന്നെ ഇട്ടുതരികയായിരുന്നു.. )
ഓഹ് പിന്നെ വല്ല്യ പരുപാടിക്കാർ വന്നേക്കുന്നു.. വെല്ല പെണ്പിള്ളേരെയും ലൈൻ അടിക്കാൻ പോവാനായിരിക്കും..
ക്ലാസ്സ് അടച്ചിരിക്കുന്ന സമയത്ത് ഏത് പെൺപിള്ളേരെ ലൈൻ അടിക്കാനാടി പൊട്ടിക്കാളി…
ഓഹ് പിന്നെ നിന്റെയൊക്കെ സ്വഭാവം വെച്ച് നിയൊക്കെ പെണ്പിള്ളേരുടെ വീട്ടിൽ കേറി ലൈൻ അടിക്കുന്ന ടീമാ…
അതിന് ഞാൻ ഒരു സ്മൈലി മാത്രേ കൊടുത്തൊള്ളൂ… അതിൽ നിന്ന് തന്നെ ലച്ചു എന്തൊക്കെയോ കണക്ക് കൂട്ടി കൊണ്ട് എന്നെ നോക്കി ഒരു ആക്കിയമട്ടിൽ തലയാട്ടി…