വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Posted by

അനി: “എന്തെ കഴിക്കില്ലെ”

മഹേഷ്‌:”അതല്ല സർ ഡ്യൂട്ടി ടൈമിൽ”

അനി: “എന്നാലും വാടൊ ഒരു കമ്പനിക്ക്‌. അല്ലേ തനിക്കെന്നെ ഒറ്റാൻ തോന്നിയാലോ.”

കളിയായി ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത് എങ്കിലും മഹേഷ്‌ അയാളുടെ കുറുക്കൻ കണ്ണുകൾ കണ്ടു ഒന്നും മിണ്ടാതെ പുറകെ ചെന്നു.

അവർ രണ്ട്പേരും ചെന്നപ്പോളേക്കും കുറുപ്പ്‌ വണ്ടി ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിലേക്ക് ഒതുക്കിയിരുന്നു.

അവർ രണ്ട്‌ പേരും വണ്ടിയിൽ കയറിയപ്പോൾ കുറുപ്പ്‌ ഒരു ഫുൾ മാജിക്‌ മൊമന്റ്സ്‌ എടുത്തു നീട്ടി.

CI: “ഫുൾ തന്നെ വാങ്ങിയല്ലൊ മനുഷ്യനെ നശിപ്പിക്കാനായി”.

കുറുപ്പ്‌:”അല്ലെൽ ഇത് കഴിയുമ്പൊ ഞാൻ തന്നെ പോണ്ടേ. ”

ഒരു പെഗ്‌ കഴിച്ച ശേഷം ഒന്നൊഴിച്ച്‌ മഹേഷിനും നീട്ടിയപ്പോൾ അത്‌ മഹേഷിനു വാങ്ങാതിരിക്കാനായില്ല.

അനി: “മഹേഷെ നമുക്ക്‌ അഭിലാഷ്‌ തന്നെയാണു പ്രതി എന്നു ഉറപിച്ചു മറ്റാരെങ്കിലുമാണെങ്കിൽ അവർക്ക്‌ രക്ഷപെടാനുള്ള സ്പേസ്‌ കൊടുക്കാനാകില്ല. സൊ നമുക്കൊരു ലിസ്റ്റ്‌ ഉണ്ടാക്കി ചാൻസും റീസണും പ്രൊബബിലിറ്റിയും വചൊരു മെട്രിക്സ്‌ ഉണ്ടാക്കണം. ഇത്‌ വരെ സംശയിക്കാവുന്നതിൽ ഫസ്‌റ്റ്‌ അഭിലാഷ്‌ പിന്നെ രമണി മുരളി വേലായുധൻ ആ ലിസ്റ്റ്‌ നീളാം. അയൽപക്കത്തുള്ളവരും സുനന്ദയുടെ ഫ്രണ്ട്സും ആരുതന്നെയും ആകാം അത്‌. ഇതിൽ രമണി ഒഴികെ ഉള്ളവരുടെ ഇന്നലത്തെ മൊബെയിൽ ലൊക്കേഷൻ ട്രാക്ക്‌ ചെയ്യണം. ”

ഒരു പെഗ്‌ കൂടി ഒഴിച്ച്‌ കഴിച്ചിട്ട്‌ അനി തുടർന്നു.

“അത്പോലെ ഇൻകേസ്‌ ഇപ്പോളും സുനന്ദക്ക്‌ ജീവനുണ്ടെങ്കിൽ നമ്മൾ വൈകുന്ന ഓരോ നിമിഷവും അവളുടെ ജീവനെ അപകടത്തിലാക്കും. നമ്മുടെ ജോലി തുടരണം. ഒരാളെ ആ മതിലിൽ കയറ്റി നോക്കിക്കണം.”

അപ്പോളെക്കും ജീപ്പ് വരുന്ന ശബ്ദം കേട്ടു. പെട്ടെന്ന് തന്നെ മൂന്നാമത്തെതും ഒഴിച്ച്‌ ഒറ്റവലിക്ക്‌ കുടിച്ച്‌ അനിയും മഹേഷും പുറത്തിറങ്ങി.

മഹേഷ്‌ അവന്റെയും മുരളി വേലായുധൻ എന്നിവരുടെയും തലേദിവസത്തെ ലൊകേഷൻ ചെക്ക്‌ ചെയാൻ വിളിച്ചു പറഞ്ഞതിനു ശേഷം ഒരു പിസിയെ വിട്ടു മതിൽ പരിശൊധിക്കാൻ പറഞ്ഞു.

അപ്പോളേക്കൂം വന്ന വണ്ടിയിൽ നിന്നും അഭിലാഷിനെ ഇറക്കി വീട്ടിൽ തന്നെ പിസി വിജയൻ സെറ്റ് ചെയ്ത മുറിയിൽ കയറ്റിയിരുന്നു. അനിയും മഹേഷും ആ മുറിയിൽ ചെന്നു.

ഒരു മെലിഞ്ഞ ഇരുപത്തഞ്ചു വയസ്സ്‌ പ്രായമുള്ള അത്യാവശ്യം കാണാൻ തരക്കേടില്ലാത്ത പയ്യനായിരുന്നു അഭിലാഷ്‌. CI നീലകണ്ഠൻ മഹേഷിന്റെ നേരെ കണ്ണു കാണിച്ചപ്പോൾ മഹേഷ്‌ സംസാരിക്കാൻ ആരംഭിച്ചു.

മഹേഷ്‌: “നോക്കു അഭിലാഷ്‌. ചില സംശയങ്ങളുടെ പേരിലാണു ഞങ്ങൾ അഭിലാഷിനെ കൊണ്ട്‌ വന്നത്. സൊ സത്യം മാത്രം പറഞ്ഞാൽ സ്റ്റേഷനിലെ ചോദ്യം ചെയ്യൽ ഒഴിവാക്കാം. ഇവിടെ ആകുമ്പോൾ ശബ്ദം നാട്ടുകാർ കേൾക്കും എന്നൊരു പ്രശ്നം ഉണ്ട്. പക്ഷെ സ്റ്റേഷനിലെ കാര്യം പറയാതെ അറിയാമല്ലൊ”

അഭിലാഷ്‌:”അറിയാം സർ ചോദിച്ചോളു. ഞാൻ അറിയാവുന്നതൊക്കെ പറയാം”

മഹേഷ്‌:”അഭിലാഷിനു സുനന്ദയെ എത്ര കാലമായി അറിയാം”

അഭിലാഷ്‌:”ഏഴെട്ടുമാസമായികാണും. ”

മഹേഷ്‌:”നിങ്ങൾ തമ്മിലുള്ള റിലേഷൻ?”

Leave a Reply

Your email address will not be published. Required fields are marked *