“ഏയ് അവളങ്ങനെ ഉള്ളിലൊന്നും വരാറില്ല മോനെ ”
“അമ്മേ കഴിഞ്ഞ ഒരാഴ്ച ആരൊക്കെ ഈ വീട്ടിൽ വന്നിട്ടുണ്ട്. പരിജയമില്ലാത്തവർ? ”
“ആകെ വന്നെന്നു പറയുന്നത് മുരളിയും രമണിയും വേലായുധനും മാത്രമാ. വേലായുധൻ പറമ്പിലെ പണിക്കാരനാ. പണ്ട് മുതലേ ഉള്ളതാ. പരിചയമില്ലാത്ത ആരും അങ്ങനെ വന്നിട്ടില്ലാ. മുരളി ശനിയാഴ്ച പോയതാ എറണാകുളത്ത് പിന്നെ ആരും വരില്ല”
“ഈ വേലായുധൻ ആളെങ്ങനെ?
“വേലായ്ധൻ കുട്ടി പത്തിരുപത് വർഷായി ഇവിടെ ഒള്ളതാ.. പാവമാ. ഇവിടടുത്ത് തന്നാ വീട്. വ്യാഴാഴ്ചക്ക് ശെഷം വന്നിട്ടില്ല. ഭാര്യയുടെ അച്ഛനമ്മമാരുടെ അംബതാം വാർഷികം ആയിരുന്നു ഇന്നലെ. ഇന്നെങ്ങാനുമേ വരൂ എന്നാ പറഞ്ഞത്.”
“ഒരു ചോദ്യവും കൂടി. സുനന്ദ എതു ഫോണാ ഉപയൊഗിക്കുന്നെ”
“അറിയില്ല മോനെ. ഒരു വലിയ ഫോണാ. സിനിമ ഒക്കെ കാണാൻ പറ്റുന്ന ടൈപ്. കഴിഞ്ഞ മാസം വീട്ടിന്നു വന്നപ്പോ കൊണ്ടുവന്നതാ”
അനി മഹേഷിനെ നോക്കി
“അറിയില്ല സാർ”
മഹേഷ് നെറ്റി ചുളിച്ചു.
“ശരി അമ്മേ. ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണം.. ”
അദ്ദേഹം ആ അമ്മയെ സ്നേഹപൂർവ്വം നോക്കി എസ് ഐക്ക് നേരെ തിരിഞ്ഞു..
“വാ, നമുക്ക് അയൽപക്കത്തെ രമണിയെ ഒന്നു കാണണം.”
വീടിനു പുറത്തുതന്നെ ഉണ്ടായിരുന്നു രമണി.
“രമണിയേച്ചി, എന്താ ഒരു പേടി പൊലെ മുഖത്ത്”
“പേടി ഇല്ല സാറെ. ആ പെണ്ണു പറ്റിച്ച് പോയല്ലൊ എന്നുള്ള വിഷമം മാത്രെ ഒള്ളു.”
“ഒന്നിങ്ങു വായോ.. ചോദിക്കട്ടെ.. ”
അയാളും ഒരു വനിതാ പിസി യും മഹേഷും കൂടെ രമണിയെ പോലീസ് ജീപ്പിനടുത്തേക്ക് കൊണ്ടുപോയി.. അവരുടെ പരിഭ്രമം കൂടുന്നത് അവർക്ക് മനസ്സിൽ ആയി.
“ഇനി പറയ്.. എന്താ അവളെ കുറിച്ചുള്ള അഭിപ്രായം.?
“നല്ല പെണ്ണാണെന്നാ കരുതിയെ സാറെ. ആരും ഇല്ലാത്തോളാ. അതോണ്ട് ഒള്ളതെല്ലാം കൂട്ടിവെച്ചു കല്യാണത്തിനുള്ളത് ഉണ്ടാക്കാണെന്നാ അവൾ പറയാറു. ഒരു നല്ല ചുരിദാറുപോലും വാങ്ങില്ല. ആകെ നല്ലതെന്നു പറിയാൻ ഉണ്ടാരുന്നത് ഒരു ഫോണാ കഴിഞ്ഞ മാസം നാട്ടിൽപോയപ്പൊ വാങ്ങിയതാ”
“ഏതാ ബ്രാൻഡ് എന്നറിയോ”
“ലെനോവോ ആണെന്നു തോന്നുന്നു”
“അവൾക്ക് വാട്ട്സ് ആപ്പ് ഉണ്ടാരുന്നൊ.”
“ഇല്ലാന്നാ തോന്നുന്നെ.”
“രമണിചേച്ചിക്ക് തോന്നുന്നോ അവളിങ്ങനെ ചെയ്യുമെന്നു.”
“ഏയ് ഇല്ല സാറേ.. നല്ല അഭിപ്രായാരുന്നു എല്ലാർക്കും.”
അപ്പോളെക്കും പോലീസ് ബോർഡ് വച്ച ഇന്നോവ വന്നു നിന്നു. എസ്പിയും ഡിവൈ എസ്പിയും വണ്ടിയിൽ നിന്നിറങ്ങി. സി ഐ നീലകണ്ഠനെ കണ്ടപ്പോൾ അധികം പ്രായം ഇല്ലാത്ത DYSP ചെറിയ പുച്ഛം വിതറി പറഞ്ഞു..