മുരളി:”എന്താ സർ ആ പയ്യനെ പിടിച്ച് വച്ചിരിക്കുന്നത് ആ റൂമിൽ. അവനും ഇൻവോൾവ്മെൻറ്റ് ഉണ്ടൊ”.
CI : “ഒരു സംശയം. ആളെ അറിയുമോ”.
മുരളി:”പേരറിയില്ല എന്നാലും പരിചയമുണ്ട്”.
CI: “അത്പോട്ടെ. എന്തായിരുന്നു സുനന്ദയും മുരളിയുമായുള്ള റിലേഷൻ. ഐ മീൻ സംതിംഗ് പെഴ്സണൽ. മുരളിക്ക് മനസിലായല്ലൊ ഞാൻ ഉദ്ദേശിച്ചത്?”
മുരളി:”മനസ്സിലായി. പക്ഷേ എന്താ സർ ഇവിടെ ഈ ചൊദ്യത്തിനു പ്രസക്തി. ”
CI: “വാ മുരളി, നമുക്കോരോ സിഗരറ്റ് വലിച്ചാലോ? “.
അവർ മൂന്നുപേരും വീട്ടിൽനിന്നും അകന്നപ്പോൾ CI സംസാരിച്ചു തുടങ്ങി.
“ലൂക്ക് മുരളി, വെറുമൊരു മോഷണം അന്വേഷിച്ച് വന്നതാണു ഞങ്ങൾ. ബട്ട് വി നോ ഷി ഈസ് നോ മോർ”.
മുരളി:”വാട്ട്?”
CI:”യെസ്. ഇത് വരെ നിങ്ങളെ ഞാൻ സംശയിക്കുന്നില്ല. പക്‌ഷേ ഒരു തെറ്റ്
ആയ വിവരം പോലും നിങ്ങൾക്ക് നേരെ സംശയതിന്റെ കുന്തമുന നീട്ടും. ഞങ്ങൾ ഒന്നും മനസ്സിലാക്കാതെ അല്ല സംസാരിക്കുന്നതെന്നറിയാമല്ലൊ. സോ ടെൽ ദി ട്രൂത്ത്. വാട്ട് ഇസ് യുവർ റിലേഷൻ വിത്ത് സുനന്ദ”
മുരളി:”ആസ് യു തോട്ട് സർ. ഭാര്യയുമായി അകന്ന ശേഷം എനിക്ക് ആശ്വാസം പകർന്നതിവളായിരുന്നു. അന്നവൾ എന്റെ ഓഫീസിലെ സ്റ്റാഫായിരുന്നു. പതിയെ
അത് ശാരീരികബന്ധത്തിലേക്ക് വളർന്നു. കൂടുതൽ സൗകര്യത്തിനു തന്നെയാണ് അവളേ ഞാൻ വീട്ടിൽ താമസിപ്പിച്ചത്”.
CI:”യെസ്റ്റർഡേ ആൾസൊ? ”
മുരളി:”യെസ്. ”
CI:”എന്താണുണ്ടായത് ഇന്നലെ.”
മുരളി:”എറണാകുളത്ത് ഇന്നലെ രാവിലെ പോകണമെന്നുണ്ടായിരുന്നെങ്കിലും നടക്കാതെ വന്നു. സൊ അവളെ വിളിച്ച് പറയുകയും അമ്മ ഉറങ്ങിയെന്നുറപ്പായി കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി. പതിനൊന്നു മണിക്ക് വീട്ടിലെത്തിയ ഞാൻ ഒരു മണിക്ക് തിരിച്ച് പോയി സാർ” .
CI:”പോകുംബോൾ അവളെങ്ങനെ എന്തെങ്കിലും അസ്വസ്തത”
മുരളി:”ഇല്ല സർ.. ഷി വാസ് ഓക്കെ”
CI:”തനിച്ചായിരുന്നൊ മുരളീ?”
മുരളി:”ഈ കാര്യത്തിനു തനിച്ചല്ലേ പോകു സർ”
അയാളുടെ ചോദ്യം കേട്ടപ്പോൾനീലകണ്ഠനു ചിരി വന്നു. അതു ഒന്നടക്കി അയാൾ ചോദ്യം തുടർന്നു.
“അവളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വഭാവികത തോന്നിയൊ? ഭയമൊ വേഗം തിരിച്ച് വിടാനുള്ള വ്യഗ്രതയോ മറ്റോ?”
മുരളി:”ഇല്ല സർ. ഷി വാസ് കൂൾ ആൻഡ് ഹാപ്പി”.
CI: “ഓക്കെ താങ്ക്സ് ഫോർ യൂവർ കോപറേഷൻ. അത് ഒക്കെ പോട്ടെ എന്തായിരുന്നു ഭാവി പരിപാടി?”.