അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 2 [രാജർഷി]

Posted by

വീട്ടിലോട്ട് പോകാൻ മടി തോന്നി.എന്താകുമെന്നറിയില്ല .പഠനത്തിൽ മോശം ആണെന്നല്ലാതെ നാട്ടിലോ വീട്ടിലോ മോശക്കാരൻ എന്നൊരു പേര് ഇന്ന് വരെ കേൾച്ചിട്ടില്ല.ഇന്നത്തെ സംഭവം അഞ്ജു പറഞ്ഞു വീട്ടിൽ അറിഞ്ഞാലുള്ള അവസ്‌ഥ ആലോചിക്കുന്തോറും വീട്ടിൽ പോകാൻ തോന്നുന്നില്ല.ചിന്തകൾ കാട് കയറിക്കൊണ്ടിരുന്നു.

സമയം സന്ധ്യയാകുന്നു .വീട്ടിൽ പോകേണ്ട സമയം പണ്ടേ കഴിഞ്ഞു. ആടുകൾ എല്ലാം പാറയ്ക്ക് ചുറ്റും മക്കരച്ചു കൊണ്ട് കിടക്കുന്നുണ്ട് .

ഞാൻ ഫോൺ എടുത്തു നോക്കി.കുറെ മിസ്ഡ് കാൾ വന്നിട്ടുണ്ട്.കൂടെ ഒരു മെസ്സേജുമുണ്ട്.കാൾ നോക്കിയപ്പോൾ അനിയത്തിയാണ് .14 കാൾ വന്നിട്ടുണ്ട്.മെസ്സേജ് നോക്കി

അഞ്ജു:- എന്താ ചേട്ടായി ദിയ വിളിച്ചിട്ട് ഫോണ് എടുക്കാത്ത .എന്താ സമയം ക,ഴിഞ്ഞും വരാത്ത.ഇവിടെ എല്ലാവരും പേടിച്ചിരിക്ക .അപ്പോളത്തെ സാഹചര്യത്തിൽ എനിയ്ക്ക് അങ്ങനെ പെരുമാറൻ കഴിഞ്ഞുള്ളു. ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല.സമയം പോലെ എനിയ്ക്ക് ചേട്ടയോട് തനിച്ചോന്നു സംസാരിക്കണം.എനിയ്ക്ക് ചേട്ടയോട് ഇഷ്ടക്കുറവൊന്നുമില്ല.ഇപ്പോൾ വേഗം വീട്ടിലോട്ട് വായോ .

മെസ്സേജ് വായിച്ചപ്പോൾ ഒരു മഞ്ഞുമല തലയിൽ വീണത്‌ പോലെ ഇത് വരെ ഉണ്ടായിരുന്ന ടെൻഷനും പേടിയുമെല്ലാം എവിടെയോ പൊയ്കഴിഞ്ഞിരുന്നു.പകരം സന്തോഷം നിറയുകയും ചെയ്ത്. ദേഷ്യപ്പെട്ടു പോയ എന്റെ പെണ്ണിന് എന്നോട് ദേഷ്യമില്ലെന്നു പറഞ്ഞപ്പോൾ ഇത്‌ വരെ അഗ്നിഗോളമായിരുന്ന മനസ്സിലൊരു മഞ്ഞുമഴ പെയ്ത പോലെയായി.

ഞാൻ അവൾക്ക് തിരിച്ചൊരു മെസ്സേജ് അയച്ചു .സോറി മോളെ എല്ലാത്തിനും .ഇനി ഒരിക്കലും ഞാൻ ഒരു ശല്യത്തിനും വരില്ല.

അപ്പോൾ തന്നെ മെസ്സേജ് റീഡയി.

അഞ്ജു:- അതൊക്കെ പിന്നെ സംസാരിക്കാം.ചേട്ടായി വേഗം വീട്ടിലോട്ട് വായോ.വീട്ടിലോട്ടൊന്ന് വിളിയ്ക് ല്ലാരും ചേട്ടയെ അന്യോഷിച് വനത്തിലോട്ട് വരാൻ നിൽക്കാണ്.

ഞാൻ വേഗം വീട്ടിലോട്ട് വിളിച്ച് വന്ന് കൊണ്ടിരിക്കാണെന്നു പറഞ്ഞു.ഞാൻ ആടുകളെയും കൊണ്ട് വേഗം വീട്ടിലോട്ട് നടന്നു

ചെന്നപ്പോൾ എല്ലാവരും മുറ്റത്ത് തന്നെയുണ്ട് .

അമ്മ:- എന്താ മോനെ താമസിച്ച.

ഞാൻ:-ആടുകൾ കൂട്ടം തെറ്റിപ്പോയമ്മേ എല്ലാറ്റിനെയും ഒന്നിച്ചു കൂട്ടിയപ്പോൾ സമയം വൈകി.

Leave a Reply

Your email address will not be published. Required fields are marked *