യുഗം 3 [കുരുടി]

Posted by

പടിയിലൂടെ താഴേക്കു ഇറങ്ങുമ്പോൾ എത്തുന്നത് നടുമുറ്റത്തെക്കു ആണ്.
വെയിൽ ഇറങ്ങുന്നുണ്ട് നടുമുറ്റത്തു കരിങ്കല്ല് വിരിച്ചിട്ടുണ്ട് താഴെ ഇനിയും മുറികൾ ഉണ്ടെന്നു തോന്നുന്നു, നടുമുറ്റത്തെ വരാന്തയിലൂടെ ഒരു ഇടനാഴിയിലേക്ക് കയറി അവിടെ നിന്നും പാത്രങ്ങളുടെ തട്ടലും മുട്ടലും ഒക്കെ കേൾക്കാമായിരുന്നു. ചെന്നെത്തിയത് അടുക്കളയിലാണ് അവിടെ തിരിഞ്ഞു നിന്ന് എന്തോ അരിയുന്ന ഗംഗ ഒരു കറുത്ത ബ്ലൗസും വെള്ള മുണ്ടുമാണ് വേഷം അരിയുമ്പോൾ ഇളകിത്തെറിക്കുന്ന ചന്തി, മുടി കുളികഴിഞ്ഞ് കൊണ്ടാണെന്നു തോന്നുന്നു അഴിച്ചിട്ടിട്ടുണ്ട് വെള്ളം ഊർനിറങ്ങുന്നു ബ്ലൗസ് ഈറനണിനിട്ടുണ്ട് പയ്യെ ഞാൻ അവളുടെ പിറകിൽ ചെന്നു പിന്നെ പെട്ടെന്ന് ചേർന്ന് നിന്ന് കൈ മുന്നിലേക്ക് ഇട്ടു വയറ്റിൽ ചുറ്റിപിടിച്ചു അവളോട് ചേർന്ന് നിന്നു.
“ഉണർന്നോ തെമ്മാടി “.
തിരിഞ്ഞു നോക്കാതെ അവൾ മൊഴിഞ്ഞു . ഞാൻ കുറച്ചൂടെ ചേർന്നു നിന്ന് അവളെ എന്നിലേക്ക് അമർത്തി ഒരു കൈ അവളുടെ പൊക്കിളിൽ ഇട്ടൊന്നു തിരിച്ചു മറു കൈ കൊണ്ട് മുടി വകഞ്ഞു മാറ്റി കഴുത്തിലും തോളിലും ഒന്ന് മുത്തി, ഇതെല്ലാം ഒരു നിമിഷം കൊണ്ടായിരുന്നു.
“അഹ് സ്സ്സ് ഹ്ഹ്മ്മ്……… കുളിച്ചതെ ഉള്ളു എന്നെ നനക്കല്ലേടാ കുട്ടാ”. എന്റെ നെഞ്ചിലേക്ക് ചാരി അഹ് സുഖത്തിൽ അവൾ പറഞ്ഞൊപ്പിച്ചു . കവിളിൽ ഒരു ഉമ്മ കൂടി നൽകി ഞാൻ അവളെ വിട്ടു .
“എപ്പോഴാ നീ എണീറ്റെ എന്നെ എന്താ വിളിക്കാഞ്ഞേ “.
“ഞാൻ ഇന്ന് എണീറ്റപ്പോ വൈകി പിന്നെ പെട്ടെന്നു താഴേക്ക് വന്നു ഇച്ചേയിക്ക് ഇന്ന് നേരത്തെ ഡ്യൂട്ടിക്ക് കേറണമായിരുന്നു ഞാൻ ചെല്ലുമ്പോൾ ഇച്ചേയിയും ഉറക്കം പിന്നെ വിളിച്ചെഴുന്നേല്പിച്ചു കുറച്ചു മുമ്പേ പോയെ ഉള്ളു ഇച്ചേയിയും വൈകി.”
പുറത്തേക്കു ഇറങ്ങാൻ തുടങ്ങുന്നത് കണ്ടു എന്നോട് ചോദിച്ചു.
“എങ്ങോട്ടേക്കാ കാലു ശെരിയായോ”.
“എന്റെ പെണ്ണെ എന്റെ കാലു ഒടിഞ്ഞു പോയിട്ടൊന്നുമില്ല ഞാൻ ആഹ് കുളക്കടവ് വരെ പോയിട്ടു വരാം, നീ പേടിക്കണ്ടട്ടോ “.
ഒരു ചിരി ആയിരുന്നു മറുപടി.
തൊടിയിൽ നിറയെ മരങ്ങളുണ്ട് ഇടയ്ക്കു നൂലു വീഴുന്ന പോലെയാ സൂര്യപ്രകാശം മണ്ണിൽ പതിക്കുന്നെ, പറമ്പിൽ ഒന്ന് നോട്ടം വീണാൽ ശെരിയാക്കി എടുക്കാം ചെറിയ ഒരു തോട്ടം. ജയിലിൽ കിടന്നതു കൊണ്ട് കൃഷിപ്പണി ഒക്കെ അത്യാവശ്യം അറിയാം.പതിയെ ഞാൻ കുളക്കടവിലേക്ക് നടന്നു. കുളത്തിന്റെ പുരയ്ക്കു അല്പം ബലക്ഷയം ഉണ്ടെന്നു തോന്നി കുളം പായൽ നിറഞ്ഞു മെഴുക്കായി കിടക്കുന്നു ആഹ് പടവിൽ ഇരുന്നു ഞാൻ കാൽ നീട്ടി വെള്ളത്തിലേക്ക് വെച്ചു നല്ല തണുപ്പുണ്ട്, അടുത്ത് കിടന്ന ചെറു കല്ല് വെള്ളത്തിലേക്ക് എറിഞ്ഞപ്പോൾ ഓളങ്ങൾ കാലിൽ മുത്തി.
ഒറ്റയ്ക്കവിടെ ഇരുന്നപ്പോൾ പഴയ ഓർമ്മകൾ കൊതിവലിക്കാൻ തുടങ്ങി. മറക്കാൻ ശ്രെമിച്ചിട്ടും മനസ്സിനെ കെടുത്തുന്ന ഓർമ്മകൾ. ആദ്യമായി ഹൃദയം പങ്കിട്ടവളുടെ ഓർമ്മ മീനാക്ഷി പാൽ പല്ലുകൾ കാട്ടി ചിരിച്ചു എന്നെ വീഴ്ത്തിയവൾ. ………മനസ്സ് വീണ്ടും കൈ വിട്ടു പോകുമെന്ന് തോന്നിയപ്പോൾ അവിടെ നിന്നും തിരിച്ചു കയറി.തിരിച്ചു വീട്ടിലേക്കു വീട് ചുറ്റി ഉമ്മറത്ത് കൂടിയാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *