പിടി വിടുമ്പോൾ ഞങ്ങൾ നിന്ന് കിതച്ചു.
രാവിലെ ഉള്ള ഭക്ഷണം അവളെ മടിയിലിരുത്തി ഞാൻ ഊട്ടി, തുളുമ്പുന്ന കണ്ണുകളും ചിരിക്കുന്ന മുഖവുമായി അവൾ ഞാൻ വാരി കൊടുത്തതു കഴിച്ചു. ഒരിക്കൽ കൂടി അവളുടെ പൂവിലെ തേൻ നുകരുന്ന വണ്ടായി ഞാൻ മാറി.
ഉമ്മറത്തെ കോലായിൽ അവളുടെ മടിയിൽ ഞാൻ കിടന്നു, ഇടയ്ക്കിടെ തഴുകുന്ന കാറ്റും ചെമ്പക മണമുള്ള പെണ്ണും. എന്റെ മുടിയിൽ തലോടി അവൾ തൂണിൽ ചാരി ഇരുന്നു. ബ്ലൂ ടൂത് സ്പീക്കർ എന്ന് അവൾ പറഞ്ഞ ചെറിയ ചെറിയ സ്‌പീക്കറിൽ നിന്നും പാട്ടൊഴുകാൻ തുടങ്ങി, ടച്ച് ഫോൺ ജയിലിലെ ഏമാന്മാരും വി ഐ പി കളും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഇത് ആദ്യമായിട്ടായിരുന്നു.
” ഒരു നോക്ക് കാണുവാൻ കാത്തിരുന്നവൾ മിഴിയകന്നുപോയോ.
ഒരു കാറ്റുപോലെയെൻ കൂടെ വന്നവൾ വഴിമറന്നു പോയോ.”
പിടിച്ചു നിന്നിട്ടും കണ്ണിൽ നിന്നുമൊഴുകിയിറങ്ങിയ മിഴിനീർ കവിൾതടങ്ങളെ പൊള്ളിച്ചു ഗംഗയുടെ മടി നനച്ചു.