ജോണിന്റെ തന്നോടുള്ള പെരുമാറ്റത്തിൽ നിന്നും സംസാരത്തിൽ നിന്നും തന്നെ ഇഷ്ടമാണെന്ന് ലക്ഷ്മിക്കും അത് പോലെ ലക്ഷ്‌മിയുടെ ഇഷ്ടം ജോണിനും മനസിലായി.
രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണ് എന്ന് അറിയാമെങ്കിലും അത് തുറന്നു പറയാൻ രണ്ടാളും തയാർ ആയില്ല. രണ്ടാൾക്കും എങ്ങനെ പറയും എന്ന പേടി.
അങ്ങനെ ഒരു ദിവസം രണ്ടും കല്പിച്ചു ലക്ഷ്മി തന്റെ ഇഷ്ടം ജോണിനെ അറിയിച്ചു.
പിന്നീടങ്ങോട്ട് പ്രണയത്തിന്റെ രാവുക്കാളായിരുന്നു. . രണ്ടുപേരും തങ്ങളുടെ ഭാവിയെ കുറിച്ച് സ്വപ്നങ്ങൾ നെയ്തു കൂട്ടി. ഗ്രാമത്തിന്റെ പച്ചപ്പിൽ ഇണക്കുരുവികളായി അവർ പറന്നു നടന്നു
എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ജോണിന്റെയും ലക്ഷ്മിയുടെയും പ്രണയം തറവാട്ടിൽ അറിഞ്ഞു.
ഹിന്ദു പെണ്ണും ക്രിസ്ത്യനി ചെക്കനും തമ്മിലുള്ള പ്രേമത്തിന്റെ പവിത്രതായോ ആഴമോ ഒന്നും അവർക്ക് അറിയേണ്ടിരുന്നില്ല.
ജാതിയും മതവും മനുഷ്യനെ ഭിന്നിപ്പിച്ച് നിർത്താൻ ഉള്ളതല്ല മറിച്ചു ഒന്നിപ്പിച്ചു നിർത്താൻ ഉള്ളതാണെന്ന് സത്യം അവർ മറന്നു.
കുടുംബത്തിന്റെ പേരും അഭിമാനവും കുലമഹിമയും ആയിരുന്നു അവർക്ക് വലുത്. അവർ അതിൽ തന്നെ മുറുകെപിടിച്ചു നിന്നും.
വഴക്കും മുറിയിൽ അടച്ചിടലും ആണ് അതിന് പ്രതികരണമായി ലക്ഷ്മിക്ക് കിട്ടിയത് എങ്കിൽ ജോണിന് ലക്ഷ്മിയുടെ ആങ്ങളമാരിൽ നിന്നും നല്ല തല്ലാണ് കിട്ടിയത്.
ജോണിനെ താമസിച്ചിരുന്ന വീട്ടിൽ നിന്നുമവർ പുറത്താക്കി. ഇനി ഇവിടെ കണ്ടാൽ ജീവനോടെ വച്ചേക്കില്ലെന്ന താക്കിതും നൽകി.
അതോടുകൂടി ലക്ഷ്മി തറവാട്ടിലെ ജോലിക്കാരി അല്ല തറവാട്ടിലെക്കുട്ടി ആണെന്ന സത്യം മനസിലായി.
എന്നാൽ രണ്ടുപേരും പിരിയാൻ പറ്റാത്ത പോലെ ഇതിനുള്ളിൽ അടുത്തിരുന്നു. ലക്ഷ്മിക്ക് ജോണിനെയോ ജോണിന് ലക്ഷ്മിയോ ഇല്ലത്തെ ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.
ലക്ഷ്മിയിടെ വീട്ടുക്കാർ തങ്ങളുടെ ഇഷ്ടത്തിന് സമ്മതിക്കില്ല എന്നും തങ്ങളെ തമ്മിൽ ഒരിക്കലും ഒന്നിക്കാൻ അനുവദിക്കില്ല എന്നും അവർക്കു മനസിലാക്കി.
ജോൺ തന്റെ ഇഷ്ടത്തെ കുറിച്ച് വീട്ടിൽ അറിയിച്ചു. ഒരു അന്യജാതി പെണ്ണിനെ ആണ് കെട്ടാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഈ വീടിന്റെ പടിചവുട്ടരുത് എന്നാണ് അപ്പച്ചൻ ജോണിന് മറുപടി കൊടുത്തത്.
ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും പരസ്പരം പിരിയാൻ അവർ തയാർ ആയിരുന്നില്ല.
അവർ അവിടെ നിന്നും നാട് വിട്ടു. സുഹൃത്തുക്കളുടെ സഹായത്തോടെ രജിസ്റ്റർ മാര്യേജ് ചെയ്ത് അവർ ഒരു പുതിയ ജീവിതം ആരംഭിച്ചു.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“പിന്നീട് നിങ്ങളെ അനേഷിച്ചു ബന്ധുക്കൾ ആരും വന്നിലെ ? ”
“ഇല്ല. പുകഞ്ഞ കൊള്ളി പുറത്ത് എന്ന് അവർ കരുതി കാണും. ഞാൻ ഒരുപാട് തവണ ചോദിച്ചു തിരിച്ചു നാട്ടിൽ പോകുന്നതിനെ കുറച്ചു എന്നാൽ രണ്ടുപേർക്കും അതിൽ താല്പര്യം ഉണ്ടായിരുന്നില്ല. വർഷങ്ങൾ ഇത്രയും കഴിഞ്ഞെങ്കിലും വീട്ടുക്കാരുടെ പ്രതികരണം എങ്ങനെ ആക്കും എന്ന് വിചാരിച്ചാകും. “