യോദ്ധാവ് 3 [Romantic idiot]

Posted by

ലക്ഷ്മി കണ്ണ് വെട്ടത്തിൽ നിന്നും മറയുന്നത് വരെ ജോൺ ലക്ഷ്മിയെ നോക്കി നിന്നു

“പേര് പോലെ തന്നെ ദേവിയാണ്. അവളുടെ മുഖത്തെ തേജസ്സും ഐശ്വര്യവും മുല്ല മുട്ട് പൊഴിയും പോലെത്തെ ചിരിയും നീല കണ്ണുകളും കണ്ടാൽ ഒരു ദേവത തന്നെ. ”

“തറവാട്ടിലെ വേലക്കാരിയാണെന്ന് കണ്ടാൽ പറയില്ല. കണ്ടാൽ അവിടത്തെ ഒരു കുട്ടി ആണെന്ന് പറയുകയൊള്ളു. ”

ജോൺ ലക്ഷ്മിയെ കുറച്ചു ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നു ഭക്ഷണം കഴിച്ചു.

“മോളെ നീ എവിടെ പോയി ? ”

“അമ്മേ എഞ്ചിനീയർക്ക് ഭക്ഷണം കൊടുക്കാൻ പോയതാ ”

“എന്തിനാ മോളെ നീ പോയത് വേറെ ജോലിക്കാരെ ആരെങ്കിലെയും പറഞ്ഞയിച്ചാൽ മതി ആയിരുന്നില്ലേ ? ”

“നമ്മുടെ അതിഥി അല്ലെ അമ്മേ അദ്ദേഹം അപ്പോൾ ഞാൻ ഭക്ഷണം കൊണ്ട് കൊടുക്കുന്നത് കൊണ്ട് തെറ്റ് ഒന്നും ഇല്ല. ”

“ഞാൻ അത് ഒന്നും ഉദേശിച്ചു പറഞ്ഞതല്ല മോളെ നീ വെറുതെ ഇത് ഒക്കെ ചെയുന്നത് കണ്ടാൽ അച്ഛൻ എന്നെയാ ചീത്ത പറയുക. ”

ലക്ഷ്മി അതിന് മറുപടി ഒന്നും പറയാതെ റൂമിലേക്ക് പോയി. കട്ടിലിൽ കിടന്ന് ലക്ഷ്മി അയാളെ കുറച്ചു ഓർത്തു

വെളുത്ത മുഖം , കട്ടിമീശ , കുറ്റി താടി , ഗാംഭീര്യമുള്ള ശബ്‌ദം , ചുണ്ടിലെ പുഞ്ചിരി അയാളെ കുറിച്ച് ആലോചിക്കുമ്പോൾ അടിവെയിറ്റിൽ വല്ലാത്തൊരു അനുഭൂതി.
തനിക്ക് ഇത് വരെ ഉണ്ടാക്കാത്ത ഒന്ന്.
ആ മുഖം വീണ്ടും വീണ്ടും കാണണം എന്ന് മനസ്സ് തന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നു.

രാത്രിയിലെ ഭക്ഷണം കൊണ്ടുകൊടുക്കാൻ പറ്റില്ല. നാളെ രാവിലെ പോകാം ലക്ഷ്മി മനസ്സിൽ ഉറപ്പിച്ചു.

രാവിലെ വാതിൽ തുറന്ന് ഇറങ്ങി ജോൺ കാണുന്നത് കുളിച് കുറിതൊട്ട് നിൽക്കുന്ന ലക്ഷ്മിയെയാണ്.

ജോണിനെ കണ്ടപ്പോൾ ചിരിച്ചു കൊണ്ടവൾ ഭക്ഷണം നീട്ടി.

“ഇന്നത്തെ കണ്ണി താനാണ് ”
ചിരിച്ചുകൊണ്ട് ജോൺ അവളോട്‌ പറഞ്ഞു

“ആയോ ഞാൻ അറിഞ്ഞില്ല ഇനി ഇങ്ങനെ ഉണ്ടക്കാത്തെ ഞാൻ നോക്കി കൊള്ളാം ”

“അതിന് തന്നെ ഞാൻ ഒന്നും പറഞ്ഞില്ലാലോ ? ”

“എല്ലാ ഞാൻ വിചാരിച്ചു ഇഷ്ടപ്പെടാത്തെ……..”

“തന്റെ മുഖം കണ്ട് ആരെങ്കിലും ഇഷ്ടപെട്ടില്ലെന്ന് പറയുവോടോ….. ”

ജോണിന്റെ വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിക്ക് അടിവയറ്റിൽ മഞ്ഞ് വീഴുന്നത് പോലെ തോന്നി.

അതിന് മുല്ല മുട്ട് പൊഴിയും പോലെ ചിരിച്ചു കൊണ്ട് ലക്ഷ്മി തിരിച്ചു തറവാട്ടിലേക്ക് നടന്നു.

അവൾ പലവട്ടം തിരിഞ്ഞ് നോക്കിയപ്പോളും തന്നെ തന്നെ ജോൺ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിയിൽ എന്തെന്നില്ലാത്ത സന്തോഷം ഉണ്ടാക്കി.

രാവിലെ ജോണിന് ഭക്ഷണം ലക്ഷ്മി കൊണ്ടുവരുന്നത് പിന്നെ പതിവായി. പതിയെ അവർ തമ്മിൽ അടുക്കാൻ തുടങ്ങി.

ലക്ഷ്മിയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അറിയാൻ ജോൺ ശ്രമിച്ചു.അത്പോലെ ജോണിനെ അറിയാൻ ലക്ഷ്മിയും.

Leave a Reply

Your email address will not be published. Required fields are marked *