“അമ്മയുടെ മുത്താണ് ” അമ്മ കെട്ടിപിടിച്ചന്നെ ഉമ്മവച്ചു.
“ഒരു ഓസ്കാർ കിട്ടാൻ ഉള്ള ഒക്കെ ഉണ്ട് അഭിനയം. ”
നിന്റെ ഒക്കെ ഒപ്പം പിടിച്ചു നില്കണ്ടേ.
വേഗം റെഡിയായി വാ അമ്മ താഴെ ഉണ്ടാക്കും.
നടന്നു നീങ്ങി കൊണ്ടിരുന്ന അമ്മ എന്നെ തിരിഞ്ഞു നോക്കി. പെട്ടെന്ന് അമ്മയുടെ മെത്ത് മൊത്തം ചോരയായി.
ചോരയിൽ കുളിച്ചു നിൽക്കുന്ന അമ്മ എന്നെ ഒരു നോട്ടം നോക്കി.
“അമ്മേ………” ഞാൻ ഞെട്ടി എഴുന്നേറ്റു. ഞാൻ ആകെ വിയർത്തു കുളിച്ചു.
“ആർ യു ഓക്കേ ഡേവിഡ് ” അപ്പോളാണ് അഞ്ജലി അടുത്ത് ഉണ്ടെന്നുള്ള കാര്യം പോലും ഞാൻ അറിയുന്നത്.
“യാ ആം ഫൈൻ ”
“താൻ എങ്ങനെ ഇവിടെ എത്തി ”
“വെള്ളം കുടിക്കാൻ ഹാളിൽ വന്നതാ ഞാൻ , തന്റെ റൂമിൽ നിന്നും ശബ്‌ദം കേട്ടപ്പോൾ എന്താ എന്ന് നോക്കാൻ വന്നപ്പോളാ നീ കിടന്ന് പിച്ചും പേയും പറയുന്നത് കേട്ടത് . ”
“ഞാൻ അമ്മയെ സ്വപ്നം കണ്ടു അതാ ”
“മ്മ് മനസിലായി നീ അമ്മ അമ്മ എന്ന് ഇടക്ക് പറയുന്നുണ്ടായിരുന്നു. ”
“നീ കുറച്ച് വെള്ളം കുടിക്ക് ” അഞ്ജലി നീട്ടിയ ജഗ്ഗ് വാങ്ങി ഞാൻ വെള്ളം കുടിച്ചു.
വെള്ളം കുടിച് കഴിഞ്ഞപ്പോൾ കുറച്ച് ആശ്വാസമായി.
“നീ ഈ വയ്യാത്ത കാലും വച്ച് അധികം നടക്കണ്ട. എന്ത് കാര്യം ഉണ്ടക്കിലും എന്നെ വിളിച്ചാൽ മതി. വെറുതെ എന്തിവലിച്ച് നടന്ന് കാലിന്റെ നീര് കൂട്ടണ്ടാ. ”
” ഓ ശരി ഡോക്ടർ 😄😄😄😄😄”
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
“ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേർന്നൊരു കുളവും വേണം
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചുചെന്നകം പൂകാൻ ചന്ദനം വേണം ”
“ഡേവിഡ് നീ സംഗീതം പഠിച്ചിട്ടുണ്ടോ ”
“എന്ത്……. ? ” ചപ്പാത്തി ചപ്പാത്തിക്കലിൽ ഇട്ട് കൊണ്ട് ഞാൻ ചോദിച്ചു.
“സംഗീതം പഠിച്ചിട്ടുണ്ടോ എന്ന് ”
” സംഗീതം ഞാൻ എവിടെയും പോയി പഠിച്ചിട്ടൊന്നുമില്ല . പക്ഷേ അമ്മ ചെറുപ്പത്തിലേ കുറച്ച് ബേസിക് ഒക്കെ പറഞ്ഞു തന്നിട്ടുണ്ട് അത്രയും ഒള്ളു. ”
അമ്മക്ക് സംഗീതം ഒക്കെ അറിയുമായിരുന്നോ ?
പിന്നെ ലക്ഷ്മികുട്ടി ശാസ്ത്രീയ സംഗീതം ഒക്കെ പഠിച്ചിട്ടുണ്ട്
ലക്ഷ്മിക്കുട്ടി…….. ?
“എന്റെ അമ്മയുടെ പേരാ.ലക്ഷ്മി എന്നാ പേര് ഞാൻ ലക്ഷ്മിക്കുട്ടി എന്ന് വിളികൊള്ളു ”
അഞ്ജലി സംശയത്തോടെ നോക്കി