വീട്ടിൽ ചെന്നിട്ട് ഇനി കുക്കിംഗ് ഒന്നും നടക്കില്ല പാർസൽ വാങ്ങണം
ഡേവിഡ് ഹോട്ടലിൽ പോയി പാർസൽ വാങ്ങി വന്നു.
ഡോർ തുറന്ന് അഞ്ജലിയെയും പിടിച് ഡേവിഡ് ഫ്ലാറ്റിൽ കയറി.
നിന്റെ ഡ്രെസ്സ് മുഴുവനും ബ്ലഡ് ആണല്ലോ. നീ വേഗം ഡ്രെസ്സ് ചേഞ്ച് ചെയ് ഞാൻ അപ്പോളേക്കും ഫുഡ് എടുത്ത് വെക്കാം
റൂമിൽ എത്തിയ അഞ്ജലിയോട് പറഞ്ഞു ഡേവിഡ് പുറത്ത് പോയി.
ഫുഡ് പ്ലേറ്റെയിൽ ആക്കി ടേബിളിൽ വച്ച് അഞ്ജലിയെ വിളിച്ചു.
വിളിച്ചു കഴിഞ്ഞപ്പോൾ ആണ് അവള്ക്ക് ഒറ്റക്ക് വരാൻ പറ്റില്ലാലോ എന്ന കാര്യം ഓർമവന്നത്.
റൂമിന്റെ ഡോർ തുറന്ന് ഉള്ളിൽ കയറിയപ്പോൾ കാണുന്നത് തലയിലൂടെ ടി ഷർട്ട് വലിച്ചു താത്തുന്ന അഞ്ജലിയെയാണ്.
അവളുടെ സ്വർണ്ണ നിറമുള്ള ശരീരത്തിൽ ഒരു നിമിഷം നോക്കി നിന്നെങ്കിലും പെട്ടെന്ന് സ്വബോധം തിരിച്ചെടുത്തു ഞാൻ തിരിഞ്ഞു നിന്നു.
എന്നെ കണ്ട അവൾ ധൃതിയിൽ ഡ്രെസ്സ് ഇട്ടു.
“സോറി അഞ്ജലി……….. താൻ റെഡിയായി എന്ന് വെച്ചാ ഞാൻ ഡോർ തുറന്നത്. ”
“ഡ്രെസ്സ് ഇട്ട് കഴിഞ്ഞോ…….. ? ”
തിരിഞ്ഞു നിന്നുകൊണ്ട് തന്നെ ഞാൻ ചോദിച്ചു.
“മ്മ് ”
“സോറി അഞ്ജലി സത്യം ആയിട്ടും അറിയാതെ പറ്റിയതാ ”
ദേഷ്യം കൊണ്ട് അവൾ രണ്ട് തെറി എങ്കിലും പറയും എന്ന് വിചാരിച്ച എന്നെ ഞെട്ടിച്ചുകൊണ്ട്
“കുഴപ്പമില്ല. ”
അത് പറയുബോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു.
അഞ്ജലിയെ ചെയറിൽ ഇരുത്തി ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി.
അഞ്ജലി ഭക്ഷണം കഴിക്കത്തെ നോക്കിയിരുന്നു.
അവളുടെ വലത്തെ കൈയിൽ പരിക്ക് പറ്റിയിരിക്കുന്നത് അപ്പോൾ ആണ് എനിക്ക് ഓർമ വന്നത്.
” അയ്യോ………എടോ നിനക്ക് ഒന്ന് വായ തുറന്നു പറഞ്ഞൂടെ…….. ”
അവളുടെ പ്ലേറ്റിൽ കറി ഒഴിച്ച് ചോറ് കുഴച് ഒരു ഉരുള അവൾക്ക് നേരെ നീട്ടി.
അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
“ഞാൻ വാരിക്കൊടുത്തത് ഇനി ഇഷ്ടപെട്ടിലെ…….. ? ”
എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നപ്പോൾ അഞ്ജലി വായതുറന്നു ഞാൻ ഉരുള അവളുടെ വായിൽ വച്ചു കൊടുത്തു .
അവൾ അത് ചവച്ചരച്ചു കഴിക്കുമ്പോളും അവളുടെ കണ്ണുകൾ എന്റെ മുഖത്തായിരുന്നു.
ഞാൻ എന്താ എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നുമില്ലെന്ന് ഷോൾഡർ കൊണ്ട് കാണിച്ചു.