“ബില്ല് ഒക്കെ ”
“അതൊക്കെ ഞാൻ സെറ്റിൽ ആക്കി ”
“ബില്ല് എത്രയായി….. ? ”
“തത്കാലം നീ അത് ഒന്നും അറിയണ്ട. വാ പോകാം ”
വലത്തെ കയ്യിലും ഇടത്തേ കാലിലും പട്ടിസ് ചുറ്റിയ അഞ്ജലിയെ ഡേവിഡ് പിടിച് കാറിൽ കയറ്റി.
“ഇനി എന്താ പ്ലാൻ ”
“എന്ത് ? ”
“തന്റെ വീട്ടിൽ വിളിച്ച് പറയണ്ടേ……. ? ”
“അത് വേണ്ട ഡേവിഡ് ഞാൻ വിട്ടിലെ കാര്യം ഒക്കെ പറഞ്ഞതല്ലെ. ഇത് കൂടി അറിഞ്ഞാൽ മൊത്തം സീൻ ആക്കും ”
“നിനക്ക് വേറെ വല്ല റിലേറ്റീവ് ഉണ്ടോ ഇവിടെ ”
“എന്റെ അറിവിൽ ആരും ഇല്ല ”
“ബെസ്റ്റ് ”
“ഡേവിഡ് വിഷമികണ്ട എന്നെ എന്റെ ഫ്ലാറ്റിൽ ആക്കി തന്നാൽ മതി. ബാക്കി ഞാൻ നോക്കി കൊള്ളാം. ”
“എടോ താൻ ഒറ്റക്ക് എന്ത് ചെയ്യാനാ……… ? ”
“അത് ഒന്നും കുഴപ്പമില്ല ഡേവിഡ് ഒക്കെ ഞാൻ നോക്കി കൊള്ളാം. ”
ഡേവിഡ് പിന്നെ ഒന്നും പറയാതെ വണ്ടി എടുത്തു.
ലിഫ്റ്റ് വർക്കിംഗ് ആയതിനാൽ അഞ്ജലിയുടെ ഫ്ലാറ്റിൽ സിമ്പിൾ ആയി എത്തി.
ഡേവിഡ് അഞ്ജലിയെ ബെഡിൽ ഇരുത്തി.
“വേഗം എടുക്കാൻ ഉള്ളത് ഒക്കെ എടുക്ക്….. ? ”
“എന്ത്…… ? ”
“നിന്റെ ഡ്രെസ്സും സമ്മാനവും ഒക്കെ വേഗം എടുക്കാൻ , നമുക്ക് വേഗം പോകാം ”
“എങ്ങോട്ട്…… ? ”
“എന്റെ ഫ്ലാറ്റിലേക്ക് ”
“അത് ഒന്നും വേണ്ട ഞാൻ ഇവിടെ നിന്നോളം. ”
“നീ എന്താ കരുതിയെ നിന്നെ ഇവിടെ കൊണ്ട് വന്നത് നിർത്താൻ ആണെന്ന് ആണോ ? വേഗം ഒക്കെ എടുക്ക്…… ”
“ഡേവിഡ് നീ ഇപ്പോൾ തന്നെ ഒരുപാട് ബുദ്ധിമുട്ടി ഇനിയും എന്തിനാ ഓരോ ബുദ്ധിമുട്ട് എടുത്ത് തലയിൽ വക്കുന്നത്……. ? ”
“കാരണം ഞാൻ നിന്റെ ഫ്രണ്ട് ആയത് കൊണ്ട്. ”
“എടി പിശാശ്ശെ ഈ ഫ്രണ്ട്‌സ് എന്ന് പറയുന്നത് നമ്മുടെ നല്ല സമയത്ത് കൂടെ നിൽക്കാൻ മാത്രം അല്ല. ”
“നമ്മൾ ഒരു പ്രശ്നം വരുമ്പോൾ കൂടെ നിന്നും സഹായിക്കാനും ആണ്. ”
“നീ ആയിട്ട് ഡ്രെസ്സ് ഒക്കെ എടുക്കുന്നോ………അതോ ഞാൻ എടുക്കണോ………. ? ”
വേണ്ട ഞാൻ എടുക്കാം. ഡേവിഡിനോട് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.
ഡ്രെസ്സും സാധനങ്ങളും എടുത്ത് അവർ ഫ്ലാറ്റിൽ നിന്നും ഇറങ്ങി.
ഡേവിഡ് റോഡരികിൽ വണ്ടി നിർത്തി.
“എന്താ ഡേവിഡ് “