വിരുന്നുകാരി [ക്ഷത്രീയൻ]

Posted by

ടാ….. ഗിരി… എഴുന്നേൽക്കെടാ …
ഒരു ഞായറാഴ്ചയായിട്ട് നീയങ്ങനെ കിടന്നുറങ്ങിയാലോ..?

അതിനെന്താ.. ഞാൻ കുറച്ചു കൂടെ കിടന്നോട്ടെ… എങ്ങോട്ടും പോവാനൊന്നും ഇല്ലല്ലോ.., പിന്നെ എന്താ..?

– ഉറക്കച്ചടവിൽ ഞാൻ പറഞ്ഞൊപ്പിച്ചു. പക്ഷെ ‘അമ്മ പറയാൻ തുടങ്ങിയ കാര്യം കേട്ടതും ഞാൻ ഞെട്ടി.

ആ…. പോവാൻ ഉണ്ട്… നീ രേഷ്മയെയും കൊണ്ട് ഒന്ന് പുറത്തൊക്കെ പോയേച്ചും വാ…

അതു കേട്ടതും എന്റെ ഉറക്കം തെളിഞ്ഞു., ഞാൻ കട്ടിലിൽ തിരിഞ്ഞു കിടന്ന് കണ്ണുകൾ തുറന്ന് അമ്മയെ നോക്കി.

എന്താ ‘അമ്മ പറയുന്നേ..? അതിനവൾ എന്റെ കൂടെ ഒക്കെ വരുമോ..?

പിന്നെ..? നിന്റെ കൂടെ പുറത്തു പോയാൽ എന്താ..? അവൾക്കെന്തോ സാധനങ്ങൾ ഒക്കെ വാങ്ങാൻ ഉണ്ടത്രേ.. പരിചയമില്ലാത്ത സ്ഥലമല്ലേ.. നീ കൂടെ ഒപ്പം ചെല്ല്….

ഹേ… ഞാനോ..?

– അമ്മയുടെ ചോദ്യം കേട്ട് ഞെട്ടിയ ഞാൻ അമ്പരപ്പോടെ ചോദിച്ചു.

എന്താ..? നിനക്ക് വേറെ എന്തേലും പണിയുണ്ടോ..? നീയും പുറത്തേക്കിറങ്ങിയിട്ടിപ്പൊ കുറച്ചായില്ലേ..?

‘അമ്മ രണ്ടും കല്പിച്ചാണ്., ഇനി പോവാതെ രക്ഷയില്ലെന്നുറപ്പായി.. എന്തായാലും പോയി നോക്കാം അല്ലാതെന്ത്.. രാവിലത്തെ പരിപാടികളൊക്കെ കഴിഞ്ഞ് ഞാൻ പോവാൻ തയ്യാറായി മുറിയിൽ നിന്നും താഴേക്ക് ചെന്നു.., അവിടെ യാത്രയാക്കാൻ അമ്മയും അച്ഛനും നിൽക്കുന്നുണ്ടായിരുന്നു. പിന്നെ പോവാൻ തയ്യാറായി അവളും..

എന്താടാ.., വൈകിയത്..? നിനക്ക് ഒരുങ്ങാനെന്തിനാ എത്രയും സമയം..? നീയെന്താ പെണ്ണാണോ..?

അമ്മയുടെ ആ ചോദ്യം കേട്ടതും ഞാൻ എന്തു പറയണം എന്നറിയാതെ നിന്നു പോയി. സത്യത്തിൽ അവളെ എങ്ങനെ ഫേസ് ചെയ്യുമെന്നോർത്താണ് ഞാൻ എത്രയും നേരം മുറിയിൽ നിന്നത്., അവസാനം വരുന്നിടത്ത് വച്ചു കാണാം എന്നുറപ്പിച്ചാണ് റൂമിൽ നിന്നറങ്ങിയത്.., എങ്കിലും അവൾ അമ്മയോട് ഒന്നും പറഞ്ഞു കണല്ലേ എന്നും ഞാൻ പ്രാർത്തിച്ചിരുന്നു., പക്ഷെ അവൾ വാങ്ങിയ സെക്സ് ടോയ് യുടെ കാര്യം അമ്മയോട് പറഞ്ഞാലോ എന്ന ഭയം അവളെ അതിനു സമ്മതിക്കില്ല എന്ന ചിന്ത എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി.

എന്താടാ ആലോചിച്ചു നിൽക്കുന്നത്..? വേഗം ഇറങ്ങാൻ നോക്ക് ഇനി വൈകിക്കണ്ട..

– അച്ഛന്റെ ആ വാക്കുകളാണ് എന്നെ ഉണർത്തിയത്. പിന്നെ ഞാൻ അവളെ ഒന്നു നോക്കി., ഇന്നലെ ഞങ്ങൾ തമ്മിൽ ഒന്നും നടക്കാത്തത് പോലെയാണ് അവളുടെ ഭാവം. അതുകണ്ടതും എനിക്കാശ്വാസമായി.

അല്ലേലും ഇന്നലെ യാതൊരു കൂസലുമില്ലാതെ മുഖത്തു നോക്കി നുണ പറഞ്ഞ അവൾക്ക് ഈ കുറച്ചു നേരത്തെ അഭിനയമൊക്കെ ഒരു പ്രശനമാണോ..?

Leave a Reply

Your email address will not be published. Required fields are marked *