ദിവ്യ :അതെ ഇനി പറഞ്ഞിട്ട് എന്താ കാര്യം.
മാലതി :അങ്ങനെ വിധിയെ പഴിച്ചു ഇരുന്നാൽ ജീവിത കാലം മുഴുവൻ ഇങ്ങനെ ഇരിക്കാനേ പറ്റു.
അഞ്‌ജലി :പിന്നെ ഞാൻ എന്ത് ചെയ്യാനാ?
മാലതി :പ്രതികരിക്കണം,, ടീച്ചർ പറഞ്ഞില്ലേ ആ ജോലിക്ക് ട്രൈ ചെയ്തു കൂടെ. ദേ എനിക്ക് ഇതൊക്കെ ആണ് ഇഷ്ടം അല്ലെങ്കിൽ എപ്പഴേ ഞാൻ ടീച്ചർ പറഞ്ഞ ജോലിക്ക് പോയേനെ.
അഞ്‌ജലി :ഓഹ്ഹ് അത് ഇനി വീട്ടിൽ പറഞ്ഞാൽ അങ്ങേര് എന്റെ കഴുത്തിൽ പിടിച്ചു കൊല്ലും.
മാലതി :അതൊക്ക ചുമ്മാ ആക്ടിങ് ആണെന്നെ. ടീച്ചർ കുറച്ചു കൂടി സ്ട്രോങ്ങ് ആകണം അപ്പോൾ അയാൾ ടീച്ചറുടെ പിറകെ വാലാട്ടി നിൽക്കും.
ദിവ്യ :അത് ശെരിയാ ദേ ഞങ്ങളുടെ കാര്യം നോക്ക്. ഞങ്ങളെ ചൊറിയാൻ ഞങ്ങളുടെ കെട്ടിയോൻമാർ വരില്ല അതിനു മുൻപേ അവരെ ഞങ്ങളുടെ വരുതിയിൽ ആക്കി.
അഞ്‌ജലി :അതൊന്നും ഇവിടെ നടക്കില്ല. എന്തെങ്കിലും പറയാൻ ചെന്നാൽ അങ്ങേര് എന്നെ ചവിട്ടി കൊല്ലും.
മാലതി :ടീച്ചർ എന്തിനാ പേടിക്കുന്നത്. കൈകാര്യം ചെയ്യാൻ ആളില്ലാത്തത്.
ദിവ്യ :അതെ ടീച്ചർ ഒന്ന് പറഞ്ഞാൽ ഒരു ചെറിയ ഡോസ് അയാൾക്ക് കൊടുക്കാമല്ലോ.
അഞ്‌ജലി :നിങ്ങൾ പറഞ്ഞു വരുന്നത്.
ദിവ്യ :ഓഹ്ഹ് ഈ ടീച്ചർ ഇപ്പോഴും ആ പഴയ കാലത്ത് ആണ് താമസിക്കുന്നത്.
മാലതി :ദേ ടീച്ചർ ഇപ്പോൾ വിശ്വനാഥൻ സാറിന്റെ വേണ്ട പെട്ട ആളല്ലേ.
മാലതി അങ്ങനെ പറഞ്ഞപ്പോൾ അഞ്ജലിക്ക് ചെറിയ ഒരു പുഞ്ചിരി വന്നു.
മാലതി :അല്ലേ, അപ്പോൾ ടീച്ചർ ഒന്ന് പറഞ്ഞാൽ ടീച്ചറുടെ ഭർത്താവിന് ചെറിയ ഒരു ഡോസ് കൊടുത്തു കൂടെ.
അഞ്‌ജലി :നിങ്ങൾ പറയുന്നത് തല്ല് കൊടുക്കാൻ ആണോ.
ദിവ്യ :അതെ എന്ന് കരുതി തല്ലി കൊല്ലാൻ അല്ല. ഒരു ചെറിയ ഡോസ് ഒന്ന് നന്നാകാൻ വേണ്ടി.
അഞ്‌ജലി :അതൊക്ക വേണോ.
മാലതി :ദേ എന്റെ കെട്ടിയോൻ ഒന്ന് കൊണ്ടപ്പോൾ ആണ് നന്നായത്.
അഞ്‌ജലി :വേറെ വഴി ഇല്ലെങ്കിൽ ഇനി അതൊക്കെ തന്നെ മാർഗം.
ദിവ്യ :പിന്നെ മോള് ഇതൊന്നും അറിയാൻ പോകേണ്ട.
അഞ്‌ജലി :ഉം.
അതിന് ശേഷം വീണ്ടും അവർ മറ്റ് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി.