അയാൾ കുത്തി ഇരുന്നു കരയുന്ന അഞ്‌ജലിയുടെ കവിളിൽ കയറി കുത്തി പിടിച്ചു.
വൈശാഖൻ :പറയടി നീ ഏത് കമ്പനിയിൽ ആണ് ഇന്റർവ്യൂന് പോയത്.
അഞ്‌ജലി :ആ ആാാ കൈ വിട് ഞാൻ പറയാം.
വൈശാഖൻ കൈ മെല്ലെ അയച്ചു
അഞ്‌ജലി : അത് എംപി വിശ്വനാഥൻ സാറിന്റെ മകൾ സംഗീത ഒരിക്കൽ സ്കൂളിൽ വന്നിരുന്നു. മാലതി ടീച്ചറും അവരും തമ്മിൽ നല്ല ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. എന്നോട് അവർ അതിനിടയിൽ കുറേ സംസാരിച്ചു.
വൈശാഖൻ :എന്നിട്ട്?
അഞ്‌ജലി :കുറെ സംസാരിച്ചു കഴിഞ്ഞപ്പോൾ അവർ എനിക്ക് അവരുടെ കമ്പനിയിൽ അക്കൗണ്ടെന്റ് ആയി ജോലി ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു. ഇന്റർവ്യൂ വരുന്നുണ്ട് എന്നും താല്പര്യം ഉണ്ടെങ്കിൽ അവരുടെ കമ്പനിയിൽ ജോലിക്ക് ജോയിൻ ചെയ്യാം എന്നും പറഞ്ഞു.
വൈശാഖൻ :അപ്പോൾ പിന്നെ എന്തിനാടി ഇങ്ങനെ ഇന്റർവ്യൂ ഒക്കെ വെച്ചത്.നിന്നെ ഡയറക്റ്റ് എടുക്കാം എന്ന് പറഞ്ഞിട്ട്.
അഞ്‌ജലി :അത് അത് കമ്പനിയിൽ ആ പൊസിഷൻ വേണ്ടി വർഷങ്ങൾ ആയി കുറെ ആൾക്കാർ വർക്ക് ചെയ്യുന്നുണ്ട്. അവർക്ക് മനസ്സിലാകാതെ ഇരിക്കാൻ ഒരു ഫോര്മാലിറ്റിക്ക് വേണ്ടി ആയിരുന്നു ഇന്റർവ്യൂ.
വൈശാഖൻ :അപ്പോൾ സ്വന്തം എംപ്ലോയീസ്നെ അവർ ചീറ്റ് ചെയ്യുക അല്ലെ നീ അതിനു കൂട്ട് നിൽക്കുന്നു.
അഞ്‌ജലി ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു.
വൈശാഖൻ :നീ എന്താ എന്നോട് പറയാതെ പോയത്.
അഞ്‌ജലി :പറയണം എന്ന് കരുതി പക്ഷേ ഇന്ന് കാലത്ത് നമ്മൾ തമ്മിൽ വഴക്ക് ഇട്ടില്ലേ അപ്പോൾ ഒരിക്കലും സമ്മതിക്കില്ല എന്ന് കരുതി.
വൈശാഖൻ :ഇന്റർവ്യൂ പോകുന്നത് ആന കാര്യം ഒന്നും അല്ലല്ലോ. പിന്നെ എന്തെ നിന്റെ കൂടെ വർക്ക് ചെയുന്ന ടീച്ചർമാർ അത് എന്നോട് പറയാതെ മിണ്ടാതെ ഇരുന്നത്.
അപ്പോഴേക്കും മൃദുല പടി കടന്നു കയറി ഉള്ളിലേക്ക് വന്നു. അപ്പോൾ അഞ്‌ജലി നിലത്ത് അടി കൊണ്ട് കിടക്കുക ആയിരുന്നു. അവളുടെ മുൻപിൽ കവിളിൽ പിടിച്ചു കൊണ്ട് വൈശാഖനും ഇരിക്കുന്നു. അഞ്‌ജലി മൃദുലയെ കണ്ടപ്പോൾ ഭാവം മാറി.
അഞ്‌ജലി :അത് എനിക്ക് എങ്ങനെ അറിയാം അവരോട് ചോദിക്ക്.വെറുതെ എല്ലാത്തിനും എന്തിനാ എന്നെ തള്ളുന്നത്.
അപ്പോഴേക്കും മൃദുല അങ്ങോട്ട് ഓടി വന്നു. വൈശാഖന്റെ കൈ എടുത്തു മാറ്റി.
മൃദുല :എന്താ അച്ഛാ ഇത് എപ്പോളും അടിയും ബഹളവും ആണല്ലോ.
വൈശാഖന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയി എന്നിട്ടും അയാൾക്ക് നിയന്ത്രിക്കാൻ പറ്റിയില്ല.
വൈശാഖൻ :എന്നിട്ട് നീ സ്കൂളിൽ പോയിരുന്നോ കാലത്ത്….