വാതിൽക്കൽ എത്തിയപ്പോൾ തന്നെ അഞ്‌ജലിയുടെ ഹൃദയം ഇടിക്കാൻ തുടങ്ങി. അഞ്‌ജലി വന്നു ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു അടുക്കളയിൽ ജോലിയിൽ ആയിരുന്നു. സംശയം കൊടുക്കാത്ത വണ്ണം ഭാര്യയുടെ റോൾ അവൾ തകർത്തു അഭിനയിക്കാൻ തുടങ്ങി. ഒന്നും അറിയാത്തവാളേ പോലെ സ്വന്തം ജോലിയിൽ മുഴുകി നടന്നു. വൈശാഖൻ ഉള്ളിലേക്ക് കയറി അടുക്കളയിലേക്ക് വന്നു. അഞ്‌ജലിയെ മാത്രം ആണ് അയാൾ അവിടെ കണ്ടത്. മകൾ എത്തിയില്ല എന്ന് ആലോചിച്ചപ്പോൾ കുറെ സമാധാനം ആയി.
വൈശാഖൻ :നീ ഇന്ന് എവിടാ പോയത്??
അഞ്‌ജലി :എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു.
വൈശാഖൻ :എന്നോട് എന്തെ പറഞ്ഞില്ല.
അഞ്‌ജലി :അങ്ങനെ എല്ലാം നിങ്ങളോട് പറഞ്ഞിട്ട് പോകാൻ പറ്റുമോ.
അഞ്‌ജലിയിൽ എന്തോ നാഗവല്ലി കൂടിയ പോലെ ആയിരുന്നു അവളുടെ മുഖ ഭാവം.
വൈശാഖൻ :ഒന്നല്ല ഒരായിരം തവണ ഞാൻ നിന്നെ ഫോണിൽ വിളിച്ചു നിനക്ക് അത് ഒന്ന് അറ്റന്റ് ചെയ്താൽ എന്താ.
അഞ്‌ജലി :ഇന്റർവ്യൂ ടൈം എങ്ങനെ കാൾ അറ്റൻഡ് ചെയ്യാനാ.
വൈശാഖൻ :വന്നിട്ട് ഇത്രയും ടൈം ഉണ്ടായിരുന്നുല്ലോ. എന്തെ തിരിച്ചു വിളിച്ചില്ല.
അഞ്‌ജലി :ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ഒരു സമയം ആയി ഇവിടെ വന്നു വിളിക്കാം എന്ന് കരുതി.
അഞ്‌ജലിയുടെ ഒരു ആത്മാർത്ഥ തീരെ ഇല്ലാത്ത വർത്തമാനം വൈശാഖന് ശൗര്യം കയറ്റി.
വൈശാഖൻ :അല്ല ഇപ്പോൾ ഉള്ള ജോലിക്ക് എന്താ പ്രശ്നം.?
അഞ്ജലി :ഇതിന് നല്ല സാലറി ഓഫർ ഉണ്ട്?
വൈശാഖൻ :അതിന് സർക്കാർ ജോലി ആരേലും കളയുമോ.ഒന്നും ഇല്ലെങ്കിലും ഒരു സമയത്തു നമുക്ക് തുണ ആയിട്ട് ആ ജോലി അല്ലെ ഉണ്ടയിരുന്നുള്ളൂ.
അഞ്‌ജലി :സെന്റിമെന്റ്സ് ഓർത്ത് ജീവിക്കാൻ നോക്കിയാൽ ഈ കാലത്ത് ജീവിക്കാൻ പറ്റില്ല.
വൈശാഖൻ :ഓഹ് നീ അത്രയും ഒക്കെ ചിന്തിച്ചു തുടങ്ങിയോ.
അഞ്‌ജലി :പിന്നെ ജീവിതകാലം മുഴുവൻ ഇങ്ങനെ നരകിക്കാൻ എനിക്ക് വയ്യാ.
വൈശാഖൻ :ആരു നരകിച്ചു ജീവിക്കുന്നത്. നിനക്ക് വല്ല കുറവും ഈ വീട്ടിൽ ഉണ്ടോ.
അഞ്‌ജലി :അതൊന്നും എനിക്ക് അറിയില്ല.
വൈശാഖൻ :അല്ല നീ ഏത് കമ്പനിയിൽ ആണ് ഇന്റർവ്യൂ പോയത്.
അഞ്‌ജലി :അത് എനിക്ക് ഇഷ്ടം ഉള്ള കമ്പനിയിൽ പോയി നിങ്ങൾക്ക് എന്ത് വേണം.
അത് മുഴുവിപ്പിക്കും മുൻപേ വൈശാഖന്റെ കൈ അഞ്ജലിയുടെ കരണത്ത് പതിച്ചു. ഒറ്റ അടി കൊണ്ട് അഞ്‌ജലി നിലമ്പാട് വീണു. ഒറ്റ അടി കൊണ്ട് തന്നെ അഞ്‌ജലിയുടെ കണ്ണിൽ നിന്ന് പൊന്നീച്ച പാറി.
അഞ്‌ജലി :അമ്മേ ആാാാ
വൈശാഖൻ :കുറെ നാളായി ഞാൻ വിചാരിക്കുന്നു നിനിക്കിട്ട് രണ്ടെണ്ണം തരണം എന്ന്. വേണ്ട വേണ്ടന്ന് വെക്കുമ്പോൾ നീ എന്റെ തലയിൽ കയറി ഇരുന്നു നിരങ്ങുവാനോ.