അവൾ ഇതൊക്കെ കെട്ടു ചെറുതായി ചിരിക്കുന്നുണ്ട്, അവളുടെ വിചാരം ഞാൻ സങ്കടത്തിലാണ് ഇതൊക്കെ സംസാരിക്കുന്നതു എന്നാണ്
” അപ്പൊ ഞാൻ പോട്ടെ ചേച്ചി ”
” ആ ശരി, നീ എന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറിപ്പോകേണ്ട കാര്യം ഒന്നും ഇല്ല, നിനക്ക് എന്നോട് പഴയ പോലെ തന്നെ സംസാരിക്കാം ”
” ഓ വേണ്ട ചേച്ചി, ഞാൻ ആ സമയം കൊണ്ട് വേറെ വല്ല പെൺപിള്ളേരേം കിട്ടുവോ എന്ന് നോക്കട്ടെ ”
അത്രയും നേരം ചിരിച്ചു കൊണ്ടിരുന്നവൾ അത് കേട്ടപ്പോൾ കാറ്റഴിച്ചുവിട്ട ബലൂൺ പോലെ ആയി
ഞാൻ പിന്നെ ഒന്നും മിണ്ടാതെ കഴിക്കാൻ പോയി, അവന്മാർ ക്ലാസ്സിൽ തന്നെ ആരുടെ ഒക്കെയോ പാത്രത്തിൽ കയ്യിട്ടുവാരി കഴിച്ചു എന്ന് തോന്നുന്നു,ഇവളോട് സംസാരിക്കാൻ വന്നത് കൊണ്ടാണ് ഇല്ലെങ്കിൽ ഞാനും കൂടിയേനെ
കഴിച്ചു കഴിഞ്ഞു നേരെ പോയത് സ്റ്റാഫ്റൂമിലേക്കാണ് മാളു ചേച്ചീനെ കണ്ടു സോറി പറയണം, ഞാൻ ചെന്നപ്പോൾ ഭാഗ്യത്തിന് അവിടെ വേറെ ആരും ആ സമയത്തു ഉണ്ടായിരുന്നില്ല
“miss may i come in? !
എന്നെ കണ്ടതും അവൾ ദേഷ്യത്തിലായി, അവൾ മറുപടി ഒന്നും പറഞ്ഞില്ല, ഞാൻ രണ്ടും കല്പിച്ചു അവളുടെ അടുത്തേക്ക് ചെന്ന്
” ചേച്ചി ”
” ചേച്ചി ഒക്കെ അങ്ങ് വീട്ടിൽ,”
” എടി ചേച്ചി ഞാൻ അപ്പോളത്തെ ദേഷ്യത്തിന് അറിയാതെ പറഞ്ഞതല്ലേ, അതിനു എല്ലാവരുടെയും മുന്നിൽ വച്ചു മാപ്പും പറഞ്ഞു പിന്നെന്താ ”
എന്റെ ശബ്ദത്തിലെ ഇടർച്ച കേട്ടിട്ടാവണം അവൾ എന്നെ ഒന്ന് നോക്കി
” നിനക്ക് മാത്രമല്ലെ ദേഷ്യവും സങ്കടവും ഉള്ളു, വേറെ ആർക്കും ഇല്ലല്ലോ, നീ അങ്ങനെ ഇറങ്ങിപ്പോയപ്പോൾ എനിക്ക് കരച്ചിൽ വന്നതാ പിന്നെ ക്ലാസ്സിൽ നിന്ന് കരയാൻ പാടില്ലല്ലോ, അതുകൊണ്ട് മാത്രം കരഞ്ഞില്ല ”
“ഡീ നേടി വേണേൽ എന്നെ രണ്ടു തല്ലു തല്ലിക്കൊ, എന്നാലും ഒന്നും മിണ്ടാതെ ഇരിക്കല്ലേ ”
” ആ അതൊക്കെ പോട്ടെ നീ എന്തിനാ അപ്പോ ദേഷ്യപ്പെട്ടതു? ”
ഞാൻ അവളോട് നടന്നത് എല്ലാം പറഞ്ഞു
അവൾ വീണ്ടും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി
” വീണ്ടും തുടങ്ങി അവളുടെ കൊലച്ചിരി”
“ഞാൻ ചിരിക്കും ”
അതും പറഞ്ഞു അവൾ വീണ്ടും ചിരിക്കുകയാണ്
” എന്ന നീ ചിരിക്കു ഞാൻ പോണു, എനിക്ക് കുറച്ചു പരിപാടി ഉണ്ട് ”
” ആ നീ ചെല്ല് എനിക്കും കുറച്ചു പണി ഉണ്ട് ”
അവിടുന്ന് നേരെ ഞാൻ അവന്മാരുടെ അടുത്തേക്ക് ചെന്ന് നടന്നത് മുഴുവൻ പറഞ്ഞു,
എല്ലാം പറഞ്ഞു കഴിഞ്ഞിട്ടും അവർക്കൊരു സന്തോഷവും ഇല്ല
“എന്താടാ തെണ്ടികളെ നിങ്ങൾക്കൊരു സന്തോഷം ഇല്ലാത്തത്, ”
“പിന്നെ ഒരു അടിക്കുള്ള വക ഒത്തതാ അത് പോകുമ്പോൾ സന്തോഷിക്കണോ ”
അവന്മാർക്ക് വെള്ളമടി നടക്കാത്തതിന്റെ വിഷമം ആണ്