” എനിക്ക് താല്പര്യം ഇല്ല ”
“അതിനുള്ള കാരണമാണ് എനിക്കറിയേണ്ടതു ”
” പ്രിത്യേകിച്ചു കാരണം ഒന്നും ഇല്ല, എനിക്ക് നിന്നെ ഇഷ്ടമല്ല ”
അത് കേട്ടപ്പോൾ എന്റെ മനസ്സ്സിൽ ഉണ്ടായ സന്തോഷം….
“നിനക്ക് ഇപ്പൊ നമ്മളെ ഒന്നും പിടിക്കില്ലല്ലോ, ഇപ്പൊ എന്റെ കയ്യിൽ നിന്നും തല്ലു വാങ്ങിയ ആ പയ്യന്റെ കൂടെ ആണല്ലോ കൂട്ട് ”
” അതെ അതിനു നിനക്കെന്താ, പിന്നെ അവനെ തല്ലിയത് അത് അവൻ ജൂനിയർ ആണ് അവൻ നിന്നെ തിരിച്ചു തല്ലില്ല എന്നുള്ള ഉറപ്പുള്ളത് കൊണ്ടല്ലേ … ”
അവൻ ഒന്നും മിണ്ടുന്നില്ല, എന്തായാലും എന്റെ പെണ്ണ് കൊള്ളാം അവന്റെ വായടക്കുന്ന രീതിയിലായിരുന്നു വർത്താനം
അപ്പൊ അവൾ രാവിലെ കുറച്ചു മുൻപ് പറഞ്ഞത് എല്ലാം ചുമ്മാതെ ആയിരുന്നു, എന്നെ പറ്റിക്കാൻ.ശരി നിനക്ക് ഞാൻ വച്ചിട്ടുണ്ട് മോളെ എന്ന് മനസ്സിൽ പറഞ്ഞു ഞാൻ തിരിച്ചു ക്ലാസ്സിലേക്ക് നടന്നു
” മിസ്സ്… ”
മാളു ചേച്ചി എന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല, അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ട്
” മിസ്സ് ഞാൻ ക്ലാസ്സിൽ കയറിക്കോട്ടെ ”
” നിനക്ക് തോന്നുമ്പോ വരാനും തോന്നുമ്പോ പോകാനും ഇത് സത്രമല്ല ”
നല്ല ക്ളീഷേ ഡയലോഗ് എന്ന് മനസ്സിൽ പറഞ്ഞു, ഉറക്കെ എങ്ങാനും പറഞ്ഞാൽ ഇപ്പോളത്തെ ദേഷ്യത്തിന് അവൾ ചിലപ്പോ ക്ലാസ്സിൽ കയറ്റി എന്ന് വരില്ല
“സോറി മിസ്സ് അപ്പോളത്തെ ദേഷ്യത്തിന് പറ്റിയതാ, ഇനി ഉണ്ടാവില്ല ”
” ആ ശരി കയറിക്കോ ”
” thank you miss ”
പിന്നെ ഉള്ള രണ്ടു പീരിയഡ് പോകാൻ ഒരുപാട് സമയം എടുത്തു, ക്ലാസ്സ് ബോറിങ് ആയിരുന്നത് കൊണ്ടല്ല ലക്ഷ്മിയെ കാണാൻ കാത്തിരുന്നത് കൊണ്ടാവും
ഞാൻ കഴിക്കാൻ പോകുന്നതും കാത്തു അവൾ അവളുടെ സ്ഥിരം സ്ഥലത്തു തന്നെ നിൽപ്പുണ്ട്, ഞാൻ അവളെ കണ്ടിട്ടും കാണാത്തതു പോലെ അവളെ കടന്നു പോയി
” ഡാ അഖിലേ ”
അവളുടെ വിളി കേട്ടതും മനസ്സിൽ സന്തോഷം വന്നെങ്കിലും അത് പുറത്തു കാണിച്ചില്ല
” ആ പറ ലക്ഷ്മി ചേച്ചി ”
” ലക്ഷ്മി ചേച്ചിയോ, അപ്പൊ രാവിലെ ഇങ്ങനല്ലല്ലോ വിളിച്ചത്”
“അത് രാവിലെ അല്ലെ, അത് കഴിഞ്ഞു എന്തൊക്കെ സംഭവിച്ചു, ചേച്ചിക്ക് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞു, ചേച്ചിക്ക് നിതിനെ ആണ് ഇഷ്ടം എന്ന് പറഞ്ഞു”
” അതിനു ? ”
“ഞാൻ ഇഷ്ടപ്പെടുന്ന പെണ്ണിനാണ് ആ പേരിട്ടത്, ഇപ്പൊ ചേച്ചിക്കി വേറൊരാളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ അത് വേണ്ടാന്നു തോന്നി ”