പ്രാണേശ്വരി 4 [പ്രൊഫസർ]

Posted by

” ദേ ചേട്ടാ പുറത്തു മണ്ണ് പറ്റിയിരിക്കുന്നു ”

“എവിടെയാടാ ”

പുള്ളി ഞാൻ കാര്യമായി പറഞ്ഞതാണ് എന്ന് കരുതി ഷിർട്ടിന്റെ പുറത്തു ഒക്കെ തട്ടുകയാണ്, കുറച്ചുകഴിഞ്ഞാണ് പുള്ളിക്ക് ഞാൻ പറഞ്ഞതിന്റെ അർഥം മനസ്സിലായത്

” ഓ നീ എന്നെ ഊതിയതാണല്ലേ, നീ ഇവിടെ വന്നിട്ട് കുറെ നേരം ആയോ ”

“ഒരു 10മിനിറ്റ്, പക്ഷെ കാര്യങ്ങൾ ഒക്കെ ഏകദേശം മനസ്സിലായി ”

ഞാൻ പറഞ്ഞത് കേട്ടു അവർ കണ്ണിൽ കണ്ണിൽ നോക്കുകയാണ്,

“പെണ്ണിന് പകരം ഇരുമ്പിനെ പ്രേമിച്ചവർ അല്ലെ.. എന്നിട്ട് ഒളിച്ചും പാത്തും ഇതാണ് പരിപാടി ”

“ഇപ്പോഴും വല്യ മാറ്റം ഒന്നും ഇല്ലടാ, ഞാൻ പ്രേമിച്ചതു പെണ്ണിന് പകരം ഇരുമ്പിനെ ആണോ എന്നെനിക്കു സംശയം ഉണ്ട് ”

പുള്ളി അതിനിടക്ക് അനുചേച്ചിക്കിട്ടു ഒന്ന് കൊട്ടി, അതിനുള്ളത് അപ്പൊ തന്നെ കിട്ടിയെന്നു ഒരു കരച്ചിൽ കേട്ടപ്പോൾ മനസ്സിലായി, ആ ചേച്ചി ഹീലുള്ള ചെരിപ്പിട്ടു പുള്ളിയുടെ കാലിനിട്ടു ചവിട്ടിയാണ്

“പിന്നെ നീ ഇത് വേറെ ആരോടും പറയാൻ നിക്കണ്ട ”

“ഞാൻ ആരോടും പറയില്ല, പക്ഷെ നാളെ എനിക്കും ഇങ്ങനെ ഒരു പ്രശ്നം വന്നാൽ കൂടെ നിൽക്കണം ”

“അപ്പൊ എന്തോ ഒപ്പിക്കുന്നുണ്ട്,… ശരി നടക്കട്ടെ ”

“എന്നാൽ പിന്നെ നിങ്ങൾ തുടർന്നോ, ഞാൻ പോയ്‌ അവന്മാരെ കണ്ടുപിടിക്കട്ടെ ”

ഞാൻ അവരെ അവരുടെ വഴിക്കു വിട്ടിട്ടു നമ്മുടെ ടീമിനെ വീണ്ടും തപ്പാൻ തുടങ്ങി, അവസാനം കണ്ടുപിടിച്ചു എല്ലാം കൂടെ ഫോട്ടോ എടുക്കുന്ന സ്ഥലത്തുണ്ട്, വന്നിരിക്കുന്ന പെണ്ണുങ്ങളെ മുഴുവൻ വായിൽ നോക്കുകയാണ് ഞാനും പോയി അവരുടെ ഒപ്പം കൂടെ

ആ നിൽപ്പ് നില്കുന്നതിനിടയിൽ തലയിൽ ഒരു കൊട്ടുകിട്ടി, നല്ലരീതിയിൽ വേദനയെടുത്തു വായിൽ വന്നത് തിരിയാണ്

“ഏതു മൈ…. ”

അത്രയും പറഞ്ഞു കഴിഞ്ഞാണ് ആളെ കാണുന്നത്, മാളുചേച്ചി. woow ഇന്നത്തേക്കുള്ള വകയായി

ഞാൻ പറയാൻ വന്നത് മനസ്സിലായത് പോലെ അവൾ എന്നെ നോക്കി ദഹിപ്പിക്കുകയാണ്

“നീ നോക്കി പേടിപ്പിക്കുവോന്നും വേണ്ട പെട്ടന്ന് വേദനയെടുത്തപ്പോൾ വിളിച്ചതാണ് ”

“വേദനയെടുത്താൽ ഇങ്ങനെ ആണോ വിളിക്കുന്നത്‌ ”

“ആ നീ അത് വിട്, നീ എപ്പോഴാ വന്നത് ”

“ഇപ്രാവശ്യത്തേക്കു വിട്ടിരിക്കുന്നു ഇനി നിന്റെ വായിൽ നിന്നും ഇങ്ങനെ എന്തെങ്കിലും കേട്ടാൽ ബാക്കി ഞാൻ പറയാം ”

“ആ ഇനി വിളിക്കില്ല, നീ എപ്പോഴാ വന്നേ അത് പറ ”

“നീയൊക്കെ ആ പിള്ളേരുടെ ചോര ഊറ്റുന്ന സമയത്തെ വന്നു, കണ്ടില്ലേ ഞാൻ വന്നത് പോലും അറിയാതെ വായിനോക്കുന്നതു ”

ശരിയാണ് ഇവള് വന്നത് പോലും ആ മണ്ടന്മാർ അറിഞ്ഞിട്ടില്ല,

“ടാ മക്കളെ മതിയെടാ നോക്കിയത്, കുറച്ചുനേരം റസ്റ്റ്‌ എടുക്കു ”

Leave a Reply

Your email address will not be published. Required fields are marked *