“ഒന്നൂല്ല ചുമ്മാ വിളിച്ചതാ, നിന്റെ അമ്മേനേം അനിയത്തീനേം എനിക്ക് ഇഷ്ടായീട്ടോ, നിന്നെപ്പോലല്ല പാവങ്ങളാ ”
“ഓഹ്, ആയിക്കോട്ടെ ഞാൻ അത്ര പാവം ഒന്നും അല്ല, നിനക്ക് പറ്റൂങ്കി മിണ്ടിയാ മതി”
“മിണ്ടിയല്ലേ പറ്റൂ, ഇന്ദുന് ഫോൺ ഇല്ലല്ലോ അപ്പൊ അവളോട് സംസാരിക്കണം എന്ന് തോന്നുമ്പോൾ ഞാൻ നിന്നെ വിളിക്കും അപ്പൊ അവൾക്കു ഫോൺ കൊടുത്താ മതി ”
“പോടാ നിന്റെ പ്രേമത്തിന് കുട പിടിക്കലല്ലേ എന്റെ പണി ”
ഞാൻ പറയുന്നത് കേട്ടിട്ട് അവൾക്കു നല്ല ദേഷ്യം വരുന്നുണ്ട്
“അപ്പൊ നീയല്ലേ പറഞ്ഞെ എന്ത് സഹായവും നീ ചെയ്യാം എന്ന് ”
“എടാ അവളുടെ കല്യാണം ഉറപ്പിച്ചതാ ”
“അതിനെന്താ കല്യാണം കഴിഞ്ഞിട്ടൊന്നും ഇല്ലല്ലോ”
“നീ എന്തേലും കാണിക്കു, ഞാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കണ്ട ”
അതും പറഞ്ഞു അവൾ വേഗം തന്നെ അമ്മയുടെയും അനിയത്തിയുടെയും അടുത്തേക് നടന്നു
ഇപ്പോഴാണ് അവന്മാരെ കുറിച്ച് ആലോചിക്കുന്നത്, ഞാനും ദുർഗയും സംസാരിച്ചു തുടങ്ങുന്ന സമയത്ത് അവന്മാർ അടുത്തുണ്ടായിരുന്നു പിന്നെ എങ്ങോട്ട് പോയി എന്ന് കണ്ടില്ല,
അവന്മാരെ തിരക്കി കുറച്ചു നടന്നു കഴിഞ്ഞപ്പോളാണ്, അരുൺ ചേട്ടൻ ആരോടോ സംസാരിച്ചുകൊണ്ടു നിൽക്കുന്നത് കണ്ടത്, മറ്റെയാൾ ഒരു കാറിന്റെ മറവിലായതു കൊണ്ട് ആളെ കാണാൻ പറ്റുന്നില്ല, കണ്ടിട്ട് ഒരു പെൺകുട്ടി ആണെന്ന് തോന്നുന്നു, എന്തായാലും ആരാണ് അതെന്നു കണ്ടുപിടിക്കാൻ ഉറപ്പിച്ചു
അടുത്ത് ചെന്നതും കൂടെ ഉള്ള ആളിനെ കണ്ടു ഞാൻ ഒന്ന് ഞെട്ടി, s5 ഇലക്ടോണിക്‌സ് പഠിക്കുന്ന അനു, ഇവർ തമ്മിൽ കോളേജിൽ വച്ചു കാണുമ്പോൾ ഒകെ
പൊരിഞ്ഞ അടിയാണ്, എന്നിട്ട് രണ്ടും കൂടെ ഇവിടെ വന്നു ശൃംഗരിച്ചു കൊണ്ട് നിൽക്കുവാണ്, എന്നാലും എല്ലാം ഒന്ന് ഉറപ്പിക്കണമല്ലോ ചിലപ്പോ വെറുതെ ഫ്രണ്ട്‌സ് ആണെങ്കിലോ
ഞാൻ അവരുടെ സംസാരം കേൾക്കാൻ പറ്റുന്ന രീതിയിൽ അടുത്ത് നിന്നു , കാണിക്കുന്നത് തറ പരിപാടി ആണെങ്കിലും സംഭവം സത്യമാണെങ്കിൽ ഭാവിയിൽ ഗുണം ചെയ്യും
“നീ നിന്റെ കൂട്ടുകാരുടെ കൂടെ അല്ലെ ഫുൾ ടൈം, നിനക്ക് എന്നെ വേണ്ടല്ലോ ”
“എടി അത് കോളേജിൽ വച്ചല്ലേ, അല്ലാതെ എനിക്ക് കോളേജിൽ വച്ചു കാണുമ്പോൾ എന്റെ അനുമോളെ എന്നും വിളിച്ചു കെട്ടിപ്പിടിക്കാൻ പറ്റുമോ? ”
അനുചേച്ചി ഫുൾ കലിപ്പിലാണ്, അരുൺ ചേട്ടൻ ആളെ തണുപ്പിക്കാൻ നോക്കുകയാണ്, ഇനി ഇവിടെ നിന്നാൽ അവരുടെ പ്രണയ സല്ലാപം മുഴുവൻ കാണേണ്ടി വരും
“അരുൺ ചേട്ടാ ”
പുള്ളി എന്നെക്കണ്ടതും ഒന്ന് ഞെട്ടി
“ആഹ് നീയോ, നീയെന്താ ഇവിടെ ”
“ചേട്ടനെന്താ ഇവിടെ, ചേട്ടന്റെ കൂട്ടുകാർ ആരും വന്നിട്ടില്ലല്ലോ ”
“ഞാൻ കോളേജ് യൂണിയൻ ന്റെ പ്രധിനിധി ആയി വന്നതാടാ ”
ആള് പോളി യൂണിയൻ സെക്രട്ടറി ആണ്
“അപ്പൊ. ഈ ചേച്ചിയോ ”
“ഇവളെ ഞാൻ ഇവിടെ വച്ചു കണ്ടതാ, അപ്പൊ വെറുതെ സംസാരിച്ചതാ ”
ആള് വീണിടത്തു കിടന്നു ഉരുളുകയാണ്