റിയാസ്: പോടാ അങ്ങനെ പറയിച്ചാൽ അവൾക്കും പ്രോബ്ലെംസ് ഉണ്ടാകുമല്ലോ. അങ്ങനെ ഒന്നും ഉണ്ടാകില്ല
അനന്തു: ഡാ ഈ കോളേജ് ഫുള്ളും ഇത് പാട്ടാണ്. അവിടെ ഈ കോളേജിൽ നിന്നു അവനും അവളും പിന്നെ നിങ്ങളും മാത്രം അല്ലെ ഉണ്ടായിരുന്നുള്ളു. പിന്നെ ഇവിടെ അറിഞ്ഞത് ഇ
എങ്ങനെ…….. അവനോ അവളോ പറയാതെ അറിയില്ലലോ
റിയാസ്: അത് ശെരി ആണ് ഇവിടെ ചുമ്മാ ഇരുന്നാൽ പറ്റില്ല നീ വാ നമ്മുക്ക് ഒന്നു തിരക്കിയിട്ടു വരാം
നമ്മൾ ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി. മുൻപ് പലപ്പോയും ഈ കോളജിൽ വെച്ചു അപമാനിതൻ ആയിട്ട് ഉണ്ടായിരുന്നെങ്കിലും. അതെക്കെ ഒരു റുമേറിന്റെ പുറത്ത് പറഞ്ഞത് പോലെ ആയിരുന്നു. പക്ഷെ ഇത് അങ്ങനെ അല്ല ഈ കോളേജിലെ തന്നെ ഒരു പെൺകുട്ടിയും ആയി ഉണ്ടായ പ്രശ്നം ആണ്. കൂടാതെ അവളുടെ കാമുകൻ തന്നെ സാക്ഷിയും. മുമ്പ് എന്നെ കാണുമ്പോൾ പുറകിൽ നിന്നു അടക്കം പറഞ്ഞവർ എല്ലാം ഉറപ്പിച്ചു കൊണ്ടു തന്നെ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് എല്ലം മനസിലായി എന്നർത്ഥത്തിൽ എന്നോട് കുറച്ചെങ്കിലും അടുപ്പം കാണിച്ച പെൺകുട്ടികളും നോക്കാൻ തുടങ്ങി. അന്ന് അഞ്‌ജലി കോളേജിൽ വന്നിരുന്നില്ല. റിയാസും അനന്തുവും അത് ഉറപ്പു വരുത്തി. വൈകുന്നേരം നേരം ഞങ്ങൾ ബൈക്കെടുക്കാൻ ഷെഡിൽ ചെല്ലുമ്പോൾ നിതിനും കുറച്ചു പിള്ളേരും എന്നെ ചിറഞ്ഞു നോക്കുണ്ടായിരുന്നു. എനിക്ക് അവനെ തല്ലണം എന്നുണ്ട് ഇന്നലെ കിട്ടിയത് തിരിച്ചു കൊടുക്കണ്ടേ. ഞാൻ അവനെ തിരിച്ചു ചിറഞ്ഞു അപ്പോയെക്കും റിയാസ് വണ്ടിയെടുത്ത എന്റെഅടുത്ത് വന്നു. വണ്ടിയിൽ കയറാൻ പറഞ്ഞു ഞാൻ അവന്മാരെ നോക്കികൊണ്ട് തന്നെ വണ്ടിയിൽ കയറി. റിയാസ് വണ്ടിയെടുത്തു.
” ഡാ അഞ്‌ജലി യുടെ നമ്പർ ഉണ്ടോ നിന്റെ കയ്യിൽ ”
” ഇല്ലെടാ ”
” നീ ഒക്കെ ഇന്നലെ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ടുപോയത് അല്ലെ………. ഷാഹിനയുടെ കയ്യിൽ കാണുമോ ”
” അവളുടെ കയ്യിൽ ഒന്നും ഇല്ല. ഞാൻ ഒപ്പിക്കാൻ പറഞ്ഞിട്ട് ഉണ്ട് ”
” അവളുടെ വീട് എവിടെയാ ഒന്നു പോയി നോക്കിയാലോ ”
” വേണ്ട അത് വേറെ പുലിവാൽ ആകാൻ ആണ് ”
” ഡാ അവൾ കോളേജ് ബസ്സിൽ അല്ലെ വരുന്നത്. നാളെ നേരത്തെ വന്നു അവൾ ബസിൽ നിന്നു ഇറങ്ങുമ്പോൾ ചെന്നു കണ്ടാലോ ”
” വേണ്ട ……. ഞാൻ വെറുതെ തന്നെ ഏതെങ്കിലും പെണ്ണിന്റെ അടുത്ത് സംസാരിക്കുന്നത് കണ്ടാൽ തന്നെ കോളേജിൽ അത് സംസാരം ആവും … പിന്നെ ഇവളുടെ അടുത്ത് സംസാരിക്കുമ്പോൾ പറയണോ ”
” ഡാ അവൾക് പരാതി ഉണ്ടെങ്കിൽ കാര്യങ്ങൾ ഇങ്ങനെ ഒന്നും അല്ലായിരിക്കും….. കോളേജിന് വെളിയിൽ നടന്ന സംഭവം ആയത് കൊണ്ട് പോലീസ് ആയിരിക്കും ഇടപെടുന്നത്………… ഇത് ആ നിതിന്റെ കുത്തികഴപ്പ് ആയിരിക്കും……….. എന്തായാലും നാളെ അഞ്ജലിയെ കണ്ടേ പറ്റു ”
റിയാസ് അത് ഉറപ്പിച്ച പോലെ പറഞ്ഞപ്പോൾ ഞാൻ വേറെ ഒന്നും പറഞ്ഞില്ല. പിന്നെയും അനന്തുവും റിയാസും വേറെ എന്തൊക്കെയോ