അനുരാഗപുഷ്പങ്ങൾ 2 [രുദ്ര] [Climax]

Posted by

അവൻ അവളുടെ മടിയിൽ ഒന്ന് തലവച്ചു കിടക്കാൻ…. കുഞ്ഞിന്റെ ബഹളത്തിനായി കാതോർക്കാൻ… ഒരു ചുംബനം നൽകാൻ…. പക്ഷെ അവൻ അവസാനം പറഞ്ഞ വാക്കുകൾ അവളുടെയുള്ളിൽ തീ കോരിയിട്ടു….
“ഈ കുഞ്ഞിന് അച്ഛനൊപ്പം കഴിയാൻ യോഗമില്ല അമലേട്ടാ….”
അവൾ ഉദരത്തിൽ കൈ വച്ചുകൊണ്ട് പറഞ്ഞു…..പിറ്റേന്ന് എല്ലാവരും കല്യാണത്തിന്റെ തിരക്കിലായിരുന്നു…. രാവിലെ തന്നെ കല്യാണപെണ്ണിനെ ഒരുക്കാൻ ഒരു ഗാങ് തുനിഞ്ഞിറങ്ങി…. സാധാരണ എല്ലാ ദിവസവും നനഞ്ഞ കോഴിയെ പോലെ ഇരുന്ന അമലിന് അന്ന് വലിയ ഉത്സാഹമായിരുന്നു…. നേരത്തെ എഴുന്നേറ്റ് അരവിന്ദിന്റെ കൂടെ നടന്ന് എല്ലാകാര്യങ്ങളും അവനും നോക്കി നടത്തി…. അവന്റെ പെരുമാറ്റം കണ്ടപ്പോൾ അരവിന്ദനും അച്ഛനും അമ്മയ്ക്കും അൽപ്പം ആശ്വാസം തോന്നിയെങ്കിലും ആരതിയ്ക്ക് കൂടുതൽ വിഷമമാകുകയാണ് ചെയ്തത്….
സ്വന്തം കുഞ്ഞിന്റെ അമ്മയെ മറ്റൊരാൾ കല്യാണം കഴിക്കാൻ പോകുന്നത് നോക്കി കാണേണ്ടി വരുന്ന…. ആ കുഞ്ഞിന്റെ പിതൃത്വം നിഷേധിക്കപ്പെട്ട അച്ഛനാണവൻ… എന്ന ചിന്തയായിരുന്നു അവളുടെ മനസ്സു നിറയെ…..

കുളിച്ച് കസവു മുണ്ടും ഷർട്ടും ഇട്ട് അമൽ രാവിലേ തന്നെ ഇന്ദുവിന്റെ റൂമിലെത്തി…. അതിനകത്ത് അവളെ കൂടാതെ വലിയ ഒരു പെൺപടയുണ്ടായിരുന്നു…. അതിന് ചുക്കാൻ പിടിക്കാൻ ആരതിയും…. ആ പെണ്ണുങ്ങളുടെ ഇടയിൽ നിർജീവമായ ഒരു പാവ കണക്കെ ഇന്ദുവും…. ദൂരെ നിന്നും അവളെ ഒരു നോക്ക് കണ്ട് കണ്ണുകൾ തുടച്ചുകൊണ്ട് അവൻ തിരികെ നടന്നു….

ചേച്ചിയുടെ കല്യാണത്തിന്റെയത്രയും ആളുകൾ ഇല്ലായിരുന്നെങ്കിലും അത്യാവശ്യം ആളുകൾ അവിടെ കൂടിയിട്ടുണ്ടായിരുന്നു….. പക്ഷെ സമയം എത്ര കഴിഞ്ഞിട്ടും രാജു അവിടെ എത്തിയിരുന്നില്ല…. ചെറുക്കനെ കാണാതെ ആളുകൾ അത്യാവശ്യം മുറുമുറുപ്പ് തുടങ്ങിയിരുന്നു…. അരവിന്ദിന്റെ അച്ഛൻ വിളറി പിടിച്ചത് പോലെ ഓടി നടന്ന് ഫോൺ വിളിക്കുന്നുണ്ടായിരുന്നു …. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ രാജുവിന്റെ കൂട്ടാളികളിൽ ഒരാൾ അവിടെയെത്തി അരവിന്ദിനോടും അച്ഛനോടും എന്തോ സംസാരിച്ചു…. അച്ഛൻ തളർന്നത് പോലെ നിലത്തിരിന്നു…. അരവിന്ദ് അച്ഛനെയും വിളിച്ചുകൊണ്ട് വീട്ടിനുള്ളിലേക്ക് പോയി…. പിന്നാലെ ഒരു ചിരിയോടെ അമലും….

” ഈ കല്യാണം നടക്കില്ല…. രാജുവിന് ഈ വിവാഹത്തിന് താല്പര്യമില്ലന്ന്…. ”
അകത്തു കൂടി നിന്ന ബന്ധുക്കളോടും ഇന്ദുവിനോടുമായി അരവിന്ദ് പറഞ്ഞു…. കേട്ടപാടെ അമ്മ വലിയ വായിൽ കരയാൻ തുടങ്ങി…. ഇന്ദുവിന് പക്ഷെ ആശ്വാസമാണ് തോന്നിയത്….

” അങ്ങനെ പറഞ്ഞാൽ എങ്ങനാ… അവന്റെ കുഞ്ഞല്ലേ ഇവളുടെ വയറ്റിൽ… ”
ഏതോ ഒരു അമ്മാവൻ പറഞ്ഞു…. എല്ലാവരും അത് ഏറ്റുപിടിച്ചു..

” ഈ കുഞ്ഞ് അവന്റേതല്ലെന്നാണ് അവൻ പറയുന്നത്….. അത് അവൻ ഏത് കോടതിയിൽ വേണമെങ്കിലും തെളിയിക്കാമെന്ന്…. ”
അരവിന്ദ് ഇന്ദുവിനെ നോക്കികൊണ്ടാണ് പറഞ്ഞത്… ഇത്തവണ അവൾ ഞെട്ടി…. എല്ലാ കണ്ണുകളും അവളിലേക്ക് നീണ്ടു…. ആരതി നിസ്സഹായയായി അവളെ നോക്കി…. പിന്നീട് അങ്ങോട്ട് ഒരു ആക്രമണമായിരുന്നു… അനാഥ പെണ്ണിനെ എടുത്ത് വളർത്തിയതിന് അച്ഛനെയും അമ്മയെയും തൊട്ട് ഇന്ദുവിന്റെ പെട്ടമ്മെയെ പോലും പലരും ഓരോന്ന് പറയാൻ തുടങ്ങി…. എല്ലാം കേട്ട് തലയും കുനിച്ച് ഇരിക്കാനേ അച്ഛനും അമ്മയ്ക്കും കഴിഞ്ഞുള്ളു….

“എനിക്ക് ഒരു കാര്യം പറയാനുണ്ട്…. ”
ആ ബഹളത്തിനിടയ്ക്ക് അമൽ വിളിച്ചു പറഞ്ഞു…. എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു….. ഇന്ദുവിന്റേയും….

” നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഇന്ദുവിനെ കല്യാണം കഴിക്കാൻ എനിക്ക് താല്പര്യമുണ്ട്…. ”
അമലിന്റെ വാക്കുകൾ ഒരു കുളിർ മഴ പോലെയാണ് അച്ഛന്റെയും അമ്മയുടെയും ഉള്ളിൽ പെയ്തു വീണത്….

Leave a Reply

Your email address will not be published. Required fields are marked *