അതിനു വേണ്ടി ചിലവഴിക്കുന്ന സമയമുണ്ടെങ്കിൽ എന്തോരം പെൺപിള്ളേരെ വായ്‌നോക്കാം …😝😝
അങ്ങനെ ഉന്തിയും തള്ളിയും അന്നത്തെ ക്ലാസ്സ് തീർന്നു കിട്ടി ..വിട്ടയുടൻ ഞങ്ങൾ ഗ്രൗണ്ടിലേക്ക് പോയി .പോകുന്ന വഴിക്ക് ശബരി കീർത്തനയെ കാണണ്ടേ എന്നും ചോദിച്ചിട്ടൊരു എനിക്കിട്ടൊരു കൊട്ട് കൊട്ടിയെങ്കിലും അതിനു മൈൻഡ് കൊടുക്കാതെ ഞാൻ മുന്നോട്ടു നടന്നു .
” നീയെന്താ ചോദിച്ചതിനു ഒന്നും പറയാത്തത് ..? നിന്റെ നാവെറങ്ങി പോയോട പട്ടി ..”
ശബരി ഫിലോമിനയെ അനുകരിച്ചു എന്നോട് ചോദിച്ചപ്പോൾ ഞാൻ അവന്റെ നേരെ തിരിഞ്ഞു
” കണ്ണിൽ കണ്ടവരൊക്കെ കേറി ചൊറിയാൻ ചാൻസുണ്ട് ,അതിനു മൈൻഡ് കൊടുക്കേണ്ടെന്നു എന്റെ ചങ്ക് എന്നോട് പറഞ്ഞിട്ടുണ്ട് ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആദ്യം കത്തിയില്ലെങ്കിലും പിന്നെ മനസിലായപ്പോ അവൻ ചവിട്ടുന്ന പോലെ കാണിച്ചു പേടിപ്പിച്ചു ..
ഗ്രൗണ്ടിൽ എത്തിയപ്പോൾ ടീം മെമ്പേഴ്‌സ് എല്ലാവരും വന്നുകൊണ്ടിരിക്കുന്നെ ഉണ്ടായിരുന്നുള്ളു .വന്നവരിൽ ചിലർ വാം അപ്പ് ചെയ്യുന്നു , ചിലർ ഷൂ കെട്ടികൊണ്ടിരിക്കുന്നു, ഞങ്ങളെ കണ്ടപ്പോൾ സുഹൈൽ എണീറ്റു
” ഹാ ..വന്നല്ലോ കാമുകൻ , ഇന്നു പോയില്ലെട..? ഓഹ് ..മിനിഞ്ഞാന്ന് കിട്ടിയതിന്റെ ക്ഷീണം മാറിയില്ലല്ലേ ..?? ”
അവനു ഒടുക്കത്തെ സംശയം ..
” ഏതോ ഒരു തെണ്ടി പണി തന്നെടോ , അതാണ് അത്രേം ഇഷ്യൂ ആയതു …”
ഞാൻ സെന്റി അടിച്ചു ..അവിടെ ജാട കാണിച്ചാൽ ചിലപ്പോൾ ഇനിയും ഇട്ടു വാരും എന്നുറപ്പാണ് .
“അതെല്ലാം ഞാൻ അറിഞ്ഞു മോനേ ….എനിക്കൊരു ബിരിയാണി മേടിച്ചുതന്നാൽ കാര്യം ഞാൻ പറഞ്ഞുതരാം …” അവൻ മുഖത്തു നോക്കി ഇളിച്ചു .
പന്നൻ അവസരം മുതലെടുക്കുവാണല്ലോ ..ഞാൻ നിസഹായനായി ശബരിയുടെ നോക്കി , അവൻ സംശയത്തിൽ അവനെന്താണ് പറയുന്നതെന്ന് നോക്കിയിരിക്കുന്നു .
” എന്തിന്റെ കാര്യമാ പറയുന്നത് ..? ബിരിയാണി ഞാൻ വാങ്ങിത്തരാം .. നീ കാര്യം മുഴുവൻ പറ ”
അവൻ സുഹൈലിനെ പ്രോലോഭിപ്പിച്ചു ..
” അതോ …അത് നമ്മുടെ ജിത്തു പറ്റിച്ച പണിയാണ് ..ജിത്തുന്റെ ക്ലാസിലല്ലേ അവൾ പഠിക്കുന്നത് …ഈ അടുത്ത് അവനും ആ പെണ്ണും തമ്മിൽ റെക്കോർഡ് സബ്മിറ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു എന്തോ കശപിശ ഉണ്ടായത്രേ , അവൾ കാരണം ഇവനും ഇവന്റെ ഒപ്പമുള്ള 3 പയ്യന്മാരും ക്ലാസിനു പുറത്തായെന്നോ ,അങ്ങനെ ഏതാണ്ട് സംഭവിച്ചിരുന്നു ..അതിനു ഇവൾക്കിട്ടൊരു പണി കൊടുക്കാൻ നോക്കിയിരിക്കുമ്പോളാണ് നിന്റെ വൺവേ പ്രേമം ഇവനറിഞ്ഞത് , നിന്റെ പേരും പറഞ്ഞു ഉഗ്രൻ ലവ് ലെറ്റർ എഴുതി നീ തന്നതാണെന്നും പറഞ്ഞു ക്ലാസിൽ വെച്ചു ഉറക്കെ വായിച്ചുകേൾപ്പിച്ചു ,അറിഞ്ഞിടത്തോളം സംഗതി കുറച്ചു ഹോട്ട് ആയിരുന്നെന്നാണ് കേട്ടത് .നിന്നെ അവൾക്കറിയാത്തതുകൊണ്ടു വേറെ പ്രശ്നമുണ്ടാകില്ലെന്നു കരുതിയാണ് നിന്റെ പേരിൽ ചെയ്തതത്രെ, അവൾ നിനക്ക് തന്ന കത്തിന്റെ മറുപടിയായി നീ എഴുതിയെന്ന രീതിയിലാണ് അവർ അവതരിപ്പിച്ചത് , ഉദ്ദേശിച്ചപോലെ അവൾ നന്നായിട്ട് നാണംകെട്ടു , ഇത്തിരി അഹങ്കാരം ഉള്ളതുകൊണ്ടും ക്ലാസിൽ കുറേ ശത്രുക്കൾ ഉള്ളതിനാലും പ്ലാൻ വളരെ വൻ വിജയമായി , പക്ഷെ അതോടുകൂടി ഇവൻ നോട്ടപ്പുള്ളി