ഉച്ചയ്ക്ക് ശേഷം സബ് പേപ്പർ ആയിരുന്നു , ബോറടിച്ചു മരിക്കാനായപ്പോൾ തലവേദനയാണെന്നും പറഞ്ഞു മിസിനോട് സമ്മതം വാങ്ങി ഡിസ്കിൽ തകർത്തു വെച്ചു കിടന്നു ചെറുതായൊന്നു മയങ്ങി .ആരോ തട്ടി വിളിച്ചപ്പോളാണ് കണ്ണ് തുറന്നത് ,എല്ലാവരും എന്നെ തന്നെ നോക്കി ചിരിക്കുന്നു … ദൈവമേ !!!
രംഗം പന്തിയല്ലെന്ന് പെട്ടെന്ന് കത്തി .
പക്ഷെ ഇതെന്തു കോപ്പാണെന്നു മനസിലാവാതെ ശബരിയെ നോക്കിയപ്പോൾ അവനും ചിരിക്കുന്നുണ്ട് …
മിസ്സ് ചെറിയൊരു കളിയാക്കലോടെ എന്നോട് ചോദിച്ചു ” എന്താ മനു …തല വേദന മാറിയോ ..? “..
ഞാൻ മെല്ലെ തലയാട്ടി , ശബരിയുടെ ചെവിയിൽ കാര്യം ചോദിച്ചു ..
” എടാ നാറി , തലവേദന പറഞ്ഞു വിശ്രമിക്കുമ്പോ ഉറങ്ങാതിരുന്നൂടെ …നിന്റെ കൂർക്കം വലി ഈ കോളേജ് മൊത്തം കേട്ടിട്ടുണ്ടാവും , നിന്റെ മോന്ത ഒന്ന് കണ്ണാടിയിൽ നോക്കിയാൽ നീ ഇനിയും ഞെരമ്പ് മുറിക്കേണ്ടിവരും തുപ്പലൊക്കെ ഒലിച്ചു ഈ സൈഡ് മൊത്തം നനഞ്ഞിട്ടുണ്ട് …പന്ന ***** മോനെ , എന്റെ നോട്ട് വരെ മഴ വെള്ളത്തിൽ ഇട്ടപോലെ ആയിപോയി ..ശവം ”
പറഞ്ഞുകൊണ്ട് അവൻ കോക്രി കാണിച്ചു ..
അയ്യേ …സംഗതി ശെരിയാണല്ലോ , എന്റെ നോട്ടിന്റെയും അവന്റെ നോട്ടിന്റെയും മുകളിലായാണ് ഞാൻ കെടന്നിരുന്നത് ,വായിൽ നിന്നും തുപ്പലൊഴുകി അതിന്റെ 2 ന്റെ സൈഡും നനഞ്ഞിരിക്കുന്നു ..ഛെ ..നാണക്കേട് എഗൈൻ …
ഇതിലും ഭേദം ആ കുളത്തിൽ വീണു ചത്താൽ മതിയാരുന്നു …
എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നി..തലവേദന പറഞ്ഞു കിടക്കാൻ വിചാരിച്ച നേരത്തിനെ പ്രാകി ബാക്കി സമയം ഞാൻ കഴിച്ചുകൂട്ടി …സംഗതി ദേഹം ക്ലാസിലായിരുന്നെങ്കിലും ദേഹി ഓടി രക്ഷപ്പെട്ടിരുന്നു . ..ഇതൊന്നു കഴിഞ്ഞിരുന്നെങ്കിൽ എന്നായി അവസ്ഥ…. !!!
പിന്നെ ഉള്ള ഓരോ നിമിഷവും മനസ്സിൽ സ്വയം പ്രാകി സമയം കഴിച്ചു. പിന്നെ കുറ്റം പറയരുതല്ലോ ഈ പൊളിറ്റിക്കൽ സയൻസ് എന്ന സാധനമാണ് സബ് പേപ്പർ ,ഇത്രേം വെറുപ്പിക്കുന്ന ഒരു ഐറ്റം ഞങ്ങക്ക് വേറെയില്ല ,പിനെ ആ ക്ലാസിനു ഇരിക്കാനുള്ള പ്രോചോദനം പ്രിയ മിസ്സ് മാത്രമാണ് …പഠിപ്പിക്കാൻ വല്ല്യേ അറിവൊന്നും ഇല്ലെങ്കിലും ആളൊരു പാവമായതിനാലും വെറുപ്പിക്കാൻ നിൽക്കാത്തതിനാലും ആരും അങ്ങനെ കട്ട് ചെയ്യാറില്ല …
പലപ്പോഴും പഠിപ്പിക്കുന്ന സമയത്ത് പഠിപ്പിസ്റ്റുകൾ ചോദ്യം ചോദിക്കുമ്പോൾ മൂപ്പത്തി ചെറുതായൊന്നു വിയര്ക്കും , പാവം …അത് കാണുമ്പോളെല്ലാം ഈ പഠിപ്പി തെണ്ടികൾക്കു എന്തിന്റെ കേടാണോ എന്ന് സ്വയം ചോദിച്ചിട്ടുണ്ട് .
ഞങ്ങളെ സംബന്ധിച്ചിടത്തോളം മനസിലായത് പഠിക്കും എന്നല്ലാതെ മനസിലാവാത്ത ഭാഗങ്ങൾ ചോദിച്ചു മനസ്സിലാക്കാനോ വേറെ എവിടെയെങ്കിലും റെഫർ ചെയ്യാനോ ഒന്നിനും മെനക്കെടാറില്ല ..മടി തന്നെ കാര്യം !!