കിനാവ് പോലെ 3 [Fireblade]

Posted by

അയാളെ കണ്ടപ്പോൾ തന്നെ ഡോക്ടർ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് ചോദിച്ചു ..

“ഏയ്‌ …അതൊന്നും അല്ല സാറേ , ഒരു ട്രെയിനിംഗ് ഉണ്ടായിരുന്നു ഹൈദരാബാദ് ..അതിനു പോയിരുന്നു ,മെസേജ് ചെയ്യാൻ മറന്നു പോയി “.
അയാൾ മറുപടി കൊടുത്തു , പിന്നെ ഞങ്ങളെ കാണിച്ചു പറഞ്ഞു
” ഇവർ എന്റെ ഫ്രണ്ട്സാണ് , അവരെ നോക്കി വിട്ടോളു ആദ്യം…”

ഡോക്ടർ കാര്യങ്ങൾ തിരക്കി , കുളത്തിൽ ചാടിയെന്നാണ് പറഞ്ഞത് , രോഗം വിവരങ്ങളും ചുരുക്കി പറഞ്ഞു കൊടുത്തു ..ഡോക്ടർ അയാളുടെ നേരെ തിരിഞ്ഞു
“നിന്റെ കയ്യിൽ അസ്കോറിൽ സിറപ്പ് ഇല്ലേ , അത് 2 സാമ്പിൾ കൊടുക്ക് ,പിന്നെ അമോക്സി ക്ലാവ് സാമ്പിൾ ഉണ്ടെങ്കിൽ അതൊരു 10 എണ്ണവും കഴിക്കുന്ന വിധം നീതന്നെ പറഞ്ഞുകൊടുത്തേക്ക് ” അയാൾ തലയാട്ടി ,

” വണ്ടിയിലുണ്ട് നിങ്ങൾ പുറത്തു നിന്നോളൂ ,ഞാൻ എടുത്തു തരാം ” ഞങ്ങളോടായി പറഞ്ഞു അയാൾ ഒരു i pad എടുത്തു,
ഡോക്ടർ വേറെ 2 മരുന്ന് കൂടി വാങ്ങാൻ എഴുതി പ്രീസ്ക്രിപ്ഷൻ എന്റെ കയ്യിൽ തന്നു .ഞങ്ങൾ ഫീസ്‌ കൊടുത്തപ്പോൾ ഡോക്ടർ വാങ്ങിയില്ല
” ഇവന്റെ കൂട്ടുകാരുടെൽന്നു ഞാൻ പൈസ വാങ്ങാൻ പറ്റൂല ,ഒന്ന് പോയി തന്നാൽ മതി ”
ഞങ്ങൾ അമ്പരന്നു അയാളെ നോക്കിയപ്പോൾ അതേ പുഞ്ചിരിയോടെ പുള്ളി പൊക്കോളാൻ കണ്ണ് കാണിച്ചു പിന്നെ അവർ ഇംഗ്ലീഷിൽ മരുന്നിന്റെ എന്തൊക്കെയോ സംസാരിച്ചോണ്ടിരുന്നപ്പോൾ ഞങ്ങൾ ഇറങ്ങി പുറത്തു നിന്നു ..

എനിക്ക് സത്യത്തിൽ ചിരിയും അമ്പരപ്പും മാറിയിട്ടുണ്ടായിരുന്നില്ല …ശബരിയും അകെ വണ്ടറടിച്ചു നീക്കുകയായിരുന്നു ..

5 മിനിട്ട് കഴിഞ്ഞപ്പോൾ അയാൾ വന്നു വിളിച്ചു ബുള്ളറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി .
മരുന്നുകൾ എടുത്തുതന്നു കഴിക്കണ്ട വിധവും പറഞ്ഞുതന്നു ശേഷം കൈ നീട്ടി പറഞ്ഞു ” ഞാൻ അനീഷ്‌ ,ചെർപ്പുളശേരിയാണ് വീട് ”
ഞങ്ങൾ ഓരോരുത്തരായി കൈ കൊടുത്തു പരിചയപ്പെട്ടു ..

” താങ്ക്സ് ,മരുന്നിനും ചെയ്ത ഉപകാരത്തിനും ” ഞാൻ കൈയിൽ വെച്ചു പറഞ്ഞപ്പോൾ അയാൾ പിന്നെയും ചിരിച്ചു ..
” അതൊന്നും വേണ്ട കൂട്ടുകാരേ ,ഇനി ഇങ്ങനെ ബാഗ്‌ തൂക്കി നടക്കുന്നവരെ കാണുമ്പോൾ നിങ്ങളെ വെറുപ്പിക്കാൻ വരുന്നവരാണെന്നു തോന്നാതിരുന്നാൽ മതി ,ഇതെന്റെ കാർഡ്‌ ആണ് ഇടക്കൊക്കെ വിളിക്കു .. അപ്പൊ പോട്ടെ , പിന്നെ കാണാം “.

അയാൾ വണ്ടിയെടുത്തു പോയി ,കാർഡ്‌ പേഴ്സിൽ എടുത്തുവെച്ചു ശബരിയോട് ഞാൻ ബാക്കി വാങ്ങാനുള്ള മരുന്ന് വാങ്ങി വരാൻ പറഞ്ഞു , അവൻ പോയി വാങ്ങി വന്നു ബൈക്കെടുത്തു…പോകുന്ന വഴി ഞാൻ അവൻ ചോദിച്ചു
” ആളുകളെ നമ്മൾ
ഒറ്റനോട്ടത്തിൽ മനസിലാക്കുന്ന രീതിയാകില്ല പരിചയപ്പെടുമ്പോ ലേ ..??

സത്യത്തിൽ ഞാനും അത് തന്നെ ആലോചിക്കുകയാരുന്നു ,ഞാൻ അവനോടു പറഞ്ഞു
” സത്യം , പിന്നെ എനിക്ക് തോന്നുന്നത് ഡിഗ്രി കഴിഞ്ഞു ഞാനും ഒരു മെഡിക്കൽ റെപ് ആയാലൊന്ന് അലോയ്ക്കുന്നുണ്ട് …നീ കണ്ടില്ലേ നല്ല ബ്രാൻഡഡ് ഡ്രസ്സ്‌ ,വണ്ടി ,I pad, നല്ല പൈസയും ഉണ്ടാവും..പിന്നെ ഡോക്ടര്സിനോടൊക്കെ എന്തൊരു ബന്ധമാടോ ..”

Leave a Reply

Your email address will not be published. Required fields are marked *