കിനാവ് പോലെ 3 [Fireblade]

Posted by

കിനാവ് പോലെ 3

Kinavu Pole Part 3 | Author : Fireblade | Previous Part

 

പ്രിയപ്പെട്ടവരെ , ഇതൊരു സാധാരണ കഥയാണ് , പ്രത്യേകതകളോ ട്വിസ്റ്റുകളോ ഒന്നും തന്നെ ഇതിലില്ല…അതുകൊണ്ടുതന്നെ ആയിരിക്കണം അധികമാർക്കും ഇഷ്ടപ്പെട്ടിട്ടില്ലെന്നും ലൈക്സ് കാണുമ്പോൾ മനസ്സിലാവുന്നുണ്ട് ..പേജുകൾ കൂട്ടി എഴുതി ഈ ഭാഗവും ഞാൻ നിങ്ങൾക്ക് തരുന്നു ..ഈ ഭാഗത്തിൽ ചില കാര്യങ്ങൾക്കു കുറച്ചധികം ഊന്നൽ കൊടുത്തിട്ടുള്ളത് എന്റെ പേർസണൽ ആയ ഇഷ്ടങ്ങൾ പറയാൻ ആഗ്രഹിച്ചതുകൊണ്ടാണ് .ലാഗ് ഫീൽ ചെയ്താൽ ക്ഷമിക്കുക ..നീ -ന , വില്ലി എന്നിവരുടെയൊക്കെ കഥകൾ വായിച്ചാണ് ഇതെഴുതാനുള്ള പ്രോചോദനം ഉണ്ടായത് ,പക്ഷെ നിങ്ങളുദ്ദേശിച്ച നിലവാരത്തിൽ എത്തിയില്ലെന്നാണ് എനിക്ക് തോന്നുന്നത്..എഴുതാനുള്ള കഴിവ് ഇത്രയേ ഉള്ളു എന്നുള്ളതുകൊണ്ട് കൂടുതൽ പ്രതീക്ഷകളും തരുന്നില്ല ..ഒത്തിരി ഇഷ്ടത്തോടെ ഈ പാർട്ടും സമർപ്പിക്കുന്നുകിനാവ് പോലെ 3

റൂമിലെത്തി ബെഡിൽ പോയിരുന്നു .ഇന്നത്തെ അധ്വാനം കൊണ്ടാണോ എന്തോ വല്ലാത്ത ക്ഷീണം തോന്നുന്നു . ശരീരമാകെ ഇടിച്ചുപിഴിഞ്ഞ പോലുള്ള വേദന .ഒന്നും പറയാനില്ല ,ഞാനായിട്ട് വരുത്തി വെച്ചതല്ലേ , സഹിക്കാം …

പുതപ്പെടുത്തു മൂടിപുതച്ചു കെടക്കാൻ തോന്നി ,മനസിന്റെ അസുഖത്തിന് മാറ്റം വന്നുതുടങ്ങിയപ്പോൾ ശരീരത്തിന് എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടല്ലോ ദൈവമേ ! ശ്വാസത്തിനൊക്കെ വല്ലാത്ത ചൂട് തോന്നുന്നുണ്ടോ …ഏയ്‌ തോന്നലാവും …!!
ഇങ്ങനെയെല്ലാം സ്വയം ആശ്വസിച്ചു പുതപ്പ് കൊണ്ട് തലവഴി മൂടി കിടന്നു …

ആരോ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുന്നപോലെ തോന്നിയപ്പോളാണ് ഉണർന്നത്.നെഞ്ചിൽ ശ്വാസം തിങ്ങിനിൽക്കുന്നു ..കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചപ്പോൾ കണ്പോളകൾക്കു മീതെ കല്ല്‌ വെച്ചതുപോലെ ഭാരം അനുഭവപ്പെട്ടു .ഒരു വിധത്തിൽ എണീക്കാൻ ശ്രമിച്ചപ്പോൾ ആകെ വേദനയോടു വേദന …
എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല ..വല്ലാത്ത ദാഹം തോന്നിയപ്പോൾ അമ്മയെ വിളിച്ചു , ശബ്ദം പുറത്തുവരാത്തത്കൊണ്ട് അമ്മ പോയിട്ട് എനിക്ക് തന്നെ കേട്ടില്ല.. ശബ്ദമെടുത്തു ഒന്ന് രണ്ടു വട്ടം വിളിച്ചപ്പോൾ ഉറക്കച്ചടവോടെ അമ്മ വന്നു ലൈറ്റിട്ടു . എന്റെ മട്ടും ഭാവവും കണ്ടാകണം വേഗം നെറ്റിയിലും നെഞ്ചിലും തൊട്ട് നോക്കി

” ആഹാ …നല്ല പനിയുണ്ടല്ലോ….ഇവിടിരിക്ക് ഞാൻ ഗുളിക നോക്കട്ടെ ”

അമ്മ പോയി പാരസെറ്റമോളും ,വെള്ളവും കൊണ്ടുതന്നു , അത് കുടിച്ചു കഴിഞ്ഞപ്പോളേക്കും കിടക്കാൻ തോന്നി ..
തലയൊക്കെ പൊട്ടിപിളരുന്ന വേദന ..

” കുറവില്ലെങ്കി നാളെ രാവിലെത്തന്നെ ഒരു ഡോക്ടറെ കാണിക്കണംട്ടോ ” അതും പറഞ്ഞു പുതപ്പെടുത്തു മൂടി തന്നു ,
കുറച്ചു സമയം കൂടി നിന്ന ശേഷം അമ്മ തിരിച്ചു പോയി .
ഞാൻ ഞെരങ്ങിയും മൂളിയും ഉറങ്ങാനുള്ള ശ്രമം തുടങ്ങി ,പക്ഷെ കുറച്ചുകൂടി കഴിഞ്ഞതോടെ മൂത്രശങ്ക കലശലായി …
മടി പിടിച്ചുകിടന്നു നോക്കിയെങ്കിലും പണി പാളി , അവസാനം കിടക്കയിൽ പോകും എന്നുള്ള അവസ്ഥയിൽ എണീച്ചു , ദേഹം മൊത്തം നുറുങ്ങുന്ന വേദന .ഒരു വിധത്തിൽ തപ്പിപിടിച്ചു ലൈറ്റ് ഇട്ടു വാതിൽ തുറന്നു ..അമ്മയെ വീണ്ടും വിളിക്കാൻ ഒരു മടി .

Leave a Reply

Your email address will not be published. Required fields are marked *