ടൈംമെഷീൻ 2 [KOchoonj]

Posted by

“മോനെന്താ കാര്യമായി ആലോചിക്കുന്നത്..”കടക്കാരന്റെ ചോദ്യമാണ് കാർത്തിക്കിനെ ചിന്തകളില്നിന്നും ഉണർത്തിയത്..
“അല്ല.. ഇവിടെ താമസിക്കാൻ വല്ല സൗകര്യവും കിട്ടുവോ..” അവൻ തെല്ലാശങ്കയോടെ തന്നെ ചോദിച്ചു..
“ഇവിടടുത്തു അങ്ങനെയുള്ള സൗകര്യങ്ങളൊന്നുവില്ല കുഞ്ഞേ.. അതൊക്കെ പട്ടണത്തിലെ ഉള്ളു.. ഇവിടെ വലിയ ഒരു വീടുള്ളത്‌ വല്യക്കാട്ടാ.. നാരായണമേനോൻ.. അവിടിപ്പോ പ്രായമായ അദ്ദേഹവും രണ്ടു പെണ്കുട്യോളും മാത്രേ താമസമുള്ളു.. മകൻ പ്രഭാകരമേനോനും കുടുംബവും പട്ടണത്തിലാ.. അവിടെ ചോദിച്ചാൽ ചിലപ്പോ…ഈ നാട്ടിൽ കറണ്ട് ഉള്ള ഒരെയൊരുവീടാ..” അയാൾ ഒരുനിമിഷം ആലോചിച്ചു..
പെട്ടെന്ന് അയാളുടെ കണ്ണുകൾ തിളങ്ങി.. മുഖത്തു ഒരു ചിരി വിടർന്നപോലെ..
“ദേവയാനികൊച്ചു.. ” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.. പെട്ടെന്ന് കാർത്തിക്കിനെ നോക്കി തുടർന്നു..”ദേ ആ പോകുന്നതാ ദേവയാനിക്കൊച്ചു… ഞാൻ പറഞ്ഞ വല്യക്കാട്ടെ കുട്ടിയാണ്.. തയ്പ്പു പഠനം കഴിഞ്ഞു തറവാട്ടിലൊട്ടാ..”
കാർത്തിക് തിരിഞ്ഞുനോക്കി.. മണ്ണിട്ട വീഥിയിലൂടെ നടന്നുനീങ്ങുന്ന ഒരു പെണ്കൊടി.. ഒരു നീലനിറത്തിലുള്ള ധാവണി ആണ് ധരിച്ചിരിക്കുന്നത്.. പുറകു മാത്രമേ കാണുന്നുള്ളൂ.. നിതംബങ്ങളിൽ തട്ടിത്തെറിക്കുന്ന മനോഹരമായി പിന്നിയിട്ടിരിക്കുന്ന മുടിയിഴകൾ.. മനോഹരിയാണെന്നു കണ്ടാലേ അറിയാം..
“ഞാൻ ആ കുട്ടിയുടെകൂടെ പോയാലോ..” കാർത്തിക് പെട്ടെന്ന് ചോദിച്ചു..
അയാൾ അല്പം ആലോചിച്ചു..
“ശങ്കരന്റെ വീട് അവിടടുത്താണ്.. ഇവൻ കൂടെവന്നു കാണിച്ചുതരും..”
കാർത്തിക് അകത്തുകയറി ബാഗ് കയ്യിലെടുത്തു..
“എത്രയാണ് ചേട്ടാ..”
“അമ്പതു പൈസ.. മൊത്തം..”
കാർത്തിക് അല്പം അതിശയത്തോടെ തലയുയർത്തി നോക്കി.. ഇതേതു വർഷവാണ് ഈശ്വരാ.. അതു ചോദിക്കാനും പറ്റില്ല..”” കാർത്തിക് ബാഗ് തുറന്നു ചില്ലറയില്നിന്നും അമ്പതുപൈസ എടുത്തു അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു.. ഒരമ്പതുപൈസ എടുത്തു അവൻ ആ പയ്യനെ നോക്കി.. അവൻ കാർത്തിക്കിനെ നോക്കിനിക്കുവാണ്..
കാർത്തിക് പുഞ്ചിരിയോടെ അവനെ അടുത്തേക്ക് വിളിച്ചു.. അവൻ ശങ്കിച്ചുനിൽക്കുന്നതുപോലെ.. കടക്കാരനെ അനുവാദത്തിനെന്നോണം നോക്കി.. അയാൾ അവനോടു ചെല്ലുവാൻ കണ്ണുകൾക്കൊണ്ടു കാണിച്ചു.. കാർത്തിക് അവന്റെ കയ്യിലേക്കും അമ്പതുപൈസ വെച്ചുകൊടുത്തു.. അവന്റെ മുഖത്തു വിരിഞ്ഞ നിഷ്കളങ്കമായ സന്തോഷം.. ആകാലത്തെ അമ്പതുപൈസയുടെ മൂല്യം ആ പയ്യന്റെ കണ്ണുകളിൽ കാണാം..
“ശങ്കരാ.. നീ ഈ മോനെ വല്യക്കാട്ടേകൊന്നു ആക്കിക്കൊടുക്കു.. നീ പറഞ്ഞാ നാരായണദ്ദേഹം കേക്കും.. ” അതുപറയുമ്പോ കടക്കാരന്റെ മുഖത്തു അമ്പതുപൈസ അതികം കിട്ടിയ സന്തോഷമായിരുന്നു.. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാകാം.. ശങ്കരനും വേഗം എഴുന്നേറ്റു..
എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു കാർത്തിക്കും ശങ്കരനും നടന്നുതുടങ്ങി.. അവരുടെ വേഗത്തിലുള്ള നടത്തം അവരെ മുന്നേപോയ ദേവയാനിയുടെ പുറകിലെത്തിച്ചു..
“ദേവൂട്ടി..” ശങ്കരൻ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു.. കാർത്തിക്കിന്റെ കണ്ണുകൾ വിടർന്നത് അവനറിഞ്ഞു.. ഹൃദയമിടിപ്പും വേഗത്തിലായപോലെ.. അതൊരു സ്ത്രീരൂപത്തിലുമുപരി ഒരു ദേവീരൂപമായിരുന്നു.. ഇത്രേം ചൈതന്യം തുളുമ്പുന്ന മുഖം ഇതുവരെ കണ്ടിട്ടില്ല.. കരിമഷിയെഴുതിയ കണ്ണുകളും വെളുത്തു ചെമ്പൻചെറുരോമങ്ങൾ എഴുന്നുനിൽക്കുന്ന കവിൽതടങ്ങളും നേർത്ത ചുവപ്പ്‌നിറം തോന്നുന്ന ചുണ്ടുകളും നീണ്ടുമെലിഞ്ഞ മൂക്കും എല്ലാം ആ മുഖത്തു സൗന്ദര്യത്തിന്റെ പര്യായമെന്നപോലെ തോന്നിക്കുന്നതായിരുന്നു.. ശരിക്കും ഏതോ ദേവത അവതാരപിറവിയെടുത്തു വന്നതുപോലെ..
“ദേവൂട്ടി..” കാർത്തിക്കിന്റെ മനസു അറിയാതെ മന്ത്രിച്ചു.. അവന്റെ കണ്ണുകൾ അവലില്നിന്നും അടർത്തിയെടുക്കാൻ കഴിയുന്നില്ല എന്നവന് തോന്നി..
ദേവയാനിയും കാർത്തിക്കിനെ ശ്രദ്ധിച്ചു.. അവളുടെ മുഖത്തു നിറഞ്ഞത് കൗതുകമായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *