“അതേ..”
“ബോംബായിൽ നിന്നായിരിക്കും ലെ.. ഇതുപോലത്തെ പാന്റും ഉടുപ്പും ഒക്കെ അവിടെയല്ലേ ഉണ്ടാവുക..” അയാൾ കാർത്തിക്കിന്റെ മോഡേണ് ആയിട്ടുള്ള ജീൻസ് പാന്റിലേക്കും ഷർട്ടിലേക്കും നോക്കി പറഞ്ഞു..
“ചേട്ടൻ പറഞ്ഞതു ശരിയാ.. ഞാൻ ബോംബായിൽ നിന്നുതന്നെയാ… എനിക്ക് കഴിക്കാനെന്തെങ്കിലും വേണം.. എന്താ ഉള്ളെ..” കാർത്തിക് മറുപടി പറഞ്ഞു..
“മോനിങ്ങോട്ടു ഇരുന്നോളൂ..” അയാൾ അതും പറഞ്ഞു തോളിൽ ഇട്ടിരുന്ന പഴയ തോർത്തുമുണ്ടും എടുത്തു ഒരു പഴയ മേശയും ബെഞ്ചും തുടച്ചു വൃത്തിയാക്കി..
കാർത്തിക് പുഞ്ചിരിയോടെ ബാഗെടുത്തു കയ്യിൽ പിടിച്ചു അവിടിരുന്നു..
“പട്ടണത്തിലുള്ളപോലെ സൗകര്യങ്ങളൊന്നും ഇവിടെ നാട്ടിൻപുറത്ത് കിട്ടില്ല.. എന്താ കഴിക്കാൻ വേണ്ടേ.. ഇടലിയും സാമ്പാറും, അല്ലേൽ പുട്ടും കടലയും..” അയാൾ വിനയത്തോടെ ചോദിച്ചു.. നല്ലൊരു കസ്റ്റമറെ കിട്ടിയ സന്തോഷം അയാളുടെ മുഖത്തു പ്രകടമാണ്..
“പുട്ടും കടലയും ആയിക്കോട്ടെ.. ഒരു ചായയും..” കാർത്തിക് പുഞ്ചിരിച്ചു..
എല്ലാവരും തന്നെത്തന്നെ നോക്കിനിക്കുന്നത് കാർത്തിക് ശ്രദ്ധിച്ചു.. ആരുടെയും അത്ഭുത ഭാവം ഇതുവരെ ചോർന്നുപോയിട്ടില്ല.. കാർത്തിക് ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി.. അയാൾ കാർത്തിക്കിനെ നോക്കി ഒരു പുഞ്ചിരി പാസാക്കി.. കാർത്തിക് തിരിച്ചും..
“എന്താ ബോംബായിൽ ചെയ്യുന്നേ.. പഠിക്കുവാണോ..” അയാളുടെ സംശയം..
“മമ്.. ഞാൻ അവിടെ ഒരു കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു..”
അയാളുടെ മുഖത്തു അത്ഭുതം..
“ഞാൻ എട്ടാം തരത്തിൽ പോയിട്ടുണ്ട്.. ഇവിടെ സ്കൂളിൽ എട്ടാംതരം വരയെ ഉള്ളു..”
കാർത്തിക് മറുപടിയായി ഒന്നു പുഞ്ചിരിച്ചു..
“എന്റെ പേര് ശങ്കരൻ എന്നാ.. ഇവിടടുത്താ വീട്.. ഇവിടെ എന്തിനാ വന്നത്..”
“ഞാൻ ഇതുപോലുള്ള നാട്ടിന്പുറത്തുകളിലേക്കു യാത്ര ചെയ്യാറുള്ളതാ.. ഒരു രസം..” കാർത്തിക് ഒരു പുഞ്ചിരിയോടെ പറഞ്ഞു..
“കാർത്തിക് എന്നല്ലേ പേരുപറഞ്ഞേ.. ഇങ്ങനത്തെ പേര് പട്ടണത്തിലുള്ളവർക്കുപോലും കേട്ടിട്ടില്ല..”
അയാൾ പറഞ്ഞപ്പോഴേക്കും കടക്കാരൻ വാഴയില ഇട്ടു അതിലേക്കു പുട്ട് വെച്ചു.. ഒരു പഴയ പാത്രത്തിൽ കടലക്കറിയും.. പുറകെ ഒരു ചെറിയ പയ്യൻ ചായ കൊണ്ടുവന്നു.. അവൻ ഒരു നിക്കറ് മാത്രമേ ഇട്ടിട്ടുള്ളൂ.. ഒരു 13 വയസ് തോന്നിക്കും.. കാർത്തിക് ആ പയ്യനെ നോക്കി ഒന്നു ചിരിച്ചു.. അവൻ തിരിച്ചും.. എന്നാൽ ആ പയ്യന്റെ പൊങ്ങിയ പല്ലുകൾ കാണിച്ചുള്ള ചിരിയിൽ വിനയവും നാണവും നിറഞ്ഞിരുന്നു..
കാർത്തിക് കഴിക്കാൻ തുടങ്ങി.. നല്ല സ്വാത്.. നല്ല വിശപ്പുണ്ടായിരുന്നതിനാൽ കാർത്തിക് പെട്ടെന്നുതന്നെ മുഴുവൻ കഴിച്ചു.. കണ്ണുകളുയർത്തി നോക്കുമ്പോൾ എല്ലാവരും തന്നെത്തന്നെ നോക്കിയിരിക്കുവാണ്.. കാർത്തിക് എഴുന്നേറ്റു പുറത്തേക്കു ചെന്നു.. അവിടെ ചെരുവത്തിൽ വെള്ളവും അതിൽ ഒരു ചിരട്ടയും.. കാർത്തിക് നല്ലതുപോലെ വായും മുഖവും കഴുകി..
ജീവിതത്തിലൊരിക്കലും ചിന്തിക്കാത്ത കാര്യമാണ് സംഭവിക്കുന്നത്.. നടന്ന അത്ഭുതത്തിൽ സന്തോഷം ഉണ്ടെങ്കിലും ഇനിയെങ്ങനെ തിരിച്ചുപോകും എന്ന ആശങ്ക അവനിലുണ്ടായിരുന്നു.. എല്ലാം ചെയ്യുമ്പോൾ അതുമാത്രം ഓർത്തില്ല.. വീട്ടിൽ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും.. എന്തായാലും അച്ഛന് മനസിലാകും.. സംഭവിക്കാനുള്ളത് സംഭവിച്ചു.. വരുന്നത് വരുന്നേടത്തുവെച്ചു””.. അവന്റെ ചിന്തകൾ കാടുകയറി..