ടൈംമെഷീൻ 2 [KOchoonj]

Posted by

പോയിട്ടുണ്ട്..പക്ഷെ അതു പൂർത്തിയായിട്ടുണ്ടായിരുന്നില്ല.. ”
“എനിക്കൊന്നും മനസിലാകുന്നില്ല..”ശ്രീദേവിയുടെ ആ വാക്കുകളിൽ ഭയം നിഴലിച്ചിരുന്നു..
“കാർത്തിക് ടൈംമെഷീൻ ഉപയോഗിച്ചു പാസ്റ്റിലേക്കു പോയിട്ടുണ്ട്.. പക്ഷെ ഞാനതിൽ വർഷവും ഒന്നും രേഖപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടു അവൻ ഏതു കാലത്തേക്കാണ് പോയത് എന്നു മനസിലാവുന്നില്ല.. പിന്നെ പ്രെസെന്റിലേക്കു തിരിച്ചുവരാൻ ടൈംഷീനുമായി ബന്ധിപ്പിക്കുന്ന ഒരു റിമോട്ട് കൂടി നിർമ്മിക്കാനുണ്ട്.. ഞാൻ അതിനുള്ള വർക്കിലായിരുന്നു.. പക്ഷെ കാർത്തിക്..”
“അപ്പൊ നിങ്ങളെന്താ പറയുന്നേ.. കാർത്തിക്കിനെ ഇനിയൊരിക്കലും നമുക്ക് കാണാൻ പറ്റില്ലെന്നാണോ..”ആ വാക്കുകൾ ഒരു തേങ്ങലായിരുന്നു..
“അമ്മേ.. ഏട്ടൻ..” കാർത്ഥികയും കരഞ്ഞുകൊണ്ട് ശ്രീദേവിയെ ചുറ്റിപ്പിടിച്ചു..
“പറ.. നമ്മുടെ മോൻ തിരിച്ചുവരുവോ.. പറയാൻ..” ശ്രീദേവി കരച്ചിലോടെ മാധവമേനോന്റെ മാറിലേക്ക് വീണു.. അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി..
“ഞാൻ അവനെ തിരിച്ചുകൊണ്ടുവരും..കൊണ്ടുവരും..”അയാളുടെ വാക്കുകൾ ദൃഢനിശ്ചയതോടെ ഉള്ളതായിരുന്നു..
…..
കാർത്തിക് കുറേദൂരം മുന്നോട്ടു നീങ്ങി.. വയലോരങ്ങളിൽ ചെറിയ കുടിലുകൾ കാണാം.. എന്നാൽ മനുഷ്യജീവിയെ ഒന്നും കാണുന്നില്ലല്ലോ..
കുറെ മുന്നിലായി ഒരു ചെറിയ ചായിപ്പ് പോലെ എന്തോ കാണാം.. കാർത്തിക് വേഗത്തിൽ നടന്നു. നല്ല വിശപ്പു തോന്നുന്നുണ്ട്.. കയ്യിലെ വാച്ചിലേക്കു നോക്കി. സമയം പത്തര ആയി..
മുന്നിൽ കാണുന്നത് ഒരു ചായക്കട ആണ്..കച്ചിമേഞ്ഞു ഇല്ലികൾകൊണ്ട് മറച്ചിരിക്കുന്ന ഒരു പഴയ ചായക്കട.. ഈശ്വരാ.. ഇതേതു കാലം””.. കാർത്തിക് ചിന്തയോടെ മുന്നോട്ടു നീങ്ങി.. ചായക്കടയിൽ കുറച്ചുപേർ ഇരിപ്പൊണ്ട്.. അവരെല്ലാം നടന്നുവരുന്ന കാർത്തിക്കിനെ കണ്ടു.. എല്ലാവരുടെയും മുഖത്തു ആശ്ചര്യമാണ്.. വേറെ ഏതോ ജീവിയെ നോക്കുന്നതുപോലെ അവർ കാർത്തിക്കിനെ നോക്കി..
കാർത്തിക് കടയിലേക്ക് കയറി.. തന്നെ സാകൂതം വീക്ഷിക്കുന്ന അവരെയെല്ലാം ഒരു പുഞ്ചിരിയോടെ അവൻ നോക്കി.. അഞ്ചാറുപേരുണ്ടു.. കൂടുതലും പ്രായമായവർ.. ഒരാൾ ചെറുപ്പമാണ്.. പ്രായമായവരെല്ലാം ഒരു മുണ്ടുമാത്രമാണ് ധരിച്ചിരിക്കുന്നത്. ചെറുപ്പക്കാരൻ ഷർട്ടും മുണ്ടും.. അയാളുടെ നീണ്ടുവളർന്ന മുടിയും കട്ടിമീശയും മെലിഞ്ഞ ശരീരവും ഒക്കെ പഴയകാല സിനിമകൾ കാണുമ്പോൾ അതിൽകാണുന്ന മനുഷ്യരെപ്പോലെ തന്നെ തോന്നിക്കും… പെട്ടെന്ന് അമ്പതു വയസുതോന്നിക്കുന്ന ഒരാൾ അങ്ങോട്ടുവന്നു.. കയ്യിൽ രണ്ടു ഗ്ളാസ്സിൽ ചായ ഉണ്ട്.. പുള്ളിയാണ് കടയുടെ ഉടമ എന്നു കാർത്തിക്കിന്‌ മനസിലായി.. അയാളും കാർത്തിക്കിനെ കണ്ടു അത്ഭുതത്തോടെ നോക്കി. കാർത്തിക്കിന്റെ വേഷവും രൂപഭംഗിയുമാണ് അവരെല്ലാം അത്ഭുതത്തോടെ അവനെ നോക്കാൻ കാരണം..
“കുഞ്ഞേതാ… ഇവിടെങ്ങും മുമ്പ് കണ്ടിട്ടില്ലല്ലോ..” അയാൾ അവനെ അടിമുടി ഒന്നു നോക്കി ചോദിച്ചു..
ഞാൻ കാർത്തിക്.. കുറച്ചു ദൂരേന്ന് വരുവാണ്..” വന്നതിന്റെ യഥാർത്ഥ സാഹചര്യം അവരോടു പറയാൻ കഴിയില്ല എന്ന് അവനു അറിയാമായിരുന്നു.. പറഞ്ഞാലും ആരും അംഗീകരിക്കില്ല..
“ദൂരേന്ന് പറയുമ്പോ പട്ടണത്തിന്നാണോ..” വീണ്ടും സംശയം..

Leave a Reply

Your email address will not be published. Required fields are marked *