ടൈംമെഷീൻ 2 [KOchoonj]

Posted by

അച്ഛൻ എഴുതിവെച്ചിരിക്കുന്ന കാര്യങ്ങൾ വ്യക്തമായി ഓർത്തു.. ടൈംമെഷീൻ പ്രവർത്തിപ്പിക്കേണ്ട രീതി വ്യക്തമായി അതിൽ എഴുതിയിട്ടുണ്ട്.. ലോകത്തെവിടെയും ഇങ്ങനൊരു അത്ഭുതം നടന്നിട്ടില്ല.. ശാസ്ത്രീയമായി ഇതിനെക്കുറിച്ച് പരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട് എങ്കിലും എവിടെയും.. ആർക്കും സമയത്തെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല.. അപ്പൊ ഇതു നടക്കാൻ സാധ്യതയുണ്ടോ.. തന്റെ അച്ഛൻ അത്രക്ക് വല്യ പുള്ളിയാണോ.. എന്നാലും എവിടെയോ എന്തോ പ്രതീക്ഷ.. അതാണ് ബാഗിൽ ആവശ്യത്തിനുള്ള ഡ്രെസ്സും മറ്റു കാര്യങ്ങളും കുറച്ചു പണവും എടുത്തു ഈ പോക്ക്.. നടന്നില്ലേൽ എന്തായാലും സംഗതി പൊളിഞ്ഞു പിടിക്കപ്പെടും.. ഓ.. എന്തു.. എന്തായാലും ചെറുപ്പംമുതൽ നാണംകെട്ടു ജീവിച്ച തനിക്കെന്തായാലെന്താ.. നടന്നാൽ നടന്നു..
പലതും ചിന്തിച്ചു പരീക്ഷണശാലക്കു മുന്നിൽ എത്തിയത് വളരെ പെട്ടെന്നായിരുന്നു.. ചുറ്റും പതിയെ കണ്ണോടിച്ചുനോക്കി.. ആരും ഇല്ല. പതിയെ താക്കോൽ കയ്യിലെടുത്തു വാതിൽ തുറന്നു അകത്തുകയറി.. ഇനിയൊട്ടും സമയം കളയാനില്ല എന്നു മനസു പറയുന്നു. ടൈംമെഷീനിലൂടെ ഒന്നു കണ്ണോടിച്ചു.. എല്ലാം ഡയറിയിൽ വരച്ചു വെച്ചിരിക്കുന്നപോലെതന്നെ.. അതിൽ പറഞ്ഞ പ്രകാരം പുറത്തുള്ള വയറുകൾ ഒക്കെ കണക്ട് ചെയ്തു.. ശ്വാസഗതി വല്ലാതെ ഉയരുന്നു.. ഭയമാണോ.. എന്തുകുന്തായാലും ഇത്രേം ആയില്ലേ.. ഇനി പിന്നോട്ടില്ല.. ഞാൻ പതിയെ അതിന്റെ ചെറിയ വാതിൽതുറന്നു അകത്തേക്ക് കയറി. ഒരു ചുവന്ന സ്വിച്ച്. അതു പത്തിയ അമർത്തി.. ഉള്ളിൽ പലഭാഗത്തുള്ള ലൈറ്റുകൾ തെളിഞ്ഞു. ഡയറി കയ്യിലെടുത്തു അതിൽ നിർദ്ദേശിക്കുന്നപോലെ തന്നെ എല്ലാം തയ്യാറാക്കി.. താഴെ തയ്യാറാക്കിയിരിക്കുന്ന ബോക്സിലേക്കു എന്റെ കണ്ണുകൾ പതിഞ്ഞു.. ഇതുതന്നെ.. മനസു പറഞ്ഞു..
ഡയറിയിൽ പറഞ്ഞ പ്രകാരം ടൈംമെഷീനിൽ യാത്രചെയ്യുന്നയാൾ ഏതവസ്ഥയിലാണോ.. അതുപോലായിരിക്കും ആ കാലത്തെത്തുക.. എന്നാൽ ആ ബോക്സിൽ നിക്ഷേപിക്കുന്ന സാധനങ്ങൾ, അതു പോകുന്ന കാലത്തു എങ്ങനെയോ, അതുപോലെ മാറ്റങ്ങൾ വരും.. ഞാൻ ആ ബോക്സ് തുറന്നു കയ്യിലുള്ള 50000 രൂപയും കുറച്ചു ചില്ലറകളും അതിൽ ഇട്ടു.. ഇത്രേം കാലത്തെ കൂട്ടിവെച്ചിരുന്നതാ.. സാരില്ല.. സംഭവം പളി അതിനൊന്നും തീ പിടിക്കാതിരുന്നാൽ മതി..
ഞാൻ ടൈം സെറ്റ് ചെയ്യേണ്ട കീയിലേക്കു നോക്കി.. ഡയറിയിൽ അതിൽ വർഷവും മാസവും രേഖപ്പെടുത്തിയിട്ടുണ്ട്.. എന്നാൽ ഇതിൽ അങ്ങനെയില്ല… എന്താ ചെയ്യുക.. ഒരുപാടുവട്ടം മനസിൽ ചോദിച്ചു.. എന്റെ കൈകൾ പതിയെ അതിലേക്കു നീങ്ങി.. അതു പതിയെ ഇടതുഭാഗത്തെക്കു കുറച്ചു തിരിച്ചു..
ചെറിയ ശബ്ദം ഉള്ളിൽ ഉയരുന്നപോലെ.. ശരീരത്തിലൂടെ കറണ്ട് പാസ് ചെയ്യുന്നപോലെ.. ആകെ ഒരു വിറയൽ.. ബോധം മറയുകയാണോ.. കണ്ണുകളിൽ ഇരുട്ടു കയറുന്നു.. പിടിച്ചുനിക്കാൻ കഴിയുന്നില്ല.. എല്ലാ ചിന്താമേഖലകളിലേക്കും ഇരുട്ടു വ്യാപിക്കുന്നപോലെ.. കണ്ണുകൾ തനിയെ അടഞ്ഞു..
…….
(ഇനി കഥ പറയുന്നത് എന്റെ കണ്ണിലൂടെ ആയിരിക്കില്ല)

Leave a Reply

Your email address will not be published. Required fields are marked *