“കാർത്തിക്കിന് വിശക്കുന്നേൽ പറഞ്ഞോളൂ.. അത്താഴം കാലായിട്ടുണ്ട്..” ജാനകി ആണ് അതുപറഞ്ഞത്.
“കുറച്ചുകഴിഞ്ഞിട്ടു മതി ചേച്ചീ.. ഇരുട്ടുന്നല്ലേ ഉള്ളു.. ”
“വിശക്കുന്നേൽ പറയാൻ മടിക്കണ്ട..” അതും പറഞ്ഞു ജാനകി അകത്തേക്ക് പോയി..
ദേവയാനി തൂണിൽ ചാരി നിക്കുവാണ്.. ഇടക്ക് അവളുടെ കണ്ണുകൾ കാർത്തിക്കിനെ തേടുന്നത് അവൻ കണ്ടു.. അതുമാനസിലാവുമ്പോ അവൾ മുഖം തിരിക്കും..
“എന്റെ സഹോദരിയുടെ മകളാണ് ജാനകി.. അതിന്റെ മൂത്തത്തിന്റെ കുട്ടിയാണ് ദേവൂ.. ദേവൂന്റെ അച്ഛനും അമ്മയും ഒക്കെ മരണപ്പെട്ടതാ.. ഒരു തുണയില്ലാതായപ്പോ ഞാനിവരെ ഇങ്ങോട്ടുകൂട്ടി.. എനിക്കും ഒരു കൂട്ടു.. മകൻ പ്രഭാകരൻ പട്ടണത്തിലാ.. അങ്ങോട്ടു ചെല്ലാൻ പറഞ്ഞപ്പോ പോവാൻ തോന്നിയില്ല.. മരിക്കുമ്പോഴും ഈ മണ്ണിൽ കിടന്നുതന്നെ.. അതു നിശ്ചയാ..” അയാൾ അതു പറഞ്ഞപ്പോ കാർത്തിക് ദേവൂനെ നോക്കി.. അവൾ മുഖം കുനിച്ചുതന്നെ നിക്കുവാണ്..
“ജാനകീടെ കാര്യാ കഷ്ടം.. ചൊവ്വാദോഷമുള്ള ജാതകായതുകൊണ്ടു വേളിയൊന്നും നടക്കുന്നില്ല.. പാവം.. അതു ദ്ദേവൂനെ മോളായി ഏറ്റെടുത്തു ഞങ്ങളെയും നോക്കി ജീവിക്കുന്നു.. പട്ടണത്തിലുള്ള ചില പരിഷ്കാരികളായ ചെറുപ്പക്കാർക്ക് ഇതിലൊന്നും വിശ്വാസില്യന്നു കേട്ടിട്ടുണ്ട്.. കുട്ടീടെ കാര്യം എങ്ങനാ..” അയാൾ കാർത്തിക്കിനെ നോക്കിയപ്പോൾ അവൻ ഒന്നു പുഞ്ചിരിച്ചു..
“എനിക്കതിലൊന്നും വിശ്വാസമില്ല.. അതൊക്കെ നമ്മള്തന്നെ ഉണ്ടാക്കുന്ന വിശ്വാസങ്ങളല്ലേ..”
“ഇതൊക്കെ കാർന്നോമ്മാരുടെ അറിവിലൂടെ ഉണ്ടായതല്ലേ.. ഇതിലെല്ലാം ഒരുപാട് സത്യങ്ങളുണ്ട്..”
കാർത്തിക് ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു..
“ശരിയാണ്.. ഒരുകണക്കിന് കഷ്ടമാണ് ജാനാകിച്ചേച്ചിയുടെ കാര്യം.. ഇത്രയേറെ സൗന്ദര്യം ഉണ്ടായിട്ടും ഓരോ വിശ്വാസത്തിന്റെ പേരിൽ നല്ലൊരു കുടുംബജീവിതം നിഷേധിക്കപ്പെടുക..എന്റെ കാലത്തായിരുന്നേൽ… വേറാരും വേണ്ട.. ഞാൻ തന്നെ കെട്ടിയേനെ ആ ദേവിയെ..” കാർത്തിക് മനസിൽ ഓരോന്നു ആലോചിച്ചപ്പോഴേക്കും ജാനകി പുറത്തേക്കു വന്നു..
“കാർത്തിക്.. ശോ.. വേറെ പേരുണ്ടോ മോന്.. എളുപ്പത്തിൽ വിളിക്കാൻ.. ”
“വീട്ടിൽ എന്നെ കണ്ണൻ എന്നാ വിളിക്കുവാ.. ചേച്ചി അങ്ങനെ വിളിച്ചോളൂ..” കാർത്തിക് അതു പറഞ്ഞപ്പോൾ ജാനകിയുടെ മുഖം തെളിഞ്ഞു..
“നല്ല പേര്.. അതാ വിളിക്കാനും രസം.. എന്നാ ഇനി അങ്ങനെ വിളിക്കാം..ഇവള് കണ്ണേട്ടാന്നും വിളിച്ചോട്ടെ.. അല്ലെ കണ്ണാ..”ജാനകി അതുപറഞ്ഞു ദേവയാനിയെ നോക്കി.. അവൾ തലയുയർത്തി കാർത്തിക്കിനെ നോക്കി.. എന്തു ഭാവമാണ് അവൾക്കെന്നു അവനു മനസിലായില്ല..
“എനിക്ക് സന്തോഷേ ഉള്ളു ചേച്ചി.. അങ്ങനെവിളിക്കാൻ ഇഷ്ടമുണ്ടേൽ വിളിച്ചോട്ടെ ചേച്ചി..” കാർത്തിക് അതുമ്പറഞ്ഞു ദേവയാനിയെ ഒന്നു നോക്കി.. അവൾ തിരിച്ചും..
” ഒരു ഭാവവുമില്ല…എന്തുപെണ്ണാ ഇതു.. ” അവൻ മനസിൽ ചിന്തിച്ചു..
“എന്നാ വന്നോളൂ കണ്ണാ.. അത്താഴം കഴിക്കാം..” അതുംപറഞ്ഞു ജാനകി അകത്തെക്കുപോയി..
രാവിലെ കഴിച്ചതെ ഉള്ളു.. ചെറിയ വിശപ്പു തോന്നിതുടങ്ങിയിരുന്ന കാർത്തിക് പിന്നെ ഒന്നും ആലോചിക്കാതെ അകത്തേക്ക് നടന്നു.. പുറകെ ദേവയാനിയും..
ഇലയിലാണ് ചോറു.. നല്ല രുചികരമായ കറികളും.. ‘അമ്മ ഉണ്ടാക്കുന്നപോലെ.. കാർത്തിക് നല്ലപോലെ തന്നെ കഴിച്ചു.. അവൻ കഴിക്കുന്നതും നോക്കിനിക്കുവാണ് ജാനാകിയും ദേവയാനിയും..
“നിങ്ങൾ കഴിക്കുന്നില്ലേ..”
“ഞങ്ങൾ പിന്നെ ഒരുമിച്ചു കഴിക്കും.. അതാ ശീലം.. കണ്ണന്റെ വീട്ടിൽ ആരൊക്കെയുണ്ട്..”
“അച്ഛൻ.. ‘അമ്മ.. ഒരു കുഞ്ഞനിയത്തി.. അവൾ പത്തിലാ പഠിക്കുന്നെ.. കുറുമ്പിയാണേലും എന്നെ വല്യ കാര്യാ..”