ഫസീല :എപ്പോ ഇങ്ങോട്ട് വന്നു മോനെ കുറെ നേരമായോ
ഞാൻ :ഇല്ല ഇപ്പം വന്നതേ ഉള്ളൂ
എന്നു പറഞ്ഞു ഞാൻ ഉമ്മിയെ നോക്കി ഉമ്മി ഇപ്പോഴും എന്നോട് ദേഷ്യത്തിൽ ആണ് മുഖം കണ്ടപ്പഴേ എനിക്ക് മനസിലായി. ഫസീലഉമ്മ എന്നെ കെട്ടിപിടിച്ചു നിൽക്കുകയാണ് ഇപ്പഴും
ഫസീല :മോൻ എന്തിനാ വന്നേ ഞങ്ങളുടെ സംസാരം കെട്ടിട്ടാണോ
ഞാൻ :അല്ല
ഫസീല :പിന്നെ എന്തിനാ
ഞാൻ :അതു പിന്നെ ഉമ്മിയെ കാണാൻ ആണ്
ഫസീല :എന്തിനാ ഇപ്പം ഉമ്മിയെ കാണുന്നെ
ഞാൻ :അത് ഞാൻ പിന്നെ (എന്തു പറയണമെന്ന് അറിയാതെ ഞാൻ അവിടെ നിന്നു )
ഉമ്മി :എന്താടാ കാര്യം എവിടെ ഏങ്കിലും പുറത്തു കറങ്ങാൻ പോകാൻ ആന്നോ
എന്തു പറയണമെന്ന് അറിയാതെ നിന്നപ്പോൾ ഉമ്മി അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ഞെട്ടി വീണ്ടും ഉമ്മി എന്നെ രക്ഷിച്ചു ഞാൻ ഉമ്മിയെ അങ്ങനെ തന്നെ നോക്കി നിന്നു പക്ഷേ ഉമ്മി ഇപ്പോഴും എന്നോട് ദേഷ്യം കാണിക്കുന്നു ഇതു എന്തിനാ ഇങ്ങനെ കാണിക്കുന്നത് എന്ന് ഇന്ന് ഏങ്കിലും എനിക്ക് അറിയണം.ഇവിടെ നിന്നാൽ ഫോൺ വിളിക്കനോ മെസ്സേജ് അയക്കനോ പറ്റില്ല നേരിട്ടു സംസാരിക്കാനോ പറ്റില്ല കാരണം ഒന്നുകിൽ എന്റെ അടുത്ത് അവൾ വരും ഇല്ലെങ്കിൽ ഉമ്മിടെ അടുത്തു ഫസീലഉമ്മ കാണും അതുമാത്രമല്ല ഉമ്മിക്കും എന്റെ അടുത്ത് എന്താക്കയോ എന്നോട് സംസാരിക്കാനും പറയാനും ഉണ്ട് ഉമ്മിക്കും എന്നെ പോലെ ഒന്നിനും പറ്റുന്നില്ല അതുകൊണ്ട് തന്നെയാണ് ഉമ്മി ഇങ്ങനെ ഒരു കള്ളം പറഞ്ഞത് അതുകൊണ്ട് ഞാൻ ഇവിടെ നിന്നു ഒന്ന് മാറി നിക്കണം എന്നലെ ഉമ്മിക്ക് എന്നോട് പറയാനുള്ളത് അറിയാൻ പറ്റു അതുപോലെ എനിക്കും ഉമ്മി എന്താ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്ന് എനിക്കും അങ്ങോട്ടു ചോദിക്കാനും പറ്റു എന്നു ഞാൻ ആലോചിച്ചു നിന്നു
ഫസീല :മോൻ എന്താ ആലോചിക്കുന്നേ
ഞാൻ :ഒന്നും ഇല്ല
ഫസീല :എന്താ മോന് പുറത്തു പോകണോ
ഞാൻ :ആ പോകണം ആയിരുന്നു
ഫസീല :അതിനെൻന്ത മോൻ പുറത്തു പൊക്കോ
ഞാൻ :ഉമ്മി സമ്മതിക്കാതെ എങ്ങനെ പുറത്തു പോണേ
ഫസീല :ഉമ്മിടെ സമ്മതം ഓക്കേ ഇപ്പഴും വേണമോ പുറത്തു പോകാൻ കൊള്ളാം ഇങ്ങനെ ഒരു മോനെ വേറെ എവിടെ കിട്ടും ആയിഷ അവൻ പുറത്തു പൊക്കോട്ടെ എന്തേ നിന്റെ അഭിപ്രായം
ഉമ്മി :ആ പൊക്കോ പിന്നെ ആരുടെ കുടെയാ പോകുന്നെ തനിച്ചാണോ
ഞാൻ :അല്ല സാബിയും ഉണ്ട്
ഉമ്മി :മ്മ്മ്മ്മ് 7 മണിക്ക് മുന്നേ ഫ്ലാറ്റിൽ വരണം കേട്ടോ
ഞാൻ :മ്മ്മ്മ്
ഫസീല :സാബിയോ അതാരാ
ഞാൻ :എന്റെ ഫ്രണ്ട് ആണ് നമ്മുടെ ഫ്ലാറ്റിന്റെ ഓപ്പോസിറ്റ് ആണ് താമസം
ഫസീല :ആന്നോ എന്ന പിന്നെ മോൻ പോയിട്ട് വാ