അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

സമയവും അവൾ ഈ വീട്ടിൽ തന്നായിരുന്നു…. ആദ്യമൊന്നും എനിക്കും ചേച്ചിയ്ക്കും അത് ഇഷ്ടമായിരുന്നില്ല….. നമ്മുടെ രാജ്യത്ത് അതിക്രമിച്ച് കടന്ന തീവ്രവാദിയോട് തോന്നുന്ന ഒരു ദേഷ്യമില്ലേ…. അതായിരിന്നു ഞങ്ങൾക്ക് അന്ന്…. ”
അത് പറഞ്ഞപ്പോൾ അവൻ അറിയാതെ ഒന്ന് ചിരിച്ചു… നിർജീവമായ ഒരു ചിരി അമലും ചിരിച്ചു…..”പതിയെ പതിയെ അവൾ ഞങ്ങളുടെ കൊച്ചനുജത്തിയായി മാറി…. പെട്ടന്ന് ഒരു ദിവസമാണ് അവളുടെ അമ്മ മരിച്ചു പോയന്ന് അറിയുന്നത് …. എന്തോ അസുഖമായിരുന്നെന്ന്… ചികിത്സ ഒന്നും നടത്തിയിരുന്നില്ല….പണമില്ലാഞ്ഞിട്ടാകും… അമ്മയുടെ ശവശരീരത്തിന് മുന്നിൽ ഒരു ആറു വയസ്സുകാരി ഇരുന്നു കരയുന്നത് ഇന്നും എന്റെ ഓർമയിലുണ്ട്…. അന്ന് അവൾ ഒറ്റയ്ക്കായപ്പോൾ അവളെ അച്ഛൻ വീട്ടിലേക്ക് കൊണ്ടുവന്നു… അന്ന് തൊട്ട് ഇന്ന് വരെ അവളും വീട്ടിലുണ്ട്… എന്റെ കുഞ്ഞനുജത്തിയായി….. ”
അരവിന്ദ് പറഞ്ഞു കഴിഞ്ഞിട്ടും കുറെ നേരം അമൽ ഒന്നും മിണ്ടിയില്ല…. അവന്റെ മനസ്സിലും അപ്പോൾ അമ്മയുടെ ജഡത്തിന് മുന്നിലിരുന്ന് കരയുന്ന ആറു വയസ്സുകാരിയുടെ ചിത്രമായിരുന്നു….

” അല്ലടാ… അപ്പൊ നിന്റെ അമ്മയ്ക്ക് ഇന്ദുവിനെ ഇഷ്ടമല്ലേ…. നീ അനിയത്തിയാണെന്ന് പറഞ്ഞപ്പോൾ ആ മുഖം മാറിയത് ഞാൻ കണ്ടതാണല്ലോ… ”
അമൽ വീണ്ടും അവന്റ സംശയം ചോദിച്ചു….

” മ്മ്…. അമ്മയ്ക്ക് ആദ്യം അവളോട്‌ വിരോധമൊന്നും ഉണ്ടായിരുന്നില്ല…. പക്ഷെ ഇന്ദുവിന്റെ അമ്മയുടെ മരണ ശേഷം അവളെ അച്ഛൻ വീട്ടിൽ വിളിച്ചുകൊണ്ട് വന്നപ്പോൾ നാട്ടുകാർ ഓരോന്ന് പറയാൻ തുടങ്ങി…. അവൾ അച്ഛന്റെ ജാര സന്തതി ആണെന്ന് വരെ പറഞ്ഞു…. അച്ഛൻ അതോന്നും കാര്യമാക്കിയില്ല… പക്ഷെ അതിന് ശേഷം അമ്മയ്ക്കും ചേച്ചിയ്ക്കും അവളോടുള്ള മനോഭാവം മാറി….. മറ്റു ചില ബന്ധുക്കൾക്കാണെങ്കിൽ അവളെ തീരെ പിടിത്തമല്ല … പാവം ആരോടും പരാതി പറയില്ല…. ”

” അപ്പൊ ഇന്ദു പഠിക്കാൻ പോണില്ലേ??… ”

” മ്മ്… അവൾ പ്ലസ് ടു വരെ പോയതാണ്… പഠിക്കാൻ മണ്ടിയൊന്നുമായിരുന്നില്ല… പക്ഷെ പിന്നീട് പഠിക്കണ്ടാന്ന് എല്ലാവരും കൂടി തീരുമാനിച്ചു…. അവളെ ഒറ്റയ്ക്ക് ദൂരെ കോളേജിലൊക്കെ വിടാൻ ആർക്കും തലപര്യമില്ലായിരുന്നു ….. ഇവിടെയെങ്ങും കോളേജ് ഇല്ലതാനും…. ഞാൻ കുറെ പറഞ്ഞു നോക്കി… ആര് കേൾക്കാൻ…. അവളും അവസാനം കോളേജിൽ പോണില്ലാന്ന് പറഞ്ഞു… ”

” മ്മ്… ”
അമൽ ഒന്ന് മൂളുക മാത്രം ചെയ്തു….

” എന്നും പറഞ്ഞ് നമ്മൾ സിനിമയിലും സീരിയലിലും കാണുന്നത് പോലെ അവളെ ഇവിടെ ഇട്ട് കഷ്ടപ്പെടുത്തുന്ന അമ്മയും ചേച്ചിയും ന്നുമല്ല കേട്ടോ…. പണ്ടത്തെ പോലെയുള്ള സ്നേഹ പ്രകടനങ്ങൾ ഇല്ലന്നേയുള്ളു…. ഇപ്പോളും അവളെ ഇഷ്ടമൊക്കെയാ…. പക്ഷെ അമ്മയ്ക്ക് എപ്പോളും ആദിയാ…. അവൾ അച്ഛന്റെ ജാരസന്തതിയാണെന്ന് ഓരോരുത്തർ പറയുമ്പോൾ ഉണ്ടാകുന്ന ഒരു ചൊരുക്ക്… അത്രേയുള്ളൂ…. അത് കേൾക്കുമ്പോൾ അവളോട് എന്തെങ്കിലും പറഞ്ഞ് ദേഷ്യപെടും…. കുറച്ചു കഴിയുമ്പോൾ കാണാം മോളേന്ന് വിളിച്ച് അവളെ പോയി ആശ്വാസിപ്പിക്കുന്നത്…. ചേച്ചിയും അത് പോലെ തന്നെ…. അവളോട് ദേഷ്യപെടുമെങ്കിലും അവൾ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ തൊട്ട് തൊട്ടിരിക്കുന്ന പൊട്ട് വരെ ചേച്ചിയാ വാങ്ങിച്ചു കൊടുക്കുന്നെ…. ”
അരവീന്ദ് ഒന്ന് പുഞ്ചിരിച്ചു…. അമൽ അപ്പോൾ അവളെ ഒന്നുകൂടി മനസ്സിൽ കണ്ടു…. അതേ… അവളെ കണ്ടാൽ ഈ വീട്ടലെ വേലക്കാരി എന്നൊന്നും പറയില്ല …. ഒരു വേലക്കാരിയുടെ വേഷവിധാനങ്ങൾ അല്ല അവളുടേത്… അപ്പോൾ ഇവൻ പറയുന്നത് ശരിയായിരിക്കണം…

Leave a Reply

Your email address will not be published. Required fields are marked *